2012 ണ്റ്റെ പ്രതീക്ഷകള്‍


മലയാളസിനിമ ഏേറ്റവും കൂടുതല്‍ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്....

1. കാസനോവ 


രണ്ട്‌ വറ്‍ഷമായി മോഹന്‍ലാലിണ്റ്റെ ആരാധകറ്‍ കാത്തിരിക്കുന്ന ചിത്രമാണ്‌ കാസനോവ. പൂ കച്ചവടക്കാരാനായി വേഷമിടുന്ന മോഹന്‍ലാലിണ്റ്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളും, ഇയാളോട്‌ ഇടപഴകുന്ന സുന്ദരിമാരേയും ചുറ്റിപറ്റിയുള്ള കഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്‌.ലക്ഷ്മി റായ്‌, ശ്രേയ സരണ്‍, റോമ, സഞ്ജന തുടങ്ങിയ നായികമാരാണ്‌ കാസനോവയില്‍ അണിനിരക്കുന്നത്‌.ഈ വറ്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം ജനുവരി 26 ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യും എന്നാണ്‌ ഇപ്പോഴുള്ള വാര്‍ത്ത.

 2.ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍

രഞ്ജി പണിക്കറിണ്റ്റെ തിരക്കഥയില്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്ത സുരേഷ്‌ ഗോപി ചിത്രം കമ്മീഷണര് (1994),മമ്മൂട്ടി ചിത്രം ദി കിംഗ് (1995), എന്നീ ചിത്രങ്ങളുടെ വിജയശില്‍പികള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാറ്‍ ചിത്രമാണ്‌ ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍.കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ പഴയ ചിത്രങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലൂടെ പുനരവതരിപ്പിക്കുകയാണ്‌ ഇവിടെ. മലയാളികള്‍ നെഞ്ചിലേറ്റിയ ജോസഫ്‌ അലക്സ്‌ ഐ.എ.എസും, ഭരത്‌ ചന്ദ്രന്‍ ഐ.പി.എസും ഒരു അന്വേഷണത്തിനായി ഡല്‍ഹിയില്‍ വച്ച്‌ ഒന്നിക്കുന്നതാണ്‌ കഥ.ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

3.സ്പാനിഷ്‌ മസാല 


ലാല്‍ജോസ്‌ വീണ്ടും വരുന്നു, സ്പാനിഷ്‌ രസക്കൂട്ടുകളുമായി.ലാല്‍ ജോസ്‌ വീണ്ടും ദിലീപുമായി ഒരുമിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ. സ്പെയിനില്‍ ജീവിക്കാനായി എത്തിപ്പെടുന്ന മിമിക്രി കലാകാരനായാണ്‌ ദിലീപ്‌ ഈ ചിത്രത്തില്‍ വേഷമിടുന്നത്‌.ഇവിടെവച്ച്‌ പാചകക്കാരണ്റ്റെ വേഷമണിയുകയും, സ്പാനിഷ്‌ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാവുന്നതും ആണ്‌ കഥാതന്തു. ബെന്നി.പി.നായരമ്പലമാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.ബെന്നി ദിലീപിനായി ഒരുക്കിയ കല്യാണരാമന്‍, ചാന്ത്പൊട്ട്‌, മേരിക്കുണ്ടൊരു കുഞ്ഞാട്‌ എന്നീ തിരക്കഥകള്‍ വാന്‍ ഹിറ്റുകളായിരുന്നു.ഇക്കാരണം കൊണ്ട്‌ തന്നെ വളരെയേറെ പ്രതീക്ഷകളാണ്‌ സ്പാനിഷ്‌ മസാല നല്‍കുന്നത്‌. സ്പാനിഷുകാരിയായി ഡാനിയേല സചേരി വേഷമിടുന്നു.മുഖ്യ വേഷത്തില്‍ കുഞ്ചാക്കോ ബോബനും, ബിജു മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു. മലയാളത്തിന്‌ ഒരുപിടി പ്രണയഗാനങ്ങള്‍ സമ്മാനിച്ച വിദ്യാസാഗറ്‍ തിരിച്ചുവരികയാണ്‌ സ്പാനിഷ്‌ മസാലയിലൂടെ.ചിത്രം ജനുവരിയില്‍ റിലീസ്‌ ചെയ്യും.


4.രണ്ടാമൂഴം 

എം.ടി.യുടെ 'രണ്ടാമൂഴം' എന്ന നോവലിനെ ആസ്പദമാക്കി എം.ടി-ഹരിഹരന്‍ ടീം ഒരുക്കുന്ന ചിത്രമാണ്‌ രണ്ടാമൂഴം. മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടൂം ഈ ചിത്രത്തിലൂടെ ഒന്നിക്കും.കമലഹാസന്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കും എന്നുള്ള വാറ്‍ത്തകള്‍ ഈയിടെ പുറത്തുവന്നിരുന്നു.ഇന്ത്യയിലെ സിനിമാരംഗത്തുള്ള മികച്ച സാങ്കേതിക വിദഗ്ധറ്‍ ഈ ചിത്രത്തില്‍ അണിനിരക്കുമെന്നാണ്‌ സൂചന.എ.ആര്‍.റഹ്മാന്‍, റസൂല്‍ പൂക്കുറ്റി, സാബു സിറില്‍ തുടങ്ങിയവരെ രണ്ടാമൂഴത്തില്‍ പ്രതീക്ഷിക്കാം.എം.ടി.യുടെ കരുത്തുറ്റ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നത്‌ ആരൊക്കെയാണെന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ വറ്‍ഷം ഷൂട്ടിംഗ്‌ തുടങ്ങിയേക്കാവുന്ന ചിത്രം ഈ വറ്‍ഷം തന്നെ പുറത്തിറങ്ങുമോ എന്ന് കണ്ടറിയാം.

5.മാസ്റ്റേഴ്സ്‌ 


യുവതാരം പ്രിഥ്വിരാജിണ്റ്റെ പുത്തന്‍ ചിത്രം.സുബ്രഹ്മണ്യപുരം, നാടോടികള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ കൂടെ കയ്യടി നേടിയ എം.ശശികുമാര്‍ അഭിനയിക്കുന്ന ആദ്യ മലയാളചിത്രമാണ്‌ മാസ്റ്റേഴ്സ്‌.ഈ വര്‍ഷം റിലീസ്‌ ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ മികച്ച പ്രതീക്ഷയോടെയാണ്‌ ഈ ചിത്രത്തെ ഉറ്റുനോക്കുന്നത്‌.നായികമാരായി അനന്യയും, 'ഗോവ', 'കോ' ഫെയിം പിയാ ബാജ്പെയ്‌ എന്നിവര്‍ അഭിനയിക്കുന്നു.സി.ഐ.ഡി മൂസ, സൈക്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോണി ആണ്റ്റണി ആണ്‌ ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്‌.ജിനു എബ്രഹാം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ജനുവരിയില്‍ റിലീസ്‌ ചെയ്യും.

6.അരികെ


 ദിലീപിണ്റ്റെ 2012-ലെ പ്രതീക്ഷകളില്‍ ഒന്നാണ്‌ ശ്യാമപ്രസാദിണ്റ്റെ 'അരികെ'. സുനില്‍ ഗംഗോപതായി രചിച്ച ബംഗാളി കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ്‌ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന 'അരികെ'യില്‍ സംവ്രത സുനില്‍, മമത മോഹന്‍ ദാസ്‌ എന്നിവര്‍ നായികമാരായി എത്തുന്നു.ശ്യാമപ്രസാദിണ്റ്റെ ഇലക്ട്ര ഒരുപാട്‌ അംഗീകാരങ്ങള്‍ നേടിയിരുന്നു.ഇലക്ട്രക്ക്‌ ശേഷം ചെയ്യുന്ന ചിത്രം എന്ന നിലക്ക്‌ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ്‌ അരികെ.ഔസേപ്പച്ചനാണ്‌ സംഗീതം നല്‍കുന്നത്. 

7.മല്ലൂസിംഗ്‌ 


ആദ്യ രണ്ടുചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കിയ സംവിധായകനാണ്‌ വൈശാഖ്‌. വൈശാഖ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ മല്ലുസിംഗ്‌.പൃഥ്വിരാജിനെ ഒഴിവാക്കി ഉണ്ണി മുകുന്ദനെ കാസ്റ്റ്‌ ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൂടെ സീനിയേഴ്സ്‌ ടീം കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ്‌ കെ ജയന്‍ എന്നിവറ്‍ കൂടി എത്തുന്നതോടെ ചിത്രത്തെ പ്രേക്ഷകറ്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.


8.അരിവാള്‍ ചുറ്റിക നക്ഷത്രം


അമല്‍ നീരദ്‌ ചിത്രം.മെഗാസ്റ്റാറ്‍ മമ്മൂട്ടിയോടൊപ്പം യുവതാരം പൃഥ്വിരാജ്‌ അഭിനയിക്കുന്ന ആക്ഷന്‍ ചിത്രം.നാട്ടിന്‍പുറത്തെ രാഷ്ട്രീയവും മറ്റുമാണ്‌ ചര്‍ച്ചാവിഷയമെന്ന് പേരില്‍ നിന്നും വ്യക്തമാണ്‌.അമല്‍ നീരദിണ്റ്റെ സ്റ്റൈലിഷ്‌ സംവിധാനത്തില്‍ ഒരു മികച്ച ചിത്രം നമുക്ക്‌ പ്രതീക്ഷിക്കാം.

9. 22 ഫീമെയില്‍ കോട്ടയം


2011 ലെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായിരുന്നു 'സാള്‍ട്ട്‌ ആന്‍ പെപ്പര്‍'. ഈ ചിത്രത്തിണ്റ്റെ സംവിധായകന്‍ ആഷിക്ക്‌ അബുവിണ്റ്റെ പുതിയ പ്രൊജക്റ്റ്‌ ആണ്‌ 22 ഫീമെയില്‍ കോട്ടയം.ഫഹദ്‌ ഫാസില്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിണ്റ്റെ ഷൂട്ടിംഗ്‌ ഈ മാസം 15 ന്‌ തുടങ്ങും.

ഓര്‍ഡിനറി 

കെ.എസ്‌. ആര്‍.ടി.സി ബസ്‌ ജീവനക്കാരുടെ കഥ പറയുന്ന ഓര്‍ഡിനറി റിലീസിംഗിന്‌ തയ്യാറായിക്കഴിഞ്ഞു.കുഞ്ചാക്കോ ബോബന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബിജു മേനോനും,ആസിഫ്‌ അലിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.ആന്‍ അഗസ്റ്റിന്‍ ആണ്‌ നായിക സ്ഥാനത്ത്‌. നാട്ടിന്‍പുറത്തിണ്റ്റെ കഥ പറയുന്ന ചിത്രം ഈ മാസം തന്നെ റിലീസ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.



Comments

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)