Posts

Showing posts with the label malayalamshortfilm

മുന്നറിവ് - റിവ്യൂ

Image
മലയാളത്തിൽ ആദ്യമായി പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചിത്രമാണ് 'മുന്നറിവ്'. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ആഷിക് കുമാർ സതീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ ജിയും സൈജു ജോണും മുഖ്യകഥാപാത്രങ്ങളായി എത്തുകയാണ് ചിത്രത്തിൽ. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം. വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി ജീവനക്കാരൻ ഭാവികാലത്ത് നിന്നുമുള്ള തന്റെ മകളുടെ ശബ്ദം കേൾക്കുന്നതും തുടർന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. അരുൺ എന്ന ഐ ടി ക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അരുൺ സ്കൈപ്പിലൂടെയും മറ്റും സംസാരിക്കുന്ന ആളുകൾ അദ്ദേഹത്തോട് നേരിട്ട് വന്നു സംസാരിക്കുന്ന പോലെ തോന്നുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ തന്റെ ഭാവിയിൽ നിന്നും വന്ന മകളാണെന്ന് അവകാശപ്പെടുന്ന പൂർവി എന്ന പെൺകുട്ടി ഒരു അശരീരി പോലെ അരുണിനോട് സംവദിക്കുന്നതായും തോന്നുന്നു. ഈ ശബ്ദം തന്നെ ആരോ കളിപ്പിക്കുന്നതായി മാത്രം കാണുന്ന അരുൺ, തന്റെ കസിനായ ബഡ്‌ഡിയോട് ഇത് പറയുന്നുണ്ടെങ്കിലും അവനും തോന്നലായിരിക്കും എന്ന തീരുമാനം എടുക്കുന്നു. തന്റെ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്...

വാര്യത്തെ ചക്ക - ഷോർട്ട് ഫിലിം റിവ്യൂ

Image
ടീം ജാങ്കോ സ്പേസ് യുട്യൂബിൽ ഇന്നലെ റിലീസ് ചെയ്ത ഷോർട്ട് ഫിലിം ആണ് 'വാര്യത്തെ ചക്ക'. ശരത് കുമാർ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണം നേടി യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്തുണ്ട്. പേരുപോലെ തന്നെ വാര്യത്തെ ചക്കയാണ് ചിത്രത്തിലെ താരം. സുനിൽ സുഗത അഭിനയിച്ച പലിശക്കാരൻ പീതാംബരൻ എന്ന കഥാപാത്രം തന്റെ വീട്ടിലെ ചക്ക ഇടാൻ പ്ലാവിൽ കേറി അതിൽ നിന്നും വീഴുന്നതിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ചക്കയിടാൻ വാര്യത്തെ പ്ലാവിൽ കേറിയ എല്ലാവരും അപകടത്തിൽ പെടുന്നതിനാൽ, നാട്ടുകാരും വീട്ടുകാരും ആ പ്ലാവിൽ ബാധയുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു തരം സൽസ ശാപം പോലെ അത് തുടർന്ന് പോവുന്നു. തന്റെ മകൾ പാറുവും (ദൃശ്യ കെ ശശി) സുനിക്കുട്ടനും (സൂരജ് കെ സത്യൻ) ആയുള്ള പ്രേമം പീതാംബരൻ കയ്യോടെ പിടികൂടുന്നു. തുടർന്ന് സുനിക്കുട്ടന്റെ അച്ഛൻ കടം വാങ്ങിയ പണം എഴുതിത്തള്ളണമെങ്കിൽ വാര്യത്തെ ചക്ക ഇടണം എന്ന് സുനിക്കുട്ടനെ പീതാംബരൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. കൂട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയോടെ സുനി ഈ വെല്ലുവിളി സ്വീകരിക്കുന്നു. സുനിയും കൂട്ടുകാരായ പപ്പനും (ദിലീപ് മോഹൻ) ഫൈസലും (വിനീത് വിജ...