Posts

Showing posts with the label Film

എവരു (തെലുങ്ക്) - റിവ്യൂ

Image
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറങ്ങിയ തെലുങ്ക് ക്രൈം ത്രില്ലർ സിനിമയാണ് എവരു. ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് വെങ്കട്ട് രാംജി സംവിധാനം ചെയ്ത എവരു. അദിവി ശേഷ്, റജിന കസാൻഡ്ര, നവീൻ ചന്ദ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  ദി ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് സിനിമയുടെ പുനരാവിഷ്കരണമാണ് ഈ ചിത്രം. കഴിഞ്ഞ വർഷം തന്നെ മാർച്ചിൽ ഇറങ്ങിയ ബദ്‌ലാ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു. ഈ മൂന്ന് ചിത്രങ്ങൾക്കും നല്ല പ്രതികരണമാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്.  ഡി എസ് പി അശോക് കൃഷ്ണയുടെ (നവീൻ ചന്ദ്ര) കൊലപാതകത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഇയാളെ വെടിവെച്ചു കൊല്ലുന്ന ബിസിനസ്സുകാരി സമീറ മഹയെ ( റജിന കസാൻഡ്ര ) പോലീസ് അറസ്റ് ചെയ്യുന്നു. തമിഴ്നാടിലെ കൂണൂരിലെ പണക്കാരനായ രാഹുൽ മഹായുടെ ഭാര്യയാണ് സമീറ. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സ്വയം പ്രതിരോധത്തിൽ ചെയ്തുപോയതാണെന്ന് പോലീസിനോട് വെളിപ്പെടുത്തുന്ന സമീറയെ ദൃശ്യമാധ്യമങ്ങൾ പിന്തുണയ്ക്കുകയും തുടർന്ന് കേസ് ഫയൽ ചെയ്യുകയും ചെയ്യുന്നു.  അശോകിന്റെ കുടുംബം ക്രിമിനൽ വക്കീലായ രത്നാകറിന് കേസ...

മുന്നറിവ് - റിവ്യൂ

Image
മലയാളത്തിൽ ആദ്യമായി പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചിത്രമാണ് 'മുന്നറിവ്'. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ആഷിക് കുമാർ സതീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ ജിയും സൈജു ജോണും മുഖ്യകഥാപാത്രങ്ങളായി എത്തുകയാണ് ചിത്രത്തിൽ. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം. വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി ജീവനക്കാരൻ ഭാവികാലത്ത് നിന്നുമുള്ള തന്റെ മകളുടെ ശബ്ദം കേൾക്കുന്നതും തുടർന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. അരുൺ എന്ന ഐ ടി ക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അരുൺ സ്കൈപ്പിലൂടെയും മറ്റും സംസാരിക്കുന്ന ആളുകൾ അദ്ദേഹത്തോട് നേരിട്ട് വന്നു സംസാരിക്കുന്ന പോലെ തോന്നുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ തന്റെ ഭാവിയിൽ നിന്നും വന്ന മകളാണെന്ന് അവകാശപ്പെടുന്ന പൂർവി എന്ന പെൺകുട്ടി ഒരു അശരീരി പോലെ അരുണിനോട് സംവദിക്കുന്നതായും തോന്നുന്നു. ഈ ശബ്ദം തന്നെ ആരോ കളിപ്പിക്കുന്നതായി മാത്രം കാണുന്ന അരുൺ, തന്റെ കസിനായ ബഡ്‌ഡിയോട് ഇത് പറയുന്നുണ്ടെങ്കിലും അവനും തോന്നലായിരിക്കും എന്ന തീരുമാനം എടുക്കുന്നു. തന്റെ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്...

ഫോറൻസിക് - റിവ്യൂ

Image
പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം 7th ഡേയുടെ രചയിതാവ് അഖിൽ പോൾ ആറു വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. അഖിൽ പോളിനെ കൂടാതെ രചനയിലും സംവിധാനത്തിലും സഹായിയായി അനസ് ഖാനുമുണ്ട്. ടോവിനോ നായകനാവുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഫോറൻസിക്. രാക്ഷസൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയമായ തുടർകൊലപാതകപരമ്പരകളുടെ അന്വേഷണം തന്നെയാണ് ഫോറൻസിക്കിലും പറയുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോ വേഷമിടുമ്പോൾ കേസുകൾ അന്വേഷിക്കുന്ന പോലീസ് ഓഫിസറായി മമത മോഹൻദാസ് എത്തുന്നു. റെബ മോണിക്ക, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.   തുടക്കത്തിൽ ഇറച്ചി വെട്ടുന്നത് ഇഷ്ടപ്പെടുന്ന, കോഴിയുടെ തലയും മറ്റും കുപ്പികളിൽ സൂക്ഷിക്കുന്ന തരത്തിൽ മാനസിക വൈകല്യം കാണിക്കുന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. മകന്റെ ഈ ചേഷ്ടകൾ കണ്ട് അവനെ തല്ലുന്ന അച്ഛനോട് അവനു പക വരികയും അച്ഛനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ആരും അറിയാതെ കുഴിച്ചിടുന്നു. ഈ രംഗങ്ങളാൽ തന്നെ ചിത്രത്തിൽ ആരാവും സീരിയൽ കില്ലർ എന്ന സൂചന തരുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞു നഗരത്തിൽ നടക്കുന്ന കൊലപാതകപരമ്പര അന്വേഷിക്കാൻ ഋതികസേവിയർ എന...

മലയാള സിനിമ 2011

Image
മികച്ച 5 ചിത്രങ്ങള്‍ 5. ഇന്ത്യന്‍ റുപ്പീ 4. ബ്യൂട്ടിഫുള്‍  3. ട്രാഫിക്ക്‌  2. സാള്‍ട്ട്‌ ഏന്‍ പെപ്പറ്‍  1. ആദാമിണ്റ്റെ മകന്‍ അബു  മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ (ചിത്രത്തിണ്റ്റെ കലാമൂല്യം കണക്കിലെടുത്തിട്ടില്ല)  സൂപ്പര്‍ഹിറ്റുകള്‍  സാള്‍ട്ട്‌ ഏന്‍ പെപ്പര്‍  ഇന്ത്യന്‍ റുപ്പീ  ബ്യൂട്ടിഫുള്‍  ട്രാഫിക്‌  സീനിയേഴ്സ്‌  ചൈനാ ടൌണ്‍  ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്‌ ഹിറ്റുകള്‍  മാണിക്യകല്ല്‌  സ്നേഹവീട്‌  മേക്കപ്പ്മാന്‍  ഉറുമി  ജനപ്റിയന്‍  രതിനിറ്‍വ്വേദം  സെവന്‍സ്‌  ഡോക്ടറ്‍ ലൌ   മരുഭൂമികഥ  സ്വപ്നസഞ്ചാരി ആവറേജ്‌ ഹിറ്റുകള്‍  ഗദ്ദാമ  ചാപ്പാ കുരിശ്‌  ഫ്ളോപ്പുകള്‍ ട്രയിന്‍  കുടുംബശ്രീ ട്രാവത്സ്‌  ത്രീ കിംഗ്സ്‌  ദി മെട്രോ  അറ്‍ജുനന്‍ സാക്ഷി  തേജാഭായി  പയ്യന്‍സ്‌  റേസ്‌  ആഗസ്റ്റ്‌15   ഡബിള്‍സ്‌  സിറ്റി ഓഫ്‌ ഗോഡ്‌   ദി ഫിലിം സ്റ്റാറ്‍  മനുഷ്യമൃഗം  വെനീസി...

മയക്കം എന്ന (Mayakkam Enna)

Image
ഒരു ദേശീയ അവാര്‍ഡ്‌ നേടിയ നടന്‍ എന്നതിലുപരി 'വൈ ദിസ്‌ കൊലവെരി ഡി' എന്ന ഗാനം പാടിയതിണ്റ്റെ പേരിലാവും ഇപ്പോള്‍ യുവനടന്‍ ധനുഷ്‌ അറിയപ്പെടുന്നത്‌.ധനുഷിണ്റ്റെ റിലീസായ ഏറ്റവും പുതിയ ചിത്രമാണ്‌ 'മയക്കം എന്ന'. ജെമിനി ഫിലിംസിണ്റ്റെ ബാനറില്‍ ഓം പ്രൊഡക്ഷന്‍സ്‌ ആണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.ധനുഷ്‌-ശെല്‌വരാഘവന്‍ കൂട്ടുകെട്ട്‌ വീണ്ടും ഒന്നിക്കുകയാണ്‌ മയക്കം എന്നയിലൂടെ. സഹോദരന്‍മാരായ ധനുഷും, ശെല്‌വരാഘവനും തുള്ളുവതോ ഇളമെയ്‌ എന്ന ചിത്രത്തിലൂടെയാണ്‌ തമിഴ്‌ സിനിമയില്‍ അരങ്ങേറുന്നത്‌.ഈ ചിത്രം തമിഴില്‍ പുത്തന്‍ തരംഗം ശൃഷ്ടിച്ചു.പിന്നീട്‌ ഇവര്‍ ഒന്നിച്ച കാതല്‍ കൊണ്ടേനും വ്യത്യസ്ത രീതിയിലുള്ള പ്രണയകഥ പറഞ്ഞ്‌ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.ശെല്‌വരാഘവന്‌ ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ ലഭിച്ചു.ഏറെ കാലത്തിന്‌ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന 'മയക്കം എന്ന' പ്രതീക്ഷയോടെ സിനിമാലോകം കാത്തിരുന്ന ചിത്രമാണ്‌.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കെല്ലാം ഉയരെ പറന്ന്‌ മനോഹരമായ ഒരു ചിത്രം സമ്മാനിച്ചിരിക്കുകയാണ്‌ ശെല്‌വരാഘവന്‍ മയക്കം എന്നയിലൂടെ. വൈല്‍ഡ്‌ ലൈഫ്‌ ഫോട...

ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍

Image
ചെറിയ ഒരിടവേളക്ക് ശേഷം ഹോളിവുഡ് മാന്ത്രികന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തിരിച്ചു വന്നിരിക്കയാണ്‌. സ്പീല്‍ബെഗിന്റെ പുതിയ ചിത്രം ' ദി അ ഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍' നവംബര്‍ 11നു ഇന്ത്യയില്‍ റിലീസ് ചെയ്തു.  കേരളത്തിലെ തിയേറ്ററ്‍ സമരത്തിണ്റ്റെ രക്തസാക്ഷികളായി റിലീസ്‌ ചെയ്യാന്‍ പറ്റാതിരുന്ന മരുഭൂമികഥ, വെനീസിലെ വ്യാപാരി തുടങ്ങി നാലോളം ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നവറ്‍ക്ക്‌ ഒരു ഇടക്കാലാശ്വാസമായി ടിന്‍ ടിണ്റ്റെ റിലീസ്‌. കോമിക് പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണ്‍ുകളിലൂടെയും നമുക്ക് സുപരിചിതമായ ടിന്‍ ടിന്‍ന്റെ ലോകം സ്പീല്‍ബെഗിന്റെ ക്യാമറയിലൂടെ പുനര്‍ജനിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചാനുഭവം ആണ് പ്രേക്ഷകര്‍ക്ക് ലഭിക്കുനത്.  യൂറോപ്പ്യന്‍ കാര്‍ട്ടൂണുകളില്‍ വളരെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നാണ്‌ 'ദ അഡ്വഞ്ചേര്‍സ്‌ ഓഫ്‌ ടിന്‍ ടിന്‍'.ചെറുപ്പക്കാരനായ കുറ്റാന്വേഷണറിപ്പോര്‍ട്ടര്‍ ടിന്‍ ടിന്‍ എന്ന കഥാപാത്രത്തേയും, ടിന്‍ ടിനെ ചുറ്റിപറ്റിയുള്ള അതിസാഹസികമായ കഥകളേയും 90-കളുടെ തുടക്കത്തില്‍ വരകളിലൂടെ അവതരിപ്പിച്ചത്‌ ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ്‌ ജോര്‍ജസ്‌ റെമി ആയിരുന്നു1929 ജന...

ജനപ്രിയന്‍ (Janapriyan)

Image
നവാഗതസംവിധായകന്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്‌ 'ജനപ്രിയന്‍'.കൃഷ്ണ പൂജപ്പുര രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.ഭാമയാണ്‌ നായിക.ഇവരെ കൂടാതെ മനോജ്‌ കെ ജയനും പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.സ്പോട്ട്‌ ലൈറ്റ്‌ വിഷന്‍സിണ്റ്റെ ബാനറില്‍ മാമ്മെന്‍ ജോണും റീന എം ജോണും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. അച്ചണ്റ്റെ മരണത്തിന്‌ ശേഷം അച്ചണ്റ്റെ ജോലി കിട്ടിയെങ്കിലും മനസ്സില്‍ ഒരുപാട്‌ സിനിമാസ്വപ്നങ്ങളുമായി നടക്കുന്നവനാണ്‌ 'വൈശാഖന്‍'(മനോജ്‌ കെ ജയന്‍).പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങി തണ്റ്റെ തിരക്കഥ നാട്ടുകാരനായ ധനികന്‍ അച്ചായനെ (ജഗതി) കേള്‍പ്പിച്ചുകൊടുക്കുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌.എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്ത അച്ചായന്‍ ഇയാളെ പറഞ്ഞു വിടുന്നു.അച്ചണ്റ്റെ ആഗ്രഹത്താല്‍ ഏറ്റെടുത്ത താലൂക്ക്‌ ഓഫീസിലെ ജോലി മനസ്സില്ലാമനസ്സോടെ ചെയ്യുന്ന വൈശാഖന്‍ ഓഫീസിലെ സ്റ്റാഫുകള്‍ക്കിറ്റയിലും പരിഹാസകഥാപാത്രമാണ്‌.ജോലിയില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത വൈശാഖനു ന...