Posts

Showing posts with the label Jayasurya

ട്രിവാണ്ട്രം ലോഡ്ജ് (Trivandrum Lodge)

Image
          “ ബ്യുട്ടിഫുള്‍ ” എന്ന ബ്യുട്ടിഫുള്‍ ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന സിനിമ എന്നത് കൊണ്ട് പ്രേക്ഷക വൃന്ദം പുലര്‍ത്തിയ പ്രതീക്ഷ അണുവിട തെറ്റിച്ചില്ല ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയും.സംവിധായകനായി V.K.P എന്ന വി.കെ.പ്രകാശും നടനായി ജയസൂര്യയും എഴുത്തുകാരനും അഭിനേതാവും ആയി അനൂപ്‌ മേനോനും ഇത്തവണ നമ്മുടെ അടുത്തെത്തുന്നത് വളരെ റിയാലിസ്റിക് ആയ ഒരു പിടി കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും ആയിട്ടാണ്. അതുകൊണ്ട് തന്നെ 2 മണിക്കൂര്‍ നീളുന്ന    ' ട്രിവാന്‍ഡ്രം ലോഡ്‍ജ് '  വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്.                ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെതന്നെ ഒരു ലോഡ്ജും അതിലെ അന്തെവാസികളിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത്.മലയാള സിനിമകളില്‍ കണ്ടു വരാറുള്ള ഒരു സ്റ്റോറി ലൈനിംഗ് അപ്പ്‌ സമ്പ്രദായമല്ല ചിത്രത്തിലുള്ളത്.മറിച്ച് ലോഡ്‍ജുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില ജീവിതങ്ങളിലൂടെ പ്രണയം,കാമം തുടങ്ങി മലയാളി എന്നും പറയാന്‍ മടിച്ച ചില ശക്തമായ മാനസിക അവസ്ഥകളെ നര്‍മ്മത്...

ബ്യൂട്ടിഫുള്‍(Beautiful)

Image
  യെസ്‌ സിനിമാസിണ്റ്റെ ബാനറില്‍ ആനന്ദ്‌ കുമാറ്‍ നിറ്‍മിച്ച്‌ വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത ചിത്രമാണ്‌ 'ബ്യൂട്ടിഫുള്‍'.ജയസൂര്യ,അനൂപ്‌ മേനോന്‍, മേഘ്നാ രാജ്‌ എന്നിവറ്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോക്ക്ടെയില്‍ എന്ന ചിത്രത്തിന്‌ ശേഷം ജയസൂര്യയും-അനൂപ്‌ മേനോനും ഒന്നിക്കുകയാണ്‌ ബ്യൂട്ടിഫുളിലൂടെ.നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനാല്‍ തന്നെ ഇന്ന്‌ റിലീസായ ചിത്രത്തിന്‌ തിയേറ്ററില്‍ വാന്‍ സ്വീകരണം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചാണ്‌ കോഴിക്കോട്‌ കോറണേഷനിലേക്ക്‌ വച്ച്‌ പിടിച്ചത്‌. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളൊഴികെ(കൃഷ്ണനും രാധയും ആദ്യ ദിവസം ഹൌസ്ഫുള്‍ ആയിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌) ബാക്കിയെല്ലാം നേരിടുന്ന ആദ്യ ആഴ്ചയിലെ പ്രതിസന്ധി ഇവിടെയും കണ്ടു.ആകെ അന്‍പതില്‍ കുറവ്‌ ആളുകള്‍ മാത്രമാണ്‌ ചിത്രം കാണാന്‍ എത്തിയത്‌. പണ്ടൊക്കെ മലയാളസിനിമയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പുതിയ ചിത്രങ്ങള്‍ തിയേറ്ററില്‍ പോയേ കാണൂ എന്ന്‌ വാശിപിടിച്ചവര്‍ വരെ ഇന്നു പടത്തിണ്റ്റെ ക്യാമറാപ്രിണ്റ്റ്‌(പ്രീ-ഡിവിഡി) റിലീസും നോക്കി ഇണ്റ്റര്‍നെറ...

ജനപ്രിയന്‍ (Janapriyan)

Image
നവാഗതസംവിധായകന്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്‌ 'ജനപ്രിയന്‍'.കൃഷ്ണ പൂജപ്പുര രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.ഭാമയാണ്‌ നായിക.ഇവരെ കൂടാതെ മനോജ്‌ കെ ജയനും പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.സ്പോട്ട്‌ ലൈറ്റ്‌ വിഷന്‍സിണ്റ്റെ ബാനറില്‍ മാമ്മെന്‍ ജോണും റീന എം ജോണും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. അച്ചണ്റ്റെ മരണത്തിന്‌ ശേഷം അച്ചണ്റ്റെ ജോലി കിട്ടിയെങ്കിലും മനസ്സില്‍ ഒരുപാട്‌ സിനിമാസ്വപ്നങ്ങളുമായി നടക്കുന്നവനാണ്‌ 'വൈശാഖന്‍'(മനോജ്‌ കെ ജയന്‍).പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങി തണ്റ്റെ തിരക്കഥ നാട്ടുകാരനായ ധനികന്‍ അച്ചായനെ (ജഗതി) കേള്‍പ്പിച്ചുകൊടുക്കുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌.എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്ത അച്ചായന്‍ ഇയാളെ പറഞ്ഞു വിടുന്നു.അച്ചണ്റ്റെ ആഗ്രഹത്താല്‍ ഏറ്റെടുത്ത താലൂക്ക്‌ ഓഫീസിലെ ജോലി മനസ്സില്ലാമനസ്സോടെ ചെയ്യുന്ന വൈശാഖന്‍ ഓഫീസിലെ സ്റ്റാഫുകള്‍ക്കിറ്റയിലും പരിഹാസകഥാപാത്രമാണ്‌.ജോലിയില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത വൈശാഖനു ന...