Posts

Showing posts with the label Rajnikanth

എന്തിരന്‍ (Enthiran)

Image
അങ്ങനെ എന്തിരന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഒക്റ്റോബര്‍ ഒന്നിനു റിലീസ്‌ ആയി.മുതല്‍ മുടക്കിണ്റ്റെ കാര്യത്തില്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ശങ്കര്‍ ചിത്രം കേരളത്തിലെ 108 തിയേറ്ററുകളിലാണ്‌ പ്രദര്‍ശനത്തിനെത്തിയത്‌.സൂപ്പര്‍ സംവിധായകണ്റ്റെ കൂടെ സൂപ്പര്‍സ്റ്റാര്‍ രജനിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.കൂടാതെ ഐശ്വര്യാറായ്‌ ബച്ചന്‍,എ.ആര്‍.റഹ്മാന്‍,റസൂല്‍ പൂക്കുറ്റി എന്നിവരുടെ സാന്നിദ്ധ്യവും 'എന്തിരന്‌' റിലീസിനു മുന്‍പു തന്നെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തു.ഇതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ സിനിമയെ രജനി ഫാന്‍സ്‌ അടക്കമുള്ള ജനങ്ങള്‍ വരവേറ്റത്‌. പ്രതീക്ഷകള്‍ ഒന്നും 'എന്തിരന്‍' തെറ്റിച്ചില്ല.ശങ്കറിണ്റ്റെ മറ്റെല്ലാ സിനിമകളേയും പോലെ പ്രത്യേകതകളുള്ള 'എന്തിരന്‍' വിഷ്വല്‍ എഫക്ട്സിണ്റ്റെയും ഗ്രാഫിക്സിണ്റ്റെയും കാര്യത്തില്‍ പതിന്‍മടങ്ങു മുന്നില്‍ നില്‍ക്കുന്നു.ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച്ചകള്‍ വെള്ളിത്തിരയില്‍ ഒരുക്കി തന്നതിനു ശങ്കറിനു നന്ദി. കഥാതന്തു:സയണ്റ്റിസ്റ്റ്‌ രജനി തണ്റ്റെ പത്തുവര്‍ഷത്തെ കഠിനപ്ര...