Posts

Showing posts with the label Hollywood

എക്സ്ട്രാക്ഷൻ റിവ്യൂ

Image
കഴിഞ്ഞ ദിവസം നെറ്ഫ്ലിക്സിൽ റിലീസ് ആയ ചിത്രമാണ് എക്സ്ട്രാക്ഷൻ. ഇന്ത്യയിലെ മാർവൽ ചിത്രങ്ങളുടെ ആരാധകർക്ക് പ്രിയങ്കരനായ സൂപ്പർ ഹീറോകളിൽ ഒന്നാണ് 'തോർ'. അസ്ഗാർഡിന്റെ ദൈവമായ തോറിന്റെ വേഷമണിഞ്ഞ ക്രിസ് ഹെംസ്വർത്ത് നായകനായ ആക്ഷൻ ചിത്രമാണ് 'എക്സ്ട്രാക്ഷൻ'. ഇന്ത്യയിലും ബംഗ്ലാദേശിലുമായി കഥ നടക്കുന്ന ചിത്രത്തിൽ നിരവധി ഇന്ത്യൻ അഭിനേതാക്കളും വേഷമണിഞ്ഞിട്ടുണ്ട്. സിയൂഡാഡ് എന്ന ഗ്രാഫിക് നോവലിനെ ആധാരമാക്കി അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം ചിത്രത്തിന്റെ സഹസംവിധായകനായ ജോ റൂസ്സോയാണ് രചന നിർവഹിച്ചിരിക്കുന്നത്. സാം ഹാർഗ്രേവ് ആണ് സംവിധാനം. സംഘർഷഭരിതമായ ചില രംഗങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ഒരുപാട് വണ്ടികൾ സ്തംഭിച്ചു നിൽക്കുന്ന ഒരു മേൽപ്പാലത്തിലൂടെ നായകൻ തോക്കുമായി നടന്ന് വരുന്നുണ്ട്. തനിക്കെതിരെ വെടിയുതിർക്കുന്ന ചില പൊലീസുകാരെ അയാൾ കീഴടക്കുന്നു. പക്ഷെ അപ്രതീക്ഷിതമായി ഒരു ആക്രമണത്തിൽ വെടിയേൽക്കുന്ന നായകൻ അവശനായി ഇരിക്കുന്നു.അപ്പോൾ അയാളുടെ അവ്യക്തമായ ഓർമകളിൽ ഒരു കുട്ടി കടൽക്കരയിൽ കളിക്കുന്നു, ഇത് ചിലപ്പോൾ മകനായിരിക്കാം.അവിടെ വെച്ചാണ് ടൈറ്റിൽ കാണിക്കുന്നത്. പിന്നീട് കഥ നടക്കുന്നത് ഇന്ത്യയിലാണ്. സ്‌കൂ...

ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍

Image
ചെറിയ ഒരിടവേളക്ക് ശേഷം ഹോളിവുഡ് മാന്ത്രികന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തിരിച്ചു വന്നിരിക്കയാണ്‌. സ്പീല്‍ബെഗിന്റെ പുതിയ ചിത്രം ' ദി അ ഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍' നവംബര്‍ 11നു ഇന്ത്യയില്‍ റിലീസ് ചെയ്തു.  കേരളത്തിലെ തിയേറ്ററ്‍ സമരത്തിണ്റ്റെ രക്തസാക്ഷികളായി റിലീസ്‌ ചെയ്യാന്‍ പറ്റാതിരുന്ന മരുഭൂമികഥ, വെനീസിലെ വ്യാപാരി തുടങ്ങി നാലോളം ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നവറ്‍ക്ക്‌ ഒരു ഇടക്കാലാശ്വാസമായി ടിന്‍ ടിണ്റ്റെ റിലീസ്‌. കോമിക് പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണ്‍ുകളിലൂടെയും നമുക്ക് സുപരിചിതമായ ടിന്‍ ടിന്‍ന്റെ ലോകം സ്പീല്‍ബെഗിന്റെ ക്യാമറയിലൂടെ പുനര്‍ജനിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചാനുഭവം ആണ് പ്രേക്ഷകര്‍ക്ക് ലഭിക്കുനത്.  യൂറോപ്പ്യന്‍ കാര്‍ട്ടൂണുകളില്‍ വളരെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നാണ്‌ 'ദ അഡ്വഞ്ചേര്‍സ്‌ ഓഫ്‌ ടിന്‍ ടിന്‍'.ചെറുപ്പക്കാരനായ കുറ്റാന്വേഷണറിപ്പോര്‍ട്ടര്‍ ടിന്‍ ടിന്‍ എന്ന കഥാപാത്രത്തേയും, ടിന്‍ ടിനെ ചുറ്റിപറ്റിയുള്ള അതിസാഹസികമായ കഥകളേയും 90-കളുടെ തുടക്കത്തില്‍ വരകളിലൂടെ അവതരിപ്പിച്ചത്‌ ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ്‌ ജോര്‍ജസ്‌ റെമി ആയിരുന്നു1929 ജന...