Posts

Showing posts with the label malayalam film

മുന്നറിവ് - റിവ്യൂ

Image
മലയാളത്തിൽ ആദ്യമായി പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചിത്രമാണ് 'മുന്നറിവ്'. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ആഷിക് കുമാർ സതീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ ജിയും സൈജു ജോണും മുഖ്യകഥാപാത്രങ്ങളായി എത്തുകയാണ് ചിത്രത്തിൽ. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം. വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി ജീവനക്കാരൻ ഭാവികാലത്ത് നിന്നുമുള്ള തന്റെ മകളുടെ ശബ്ദം കേൾക്കുന്നതും തുടർന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. അരുൺ എന്ന ഐ ടി ക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അരുൺ സ്കൈപ്പിലൂടെയും മറ്റും സംസാരിക്കുന്ന ആളുകൾ അദ്ദേഹത്തോട് നേരിട്ട് വന്നു സംസാരിക്കുന്ന പോലെ തോന്നുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ തന്റെ ഭാവിയിൽ നിന്നും വന്ന മകളാണെന്ന് അവകാശപ്പെടുന്ന പൂർവി എന്ന പെൺകുട്ടി ഒരു അശരീരി പോലെ അരുണിനോട് സംവദിക്കുന്നതായും തോന്നുന്നു. ഈ ശബ്ദം തന്നെ ആരോ കളിപ്പിക്കുന്നതായി മാത്രം കാണുന്ന അരുൺ, തന്റെ കസിനായ ബഡ്‌ഡിയോട് ഇത് പറയുന്നുണ്ടെങ്കിലും അവനും തോന്നലായിരിക്കും എന്ന തീരുമാനം എടുക്കുന്നു. തന്റെ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്...

ഫോറൻസിക് - റിവ്യൂ

Image
പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം 7th ഡേയുടെ രചയിതാവ് അഖിൽ പോൾ ആറു വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. അഖിൽ പോളിനെ കൂടാതെ രചനയിലും സംവിധാനത്തിലും സഹായിയായി അനസ് ഖാനുമുണ്ട്. ടോവിനോ നായകനാവുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഫോറൻസിക്. രാക്ഷസൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയമായ തുടർകൊലപാതകപരമ്പരകളുടെ അന്വേഷണം തന്നെയാണ് ഫോറൻസിക്കിലും പറയുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോ വേഷമിടുമ്പോൾ കേസുകൾ അന്വേഷിക്കുന്ന പോലീസ് ഓഫിസറായി മമത മോഹൻദാസ് എത്തുന്നു. റെബ മോണിക്ക, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.   തുടക്കത്തിൽ ഇറച്ചി വെട്ടുന്നത് ഇഷ്ടപ്പെടുന്ന, കോഴിയുടെ തലയും മറ്റും കുപ്പികളിൽ സൂക്ഷിക്കുന്ന തരത്തിൽ മാനസിക വൈകല്യം കാണിക്കുന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. മകന്റെ ഈ ചേഷ്ടകൾ കണ്ട് അവനെ തല്ലുന്ന അച്ഛനോട് അവനു പക വരികയും അച്ഛനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ആരും അറിയാതെ കുഴിച്ചിടുന്നു. ഈ രംഗങ്ങളാൽ തന്നെ ചിത്രത്തിൽ ആരാവും സീരിയൽ കില്ലർ എന്ന സൂചന തരുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞു നഗരത്തിൽ നടക്കുന്ന കൊലപാതകപരമ്പര അന്വേഷിക്കാൻ ഋതികസേവിയർ എന...

ഉസ്താദ്‌ ഹോട്ടല്‍ (Usthad Hotel)

Image
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക്‌ ശേഷം അന്‍വര്‍ റഷീദ്‌ എന്ന സംവിധായകന്‍ മടങ്ങിയെത്തിയിരിക്കുന്നു, ഉസ്താദ്‌ ഹോട്ടല്‍ എന്ന്‌ ചിത്രത്തിലൂടെ. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി എന്നീ ഹിറ്റ്‌ ചിത്രങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത അന്‍വര്‍ റഷീദ്‌ പിന്നീട്‌ 'കേരള കഫെ'യിലെ ബ്രിഡ്ജ്‌ എന്ന ചിത്രം സംവിധാനം ചെയ്ത്‌ കയ്യടി നേടിയിരുന്നു. 'കേരള കഫെ'യിലെ തന്നെ 'ജേര്‍ണി' എന്ന ചിത്രം സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ തിരക്കഥാകൃത്തായി ഉസ്താദ്‌ ഹോട്ടലില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്‌. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ അഞ്ജലി മേനോണ്റ്റെ മഞ്ചാടിക്കുരു മികച്ച അഭിപ്രായം നേടിയിരിക്കെ മഞ്ചാടിക്കുരുവിലൂടെ അവതരിപിച്ച ലാളിത്യമേറിയ കഥാപാത്രങ്ങളെ ഉസ്താദ്‌ ഹോട്ടലിലും പ്രതീക്ഷിക്കുന്ന പ്രേക്ഷകരുടെ മനസ്സ്‌ നിറച്ചിരിക്കുകയാണ്‌ ഉസ്സ്താദ്‌ ഹോട്ടല്‍.  ദുല്‍ഖര്‍ സല്‍മാനും തിലകനും തകര്‍ത്തഭിനയിച്ച ഉസ്താദ്‌ ഹോട്ടല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. മാജിക്‌ ഫ്രേയ്ംസിണ്റ്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ ചിത്രം നിര്‍മ്മിചിരിക്കുന്നത്‌. ട്രാഫിക്കിനും ചാപ്പാകുരിശിനും ശേഷം മറ്റൊരു ട്രെന്ദ്‌ സ...

സെക്കന്‍റ് ഷോ (Second Show)

Image
ഒരു കൂട്ടം പുതുമുഖങ്ങളുടെ സിനിമ.കഥയും തിരക്കഥയും അഭിനയവും തൊട്ട് സംവിധായകര്‍ വരെ എല്ലാം പുതുമുഖങ്ങള്‍.. അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ലാതെ വന്ന സിനിമ.മമ്മുട്ടിയുടെ മകന്‍ ദുല്ഖറിന്‍റെ കന്നി ചിത്രം എന്നതില്‍ ഉപരി മറ്റൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ കണ്ടു മടുത്ത സിനിമ വ്യാകരണങ്ങള്‍ക്ക് നേരെ ചാട്ടുളി പോലുള്ള മറുപടിയായി മാറുകയാണ് സെക്കന്‍റ് ഷോ. ലാലു(ദുല്ഖര്‍ സല്‍മാന്‍))) )  എന്ന കേന്ദ്ര കഥാപാത്രവും അവന്‍റെ ചെറിയ(പിന്നീട് വലുതായി മാറുന്ന) ലോകവും ആണ് സിനിമ പറയുന്നത്.കഥാപാത്രത്തിന്‍റെ വികാര വിചാരങ്ങള്‍ കൃത്യമായി ഒപ്പി എടുക്കാന്‍ എന്നോണ്ണം കഥാ നായകന്‍ കഥ പറയുന്ന തരത്തില്‍ ആണ് കഥ പുരോഗമിക്കുന്നത്.ലാലുവും അവന്‍റെ സുഹൃത്ത് കുരുടി എന്ന്‍ വിളിക്കുന്ന നെല്‍സണ്‍ മണ്ടേല(സണ്ണി)യും അവരുടെ സുഹൃത്തുക്കളും “എങ്ങനെയും പണമുണ്ടാക്കുക” എന്ന ഇന്നിന്‍റെ യുവത്വത്തിന്‍റെ ചിന്തയുടെ പ്രതിഫലനങ്ങള്‍ ആണ്.അതിനായി അവര്‍ എത്തി പെടുന്നത് വിഷ്ണു ബുദ്ധന്‍(  എന്ന ഡ്രഗ് ഡീലറുടെ അടുത്തും.അവര്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ തെറ്റാണെന്ന്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകി പോകുന്നു.അവിടെ നിന...

2011 - ലെ മികച്ച 10 ചലച്ചിത്രഗാനങ്ങള്‍

Image
10. 'അരികെ നിന്നാലും...' -  ചൈനാ ടൌണ്‍        കഴിഞ്ഞ  വര്‍ഷം ഇറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്ന ചൈനാടൌണ്‍ എന്ന ചിത്രത്തിന്‌ വേണ്ടി ജാസ്സി ഗിഫ്റ്റ്‌ സംഗീതം നിര്‍വ്വഹിച്ച മനോഹരമായ ഗാനം. എം.ജി.ശ്രീകുമാറും, ചിത്രയുമാണ്‌ ഗാനമാലപിച്ചിരിക്കുന്നത്‌.. .  റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍,ജയറാം, ദിലീപ്‌ എന്നിവര്‍ നായകന്‍മാരായി എത്തി. സ്നേഹം എന്ന വികാരത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട്‌ ഗാനത്തിന്‌ രചന നിര്‍വ്വഹിച്ചത്‌ സന്തോഷ്‌ വര്‍മ്മയാണ്.'ചതിക്കാത്ത ചന്തു' എന്ന മറ്റൊരു റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിലൂടെ ചലച്ചിത്രഗാനരചനാരംഗത്തേക്ക്‌ വന്ന ഇദ്ദേഹം ഇന്ന്‌ മലയാളസിനിമയിലെ തിരക്കുപിടിച്ച ഗാനരചയിതാവാണ്‌.  .  വയലിന്‍, സെവന്‍സ്‌, സാള്‍ട്ട്‌ എന്‍ പെപ്പര്‍, മരുഭൂമികഥ തുടങ്ങി പത്തോളം ചിത്രങ്ങള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാട്ടുകളെഴുതി. ഇതില്‍ ഏറെയും ഹിറ്റുകള്‍. .  'എണ്റ്റെ മോഹങ്ങളെല്ലാം' (വയലിന്‍ ), 'കാണാമുള്ളാല്‍' (സാള്‍ട്ട്‌ എന്‍ പെപ്പര്‍ ) എന്നിവ  ഉദാഹരണങ്ങളാണ്‌ . ഇതില്‍പ്പെടുന്നു 'അരികെ നിന്നാലും' ...

2012 ണ്റ്റെ പ്രതീക്ഷകള്‍

Image
മലയാളസിനിമ ഏേറ്റവും കൂടുതല്‍ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്.... 1. കാസനോവ  രണ്ട്‌ വറ്‍ഷമായി മോഹന്‍ലാലിണ്റ്റെ ആരാധകറ്‍ കാത്തിരിക്കുന്ന ചിത്രമാണ്‌ കാസനോവ. പൂ കച്ചവടക്കാരാനായി വേഷമിടുന്ന മോഹന്‍ലാലിണ്റ്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളും, ഇയാളോട്‌ ഇടപഴകുന്ന സുന്ദരിമാരേയും ചുറ്റിപറ്റിയുള്ള കഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്‌.ലക്ഷ്മി റായ്‌, ശ്രേയ സരണ്‍, റോമ, സഞ്ജന തുടങ്ങിയ നായികമാരാണ്‌ കാസനോവയില്‍ അണിനിരക്കുന്നത്‌.ഈ വറ്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം ജനുവരി 26 ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യും എന്നാണ്‌ ഇപ്പോഴുള്ള വാര്‍ത്ത.  2.ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍ രഞ്ജി പണിക്കറിണ്റ്റെ തിരക്കഥയില്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്ത സുരേഷ്‌ ഗോപി ചിത്രം കമ്മീഷണര് (1994),മമ്മൂട്ടി ചിത്രം ദി കിംഗ് (1995), എന്നീ ചിത്രങ്ങളുടെ വിജയശില്‍പികള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാറ്‍ ചിത്രമാണ്‌ ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍.കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ പഴയ ചിത്രങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലൂടെ പുനരവതരി...

മലയാള സിനിമ 2011

Image
മികച്ച 5 ചിത്രങ്ങള്‍ 5. ഇന്ത്യന്‍ റുപ്പീ 4. ബ്യൂട്ടിഫുള്‍  3. ട്രാഫിക്ക്‌  2. സാള്‍ട്ട്‌ ഏന്‍ പെപ്പറ്‍  1. ആദാമിണ്റ്റെ മകന്‍ അബു  മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ (ചിത്രത്തിണ്റ്റെ കലാമൂല്യം കണക്കിലെടുത്തിട്ടില്ല)  സൂപ്പര്‍ഹിറ്റുകള്‍  സാള്‍ട്ട്‌ ഏന്‍ പെപ്പര്‍  ഇന്ത്യന്‍ റുപ്പീ  ബ്യൂട്ടിഫുള്‍  ട്രാഫിക്‌  സീനിയേഴ്സ്‌  ചൈനാ ടൌണ്‍  ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്‌ ഹിറ്റുകള്‍  മാണിക്യകല്ല്‌  സ്നേഹവീട്‌  മേക്കപ്പ്മാന്‍  ഉറുമി  ജനപ്റിയന്‍  രതിനിറ്‍വ്വേദം  സെവന്‍സ്‌  ഡോക്ടറ്‍ ലൌ   മരുഭൂമികഥ  സ്വപ്നസഞ്ചാരി ആവറേജ്‌ ഹിറ്റുകള്‍  ഗദ്ദാമ  ചാപ്പാ കുരിശ്‌  ഫ്ളോപ്പുകള്‍ ട്രയിന്‍  കുടുംബശ്രീ ട്രാവത്സ്‌  ത്രീ കിംഗ്സ്‌  ദി മെട്രോ  അറ്‍ജുനന്‍ സാക്ഷി  തേജാഭായി  പയ്യന്‍സ്‌  റേസ്‌  ആഗസ്റ്റ്‌15   ഡബിള്‍സ്‌  സിറ്റി ഓഫ്‌ ഗോഡ്‌   ദി ഫിലിം സ്റ്റാറ്‍  മനുഷ്യമൃഗം  വെനീസി...

വെനീസിലെ വ്യാപാരി (Venicile Vyapari)

Image
 മായാവിയുടെയും ചട്ടമ്പിനാടിണ്റ്റെയും വിജയത്തിന്‌ ശേഷം സംവിധായകന്‍ ഷാഫി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ വെനീസിലെ വ്യാപാരി. ക്ളാസ്മേറ്റ്സ്‌, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയൊരുക്കിയ ജയിംസ്‌ ആല്‍ബര്‍ട്ട്‌ ആണ്‌ എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന വെനീസിലെ വ്യാപാരിക്ക്‌ തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഏതൊരു തട്ടിക്കൂട്ട്‌ കഥയും തണ്റ്റെ സംവിധാനമികവിനാലും, ഷാഫി ചിത്രങ്ങളുടെ മുഖ്യ ആകര്‍ഷണമായ കോമഡിരംഗങ്ങളാലും സൂപ്പര്‍ഹിറ്റുകളാക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ ഷാഫി. വണ്‍ മാന്‍ ഷോ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളിലും ഈ ഘടകങ്ങളാണ്‌ ഷാഫി ചിത്രങ്ങളെ വിജയിപ്പിക്കുന്നത്‌.ഒരു സാധാരണപ്രേക്ഷകനെ സിനിമയിലുടനീളം കലര്‍പ്പില്ലാത്ത തമാശരംഗങ്ങള്‍ കോര്‍ത്തിണക്കി ചിരിപ്പിക്കുന്നതോടൊപ്പം കഥ പറഞ്ഞു പോകുന്ന റാഫി മെക്കാര്‍ട്ടിന്‍ ടീമിണ്റ്റെ ശൈലി പിന്തുടര്‍ന്ന റാഫിയുടെ അനിയന്‍ പിന്നീട്‌ ഇവരെക്കാള്‍ വെല്ലുന്ന സംവിധായകനായി മാറുകയായിരുന്നു.കല്ല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി എന്നിവ ഉദ്ധാഹരണങ്ങള്‍.മായാവിക്ക്‌ ശേഷം ഇറങ്ങിയ പല ചിത...

ചരിത്രം തുടങ്ങുന്നു

Image
വിഗതകുമാരനിലെ ഒരു രംഗം നവംബര്‍ 7 : മലയാളസിനിമാചരിത്രം ഇവിടെ തുടങ്ങുന്നു. മലയാളത്തിലെ ആദ്യചിത്രം 'വിഗതകുമാരന്‍' ഈ ദിവസമാണ്‌ റിലീസ്‌ ആയത്‌. 1928,നവംബര്‍ 7 ന്‌ തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' എന്ന തിയേറ്ററില്‍ പ്രദര്‍ശനം ചെയ്തു എന്ന്‌ ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ജെ.സി.ഡാനിയല്‍ മലയാളസിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി.ഡാനിയല്‍ ആണ്‌ 'വിഗതകുമാരന്‍' സംവിധാനം ചെയ്തിരിക്കുന്നത്‌.ചിത്രത്തിണ്റ്റെ തിരക്കഥയും ചായഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നതും പ്രധാന വേഷങ്ങളില്‍ ഒന്ന് അഭിനയിച്ചതും  ജെ.സി.ഡാനിയല്‍ തന്നെയാണ്‌.ഡാനിയലിണ്റ്റെ തന്നെ സ്റ്റുഡിയോ ആയ 'ദ ട്രാവന്‍ കൂറ്‍ നാഷണല്‍ പിക്ചേര്‍സ്‌ ലിമിറ്റഡി'ണ്റ്റെ ബാനറിലായിരുന്നു 'വിഗതകുമാരന്‍' നിര്‍മ്മിച്ചിരുന്നത്‌.മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായിരുന്നു 'വിഗതകുമാരന്‍'. മലയാളസിനിമ സംസാരിച്ച്‌ തുടങ്ങാന്‍ വീണ്ടൂം 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.ഈ വര്ഷം  മലയാളസിനിമ  'കളര്‍ഫുള്‍' ആയതിണ്റ്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുമ്പോഴും മലയാളത്തെ വെള്ളിത്തിരയുടെ മായികലോകത്തേക്ക്‌ ചെന്നെത്...

മേരിക്കുണ്ടൊരു കുഞ്ഞാട്‌ (Merikundoru Kunjadu)

Image
ഷാഫി-ബെന്നി.പി.നായരമ്പലം-ദിലീപ്‌ സഖ്യം എട്ട്‌ വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ 'മേരിക്കുണ്ടൊരു കുഞ്ഞാട്‌'.കല്ല്യാണരാമനാണ്‌ ഇവരൊന്നിച്ച ആദ്യ ചിത്രം.ബെന്നി പിന്നീട്‌ ഷാഫിക്കു വേണ്ടി 'തൊമ്മനും മക്കളും','ലോല്ലിപോപ്പ്‌','ചട്ടമ്പിനാട്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി.ദിലീപിനായി 'മന്ത്രമോതിരം','ചാന്ത്പൊട്ട്‌' എന്നീ ചിത്രങ്ങല്‍ക്കു കഥയെഴുതിയതും ബെന്നിയായിരുന്നു.ഇതില്‍ ലാല്‍ജോസ്‌ സംവിധാനം ചെയ്ത ചാന്ത്പൊട്ട്‌ ദിലീപിണ്റ്റെ കരിയറിലെ നാഴികകല്ലായിരുന്നു.ദിലീപിനെ ജനപ്രിയനായകപദവിയിലേക്ക്‌ ഉയര്‍ത്തിയ കഥാപാത്രങ്ങളായ രാമന്‍ കുട്ടിയും,രാധയും ബെന്നിയുടെ തൂലികതുമ്പിലൂടെ ജനിച്ചവയായിരുന്നു.അതിനാല്‍ തന്നെ ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഷാഫിയുടെ 'കുഞ്ഞാട്‌' തെറ്റിച്ചില്ല എന്നാണ്‌ ആദ്യദിവസങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്‌.ഒരു മുഴുനീള തമാശചിത്രം മനോഹരമായ ഒരു തിരക്കഥയാല്‍ കെട്ടിപടൂര്‍ത്തിരിക്കയാണിവിടെ....