2011 - ലെ മികച്ച 10 ചലച്ചിത്രഗാനങ്ങള്‍
10. 'അരികെ നിന്നാലും...' - ചൈനാ ടൌണ്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്ന ചൈനാടൌണ്‍ എന്ന ചിത്രത്തിന് വേണ്ടി ജാസ്സി ഗിഫ്റ്റ് സംഗീതം നിര്‍വ്വഹിച്ച മനോഹരമായ ഗാനം. എം.ജി.ശ്രീകുമാറും, ചിത്രയുമാണ് ഗാനമാലപിച്ചിരിക്കുന്നത്.. . റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍,ജയറാം, ദിലീപ് എന്നിവര്‍ നായകന്‍മാരായി എത്തി. സ്നേഹം എന്ന വികാരത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട് ഗാനത്തിന് രചന നിര്‍വ്വഹിച്ചത് സന്തോഷ് വര്‍മ്മയാണ്.'ചതിക്കാത്ത ചന്തു' എന്ന മറ്റൊരു റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിലൂടെ ചലച്ചിത്രഗാനരചനാരംഗത്തേക്ക് വന്ന ഇദ്ദേഹം ഇന്ന് മലയാളസിനിമയിലെ തിരക്കുപിടിച്ച ഗാനരചയിതാവാണ്. . വയലിന്‍, സെവന്‍സ്, സാള്‍ട്ട് എന്‍ പെപ്പര്‍, മരുഭൂമികഥ തുടങ്ങി പത്തോളം ചിത്രങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാട്ടുകളെഴുതി. ഇതില്‍ ഏറെയും ഹിറ്റുകള്‍. . 'എണ്റ്റെ മോഹങ്ങളെല്ലാം' (വയലിന്‍ ), 'കാണാമുള്ളാല്‍' (സാള്‍ട്ട് എന്‍ പെപ്പര്‍ ) എന്നിവ ഉദാഹരണങ്ങളാണ് . ഇതില്‍പ്പെടുന്നു 'അരികെ നിന്നാലും' ...