Posts

Showing posts with the label Ajith

എന്നൈ അറിന്താൽ

Image
തമിഴ് ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപിച്ച സംവിധായകനാണ്‌ ഗൗതം വാസുദേവ് മേനോൻ. സൂര്യ എന്ന അഭിനേതാവിന്റെ താരമൂല്യം ഉയർത്തിയ കാക്കാ കാക്കാ, ഉലകനായകന്റെ വേട്ടയാട് വിളയാട് എന്നീ പൊലീസ് ചിത്രങ്ങൾക്ക് ശേഷം ‘കോപ്പ് ട്രളജി’ ഗണത്തിലേക്ക് പെടുത്താവുന്ന ചിത്രമാണ്‌ എന്നൈ അറിന്താൽ. ‘തല’ അജിത്ത് നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.  ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിൽകൂടി ട്രയിലറുകളും, ഗൗതം വാസുദേവ് മേനോന്റെ മറ്റു പോലീസ് ചിത്രങ്ങളിൽ കണ്ടുവന്നിട്ടുള്ള ചില സാമ്യതകളും കണക്കിലെടുത്ത് ചിത്രത്തിന്റെ കഥാഗതി ഏകദേശം ഊഹിച്ചെടുക്കാം. അതിനാൽ തന്നെ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം പ്രേക്ഷകന്റെ കണക്കുകൂട്ടലുകളിൽ നിന്നും ഒട്ടും വ്യതിചലിക്കുന്നില്ല. പ്രതീക്ഷിതമായ കഥ, എണ്ണിയാൽ തീരാത്തത്ര എന്‌കൗണ്ടറുകൾ, നായകന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന മുടി നീട്ടിയ വില്ലൻ, ഇടയ്ക്കെവിടെയോ വെച്ച് കൊല്ലപ്പെടുന്ന നായിക, ഇങ്ങനെ എത്രയോ കഥാസന്ദർഭങ്ങൾ ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങളിൽ തന്നെ കണ്ടുമറന്നവയാണ്‌. ഇവയൊക്കെ വീണ്ടും ‘സത്യദേവ്’ എന്ന പോലീസ് ഓഫീസറിലൂടെ തിരിച്ചുവരുമ്പോഴും സിനി...

വീരം

Image
       തമിഴകം ഇപ്പോൾ പൊങ്കൽ റിലീസുകൾ ആഘോഷിക്കുകയാണ്. ഏറെ കാലത്തിനു ശേഷം വിജയ്- അജിത്ത് പോരാട്ടമാണ് ഇത്തവണത്തെ സവിശേഷത. ഇളയദളപതിക്കൊപ്പം ലാലേട്ടൻ ഒത്തുചേർന്നപ്പോൾ, ഒറ്റയ്ക്കാണ് തലയുടെ വരവ്. ‘വീരം’ നാല് അനിയന്മാരുടെയും, അവർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടന്റെയും കഥയാണ്. ‘തല’ അജിത്ത് ഫാൻസിനു വേണ്ടി ഒരുക്കിയ വീരം ഒരു മാസ്സ് എന്റർട്രെയിനർ എന്നതിലുപരി മറ്റൊന്നും തന്നെ പ്രേക്ഷകനു സമ്മാനിക്കുന്നില്ല. സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന എല്ലാം തന്നെ ഇവിടെയും കാണാം. അജിത്തിന്റെ സ്ക്രീൻ പ്രസൻസും, ഡയലോഗുകളിൽ പ്രകടമാകുന്ന ശബ്ദഗാംഭീര്യവും മാത്രമാണ് കുറച്ചെങ്കിലും ചിത്രത്തെ വേറിട്ട് നിർത്തുന്നത്. നാട്ടിലെ പ്രമുഖരാണ് വിനായകനും അനിയന്മാരും. നാട്ടിലെ എല്ലാ പ്രശ്നങ്ങളും ഗുണ്ടായിസ്സം കൊണ്ട് ഒതുക്കുന്നവർ. അവിടുത്തെ കളക്ടർ വിനായകന്റെ കളിക്കൂട്ടുകാരനാണ്. അതുകൊണ്ട് നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ല. പോലീസ് കേസുകൾ ഒതുക്കാൻ സ്വന്തമായി വക്കീലും. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്ന ഈ അണ്ണൻ-തമ്പികൾ ആടിത്തിമിർക്കുന്ന ഒരു ഗാനത്തോടെ ഇവരുടെ സ്നേഹബന്ധം കാണിച്ചുതരുന്നുണ്ട് ചിത്രത്തിൽ. ജീവിതത്തിൽ കല്യാണം കഴ...

തകര്‍ന്നടിഞ്ഞ ചെന്നൈ ബോക്സ്‌ ഓഫീസ്‌

Image
2011തമിഴകത്തിന്‌ അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ്‌ സമ്മാനിക്കുന്നത്‌.ബോക്സ്‌ ഓഫീസില്‍ കാര്യമായ ലാഭം കൊയ്യാന്‍ മിക്ക ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല.135 ല്‍ പരം സിനിമകളാണ്‌ തമിഴകത്ത്‌ റിലീസ്‌ ചെയ്തത്‌.ഇതില്‍ സൂര്യ,വിക്രം,വിജയ്‌,അജിത്‌ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു.മുന്‍ നിരതാരങ്ങളെ വച്ച്‌ ചെയ്യുന്ന ചിത്രങ്ങള്‍ ഒരുപാട്‌ മുതല്‍മുടക്കിയാണ്‌ ചിത്രീകരിക്കുന്നത്‌.ഇങ്ങനെ റിലീസ്‌ ആവുന്ന ചിത്രങ്ങള്‍ നിര്‍മ്മാതാവിന്‌ യാതൊരു തലത്തിലുമുള്ള ലാഭം തിരിച്ച്‌ നല്‍കുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. തല അജിത്തിണ്റ്റെ 'മങ്കാത്ത' മാത്രമാണ്‌ മികച്ച വിജയം നേടിയ ചിത്രം.ഈ വര്‍ഷത്തെ ടോപ്പ്‌ ഗ്രോസ്സര്‍ ആയി വിലയിരുത്തുന്ന ഈ വെങ്കട്‌ പ്രഭു ചിത്രം സണ്‍ പിക്ചേര്‍സ്‌ ആണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.40 കോടി മുടക്കിയ ചിത്രം 130  കോടിയാണ്‌ തിരിച്ചുപിടിച്ചത്‌.ജീവ അഭിനയിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ 'കോ' 15കോടി മുടക്കി 50 കോടി തിരിച്ചുപിടിച്ചു.കേരളത്തിലും മികച്ച വിജയം നേടിയ 'കോ' ഹിറ്റ്മേക്കര്‍ കെ.വി.ആനന്ദ്‌ ആണ്‍ സംവിധാനം ചെയ്തത്‌.ജീവയുടെ കരിയര്...