Posts

Showing posts with the label Bala

വീരം

Image
       തമിഴകം ഇപ്പോൾ പൊങ്കൽ റിലീസുകൾ ആഘോഷിക്കുകയാണ്. ഏറെ കാലത്തിനു ശേഷം വിജയ്- അജിത്ത് പോരാട്ടമാണ് ഇത്തവണത്തെ സവിശേഷത. ഇളയദളപതിക്കൊപ്പം ലാലേട്ടൻ ഒത്തുചേർന്നപ്പോൾ, ഒറ്റയ്ക്കാണ് തലയുടെ വരവ്. ‘വീരം’ നാല് അനിയന്മാരുടെയും, അവർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടന്റെയും കഥയാണ്. ‘തല’ അജിത്ത് ഫാൻസിനു വേണ്ടി ഒരുക്കിയ വീരം ഒരു മാസ്സ് എന്റർട്രെയിനർ എന്നതിലുപരി മറ്റൊന്നും തന്നെ പ്രേക്ഷകനു സമ്മാനിക്കുന്നില്ല. സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന എല്ലാം തന്നെ ഇവിടെയും കാണാം. അജിത്തിന്റെ സ്ക്രീൻ പ്രസൻസും, ഡയലോഗുകളിൽ പ്രകടമാകുന്ന ശബ്ദഗാംഭീര്യവും മാത്രമാണ് കുറച്ചെങ്കിലും ചിത്രത്തെ വേറിട്ട് നിർത്തുന്നത്. നാട്ടിലെ പ്രമുഖരാണ് വിനായകനും അനിയന്മാരും. നാട്ടിലെ എല്ലാ പ്രശ്നങ്ങളും ഗുണ്ടായിസ്സം കൊണ്ട് ഒതുക്കുന്നവർ. അവിടുത്തെ കളക്ടർ വിനായകന്റെ കളിക്കൂട്ടുകാരനാണ്. അതുകൊണ്ട് നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ല. പോലീസ് കേസുകൾ ഒതുക്കാൻ സ്വന്തമായി വക്കീലും. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്ന ഈ അണ്ണൻ-തമ്പികൾ ആടിത്തിമിർക്കുന്ന ഒരു ഗാനത്തോടെ ഇവരുടെ സ്നേഹബന്ധം കാണിച്ചുതരുന്നുണ്ട് ചിത്രത്തിൽ. ജീവിതത്തിൽ കല്യാണം കഴ...

അവന്‍ ഇവന്‍ (Avan Ivan)

Image
ഇന്ത്യന്‍ ചലച്ചിത്രലോകത്ത്‌ തണ്റ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ്‌ ബാല.വെറും നാലു ചിത്രങ്ങള്‍ കൊണ്ട്‌ തന്നെ ഒരു ദേശീയപുരസ്കാരം ഉള്‍പ്പെടെ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ 5 തവണ നേടിയെടുത്ത ബാലയുടെ അഞ്ചാമത്തെ ചലചിത്രസംരംഭമാണ്‌ 'അവന്‍ ഇവന്‍'. മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ സ്വന്തമാക്കിയ സേതു(1999) എന്ന ആദ്യ ചിത്രത്തിനു ശേഷം ഇദ്ദേഹം ചെയ്ത ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഒരോ ചിത്രങ്ങള്‍ക്ക്‌ ശേഷവും ബാല എന്ന സംവിധായകണ്റ്റെ,തിരക്കഥാകൃത്തിണ്റ്റെ വളര്‍ച്ച കാണാന്‍ സാധിക്കും.ഇതു തന്നെയാണ്‌ ബാലയെ ഒരു ദേശീയ പുരസ്കാരം വരെ എത്തിച്ചതും.തണ്റ്റെ മുന്‍ കാല ചിത്രങ്ങളില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സേതു,നന്ദ,ചിത്തന്‍(പിതാമഹന്‍),രുദ്രന്‍(നാന്‍ കടവുള്‍) തുടങ്ങിയവ വ്യത്യസ്തമായ ജീവിതശൈലിയുള്ളവരാണ്‌.തമിഴ്‌ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം രീതികളില്‍ നിന്നും ഇവര്‍ ഏറെ വേറിട്ട്‌ നില്‍ക്കുന്നു.ഇത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കുകയും അവരുടെ കഥ സ്ഥിരം തമിഴ്ചിത്രങ്ങളുടെ ചേരുവകളില്‍ നിന്നും വിഭിന്നമായി അവതരിപ്പിക്കുകയും ചെയ്യാന്‍ ധൈര്യം കാണിച്ച ബാ...