Posts

Showing posts with the label Action

മുന്നറിവ് - റിവ്യൂ

Image
മലയാളത്തിൽ ആദ്യമായി പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചിത്രമാണ് 'മുന്നറിവ്'. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ആഷിക് കുമാർ സതീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ ജിയും സൈജു ജോണും മുഖ്യകഥാപാത്രങ്ങളായി എത്തുകയാണ് ചിത്രത്തിൽ. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം. വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി ജീവനക്കാരൻ ഭാവികാലത്ത് നിന്നുമുള്ള തന്റെ മകളുടെ ശബ്ദം കേൾക്കുന്നതും തുടർന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. അരുൺ എന്ന ഐ ടി ക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അരുൺ സ്കൈപ്പിലൂടെയും മറ്റും സംസാരിക്കുന്ന ആളുകൾ അദ്ദേഹത്തോട് നേരിട്ട് വന്നു സംസാരിക്കുന്ന പോലെ തോന്നുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ തന്റെ ഭാവിയിൽ നിന്നും വന്ന മകളാണെന്ന് അവകാശപ്പെടുന്ന പൂർവി എന്ന പെൺകുട്ടി ഒരു അശരീരി പോലെ അരുണിനോട് സംവദിക്കുന്നതായും തോന്നുന്നു. ഈ ശബ്ദം തന്നെ ആരോ കളിപ്പിക്കുന്നതായി മാത്രം കാണുന്ന അരുൺ, തന്റെ കസിനായ ബഡ്‌ഡിയോട് ഇത് പറയുന്നുണ്ടെങ്കിലും അവനും തോന്നലായിരിക്കും എന്ന തീരുമാനം എടുക്കുന്നു. തന്റെ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്...

ഡോണ്‍ 2:ദി കിംഗ്‌ ഇസ്‌ ബാക്ക്‌ (Don 2: The king is back)

Image
1978-ല്‍ പുറത്തിറങ്ങിയ 'ഡോണ്‍' എന്ന അമിതാഭ്‌ ബച്ചന്‍ ചിത്രത്തിണ്റ്റെ റീമേക്ക്‌ ആയിട്ടാണ്‌ ഷാറൂഖ്‌ ഖാന്‍ അഭിനയിച്ച 'ഡോണ്‍' 2006-ല്‍ റിലീസ്‌ ചെയ്യുന്നത്‌.യുവസംവിധായകനും അഭിനേതാവുമായ ഫര്‍ഹാന്‍ അക്തര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്‌.ഫര്‍ഹാന്‍ അക്തറും അച്ചന്‍ ജാവേദ്‌ അക്തറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ പഴയ ഡോണില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയ   ഡോണ്‍ മികച്ച വിജയം നേടി.ചിത്രത്തിലെ ഡോണ്‍ എന്ന കഥാപാത്രത്തിണ്റ്റെ പുതിയ കഥ പറയുകയാണ്‌ 'ഡോണ്‍-2:ദി കിംഗ്‌ ഇസ്‌ ബാക്ക്‌' എന്ന ചിത്രത്തിലൂടെ.ഫര്‍ഹാന്‍ അക്തര്‍ തന്നെ സംവിധാനം ചെയ്യുന്ന ഡോണ്‍-2 ഹോളീവുഡ്‌ ചിത്രങ്ങളോട്‌ കിടപിടിക്കുന ആക്ഷന്‍ ത്രില്ലര്‍ എന്ന അഭിപ്രായം ഇതിനകം തന്നെ നേടികഴിഞ്ഞു.ബോളീവുഡിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളേയും തകര്‍ത്തെറിയുമെന്ന സൂചന നല്‍കിക്കൊണ്ട്‌ ഡോണ്‍-2 മുന്നേറുന്നു. ഷാറൂഖിണ്റ്റെ പലവിധ ഗെറ്റപ്പുകളാണ്‌ ചിത്രത്തിലുള്ളത്‌.കഴിഞ്ഞ കുറേ കാലമായി തായ്ലാണ്റ്റ്‌ കള്ളക്കടത്ത്‌ ചെയ്യുന്ന ഡോണ്‍ തണ്റ്റെ ബിസ്സിനസ്സ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഡ്രഗ്‌ ഡീലേഴ്സുമായി നടത്തുന്ന സംഘട്...