എങ്കെയും എപ്പോതും (Engeyum Epothum)
തമിഴ് സിനിമയിലെ പുത്തന്‍ ഹിറ്റ് ചിത്രം 'എങ്കെയും എപ്പോതും' മലയാളക്കരയിലും റിലീസ് ആയി.ഈ വര്‍ഷം മലയാളസിനിമക്കു ഹിറ്റുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചുവെങ്കില്‍ കോളീവുഡ്ഡില്‍ ഹിറ്റുകള്‍ വിരളമായിരുന്നു. ലോറന്‍സിണ്റ്റെ 'കാഞ്ചന' വെങ്കട് പ്രഭു ചിത്രം 'മങ്കത്ത' എന്നിവയ്ക്ക് ശേഷം വെള്ളിത്തിരയില്‍ വിജയത്തിലേക്ക് നീങ്ങുന്ന ചിത്രമാണ് പുതുമുഖസംവിധായകന്‍ എം. ശരവണണ്റ്റെ 'എങ്കെയും എപ്പോതും' .തമിഴകത്ത് ഇരുപത് ദിവസത്തോളം ഹൌസ്ഫുള്‍ ആയി പ്രദര്‍ശിപ്പിച്ചു എന്ന അവകാശവാദവുമായി കേരളത്തില്‍ റിലീസ് ആയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദുരന്തകഥകള്‍ കുറച്ച് കാലങ്ങളായി തമിഴ് സിനിമകളുടെ മുഖമുദ്രയാണ്. തമിഴ് സിനിമയെ വേറിട്ട വഴികളില്‍ സഞ്ചരിപ്പിച്ചതും ഈ ദുരന്തകഥകളെ വെള്ളിത്തിരയില്‍ എത്തിപ്പിച്ച ചിത്രങ്ങളാണ്.വെറും അടിപ്പടങ്ങളും പ്രണയകഥകളും പിന്നെ വര്‍ഷം തോറും ഇറങ്ങുന്ന ശങ്കര്‍, മണിരത്നം ചിത്രങ്ങളും മാത്രം വിജയം കൊയ്തിരുന്ന തമിഴകത്ത് നാട്ടിന്‍പുറങ്ങളിലെ കഥകളിലേക്ക് കടന്നുചെല്ലുകയും, തനി നാടന്‍ തമിഴ് സംസാരിക്കുകയും,...