Posts

Showing posts with the label Meghna Raj

ബ്യൂട്ടിഫുള്‍(Beautiful)

Image
  യെസ്‌ സിനിമാസിണ്റ്റെ ബാനറില്‍ ആനന്ദ്‌ കുമാറ്‍ നിറ്‍മിച്ച്‌ വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ 'ബ്യൂട്ടിഫുള്‍'.ജയസൂര്യ,അനൂപ്‌ മേനോന്‍, മേഘ്നാ രാജ്‌ എന്നിവറ്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോക്ക്ടെയില്‍ എന്ന ചിത്രത്തിന്‌ ശേഷം ജയസൂര്യയും-അനൂപ്‌ മേനോനും ഒന്നിക്കുകയാണ്‌ ബ്യൂട്ടിഫുളിലൂടെ.നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനാല്‍ തന്നെ ഇന്ന്‌ റിലീസായ ചിത്രത്തിന്‌ തിയേറ്ററില്‍ വാന്‍ സ്വീകരണം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചാണ്‌ കോഴിക്കോട്‌ കോറണേഷനിലേക്ക്‌ വച്ച്‌ പിടിച്ചത്‌. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളൊഴികെ(കൃഷ്ണനും രാധയും ആദ്യ ദിവസം ഹൌസ്ഫുള്‍ ആയിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌) ബാക്കിയെല്ലാം നേരിടുന്ന ആദ്യ ആഴ്ചയിലെ പ്രതിസന്ധി ഇവിടെയും കണ്ടു.ആകെ അന്‍പതില്‍ കുറവ്‌ ആളുകള്‍ മാത്രമാണ്‌ ചിത്രം കാണാന്‍ എത്തിയത്‌. പണ്ടൊക്കെ മലയാളസിനിമയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പുതിയ ചിത്രങ്ങള്‍ തിയേറ്ററില്‍ പോയേ കാണൂ എന്ന്‌ വാശിപിടിച്ചവര്‍ വരെ ഇന്നു പടത്തിണ്റ്റെ ക്യാമറാപ്രിണ്റ്റ്‌(പ്രീ-ഡിവിഡി) റിലീസും നോക്കി ഇണ്റ്റര്‍നെറ...