Posts

Showing posts with the label review

സുൽത്താൻ (തമിഴ്)

Image
തമ്പി എന്ന ജിത്തു ജോസഫ് ചിത്രത്തിന് ശേഷം കാർത്തി അഭിനയിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് സുൽത്താൻ. ഏപ്രിൽ രണ്ടിന് തമിഴ് തെലുങ്ക് ഭാഷകളിൽ തിയേറ്ററിൽ റിലീസ് ചെയ്യുകയും പിന്നീട് ഇന്നലെ ഹോട്ട്സ്റ്റാർ ഡിസ്‌നി പ്ലസിലൂടെ ഒൺലൈൻ ആയി ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. കൈതി എന്ന വമ്പൻ ഹിറ്റിനു ശേഷമുള്ള ആക്ഷൻ ചിത്രമായതിനാൽ തന്നെ നല്ല പ്രതീക്ഷയോടെ കാർത്തിയുടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. 2016 ൽ ഇറങ്ങിയ റെമോ എന്ന ചിത്രത്തിന് ശേഷം ഭാഗിയരാജ് സംവിധാനം ചെയുന്ന ചിത്രമാണ് സുൽത്താൻ. എസ് ആർ പ്രകാശ് ബാബു നിർമിച്ച ഈ ചിത്രം ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. രാശ്മിക മന്ദനാ കാർത്തിയുടെ നായികയായി തമിഴ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇവരെ കൂടാതെ ലാൽ, നെപ്പോളിയൻ, അഭിരാമി, പൊൻവണ്ണൻ, യോഗി ബാബു, ഹരീഷ് പേരാടി, എം എസ് ഭാസ്കർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 2017 ൽ ആണ് കാർത്തി ഈ ചിത്രത്തിൽ സൈൻ ചെയ്യുന്നത്. 2019 ൽ രാശ്മിക ചിത്രത്തോടൊപ്പം ചേരുകയും പക്ഷെ അബദ്ധത്തിൽ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു. ഇത് ചിത്രത്തിന്റ...

ഗുഞ്ചൻ സക്‌സേന : ദി കാർഗിൽ ഗേൾ

Image
 ഇന്ത്യൻ എയർ ഫോർസിലെ ആദ്യ വനിതയായ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ബയോപിക് ചിത്രമാണ് ഗുഞ്ചൻ സക്‌സേന : ദി കാർഗിൽ ഗേൾ. ചിത്രം ഓഗസ്റ്റ് 12 ന് നെറ്ഫ്ലിസ് വഴി റിലീസ് ചെയ്തു. 1996 ൽ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി നേടി 1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആദ്യ വനിതയായ ഗുഞ്ചൻ നേരിട്ട ലിംഗവിവേചനവും പൈലറ്റ് ആവാൻ കൊതിക്കുന്ന ഒരു പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളും അവളുടെ അതിജീവനവും, സ്വപ്നസാക്ഷാത്കാരവുമാണ് ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ജീവചരിത്രസംബന്ധിയായ സിനിമ എന്ന നിലയിൽ വളരെ മികച്ചു നിൽക്കുന്ന, പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഗുഞ്ചൻ സക്‌സേന.  കരൺ ജോഹർ, സീ സ്റ്റുഡിയോസ്, ഹീറോ യാഷ് ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രം ശരൺ ശർമയാണ് സംവിധാനം ചെയ്തിരിക്കുന്നത്. യെ ജവാനി ഹേ ദിവാനിയുടെ സഹസംവിധായകനായിരുന്ന ശരൺ ശർമയും നിഖിൽ മേഹോത്രയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഗുഞ്ചൻ സക്സേനയായി വേഷമിടുന്ന ഈ ചിത്രത്തിൽ, പങ്കജ് ത്രിപാഠിയും, അംഗദ് ബേദിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.  ഒരു കാർഗിൽ യുദ്ധത്തിന്...

എവരു (തെലുങ്ക്) - റിവ്യൂ

Image
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറങ്ങിയ തെലുങ്ക് ക്രൈം ത്രില്ലർ സിനിമയാണ് എവരു. ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് വെങ്കട്ട് രാംജി സംവിധാനം ചെയ്ത എവരു. അദിവി ശേഷ്, റജിന കസാൻഡ്ര, നവീൻ ചന്ദ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  ദി ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് സിനിമയുടെ പുനരാവിഷ്കരണമാണ് ഈ ചിത്രം. കഴിഞ്ഞ വർഷം തന്നെ മാർച്ചിൽ ഇറങ്ങിയ ബദ്‌ലാ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു. ഈ മൂന്ന് ചിത്രങ്ങൾക്കും നല്ല പ്രതികരണമാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്.  ഡി എസ് പി അശോക് കൃഷ്ണയുടെ (നവീൻ ചന്ദ്ര) കൊലപാതകത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഇയാളെ വെടിവെച്ചു കൊല്ലുന്ന ബിസിനസ്സുകാരി സമീറ മഹയെ ( റജിന കസാൻഡ്ര ) പോലീസ് അറസ്റ് ചെയ്യുന്നു. തമിഴ്നാടിലെ കൂണൂരിലെ പണക്കാരനായ രാഹുൽ മഹായുടെ ഭാര്യയാണ് സമീറ. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സ്വയം പ്രതിരോധത്തിൽ ചെയ്തുപോയതാണെന്ന് പോലീസിനോട് വെളിപ്പെടുത്തുന്ന സമീറയെ ദൃശ്യമാധ്യമങ്ങൾ പിന്തുണയ്ക്കുകയും തുടർന്ന് കേസ് ഫയൽ ചെയ്യുകയും ചെയ്യുന്നു.  അശോകിന്റെ കുടുംബം ക്രിമിനൽ വക്കീലായ രത്നാകറിന് കേസ...

മുന്നറിവ് - റിവ്യൂ

Image
മലയാളത്തിൽ ആദ്യമായി പൂർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചിത്രമാണ് 'മുന്നറിവ്'. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സഹസംവിധായകൻ ആഷിക് കുമാർ സതീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ ജിയും സൈജു ജോണും മുഖ്യകഥാപാത്രങ്ങളായി എത്തുകയാണ് ചിത്രത്തിൽ. മൃദുൽ വിശ്വനാഥാണ് ഛായാഗ്രഹണം. വർക്ക് ഫ്രം ഹോം ചെയ്യുന്ന ഐ ടി ജീവനക്കാരൻ ഭാവികാലത്ത് നിന്നുമുള്ള തന്റെ മകളുടെ ശബ്ദം കേൾക്കുന്നതും തുടർന്ന് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. അരുൺ എന്ന ഐ ടി ക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അരുൺ സ്കൈപ്പിലൂടെയും മറ്റും സംസാരിക്കുന്ന ആളുകൾ അദ്ദേഹത്തോട് നേരിട്ട് വന്നു സംസാരിക്കുന്ന പോലെ തോന്നുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനിടയിൽ തന്റെ ഭാവിയിൽ നിന്നും വന്ന മകളാണെന്ന് അവകാശപ്പെടുന്ന പൂർവി എന്ന പെൺകുട്ടി ഒരു അശരീരി പോലെ അരുണിനോട് സംവദിക്കുന്നതായും തോന്നുന്നു. ഈ ശബ്ദം തന്നെ ആരോ കളിപ്പിക്കുന്നതായി മാത്രം കാണുന്ന അരുൺ, തന്റെ കസിനായ ബഡ്‌ഡിയോട് ഇത് പറയുന്നുണ്ടെങ്കിലും അവനും തോന്നലായിരിക്കും എന്ന തീരുമാനം എടുക്കുന്നു. തന്റെ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്...

ഫോറൻസിക് - റിവ്യൂ

Image
പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം 7th ഡേയുടെ രചയിതാവ് അഖിൽ പോൾ ആറു വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. അഖിൽ പോളിനെ കൂടാതെ രചനയിലും സംവിധാനത്തിലും സഹായിയായി അനസ് ഖാനുമുണ്ട്. ടോവിനോ നായകനാവുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഫോറൻസിക്. രാക്ഷസൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയമായ തുടർകൊലപാതകപരമ്പരകളുടെ അന്വേഷണം തന്നെയാണ് ഫോറൻസിക്കിലും പറയുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോ വേഷമിടുമ്പോൾ കേസുകൾ അന്വേഷിക്കുന്ന പോലീസ് ഓഫിസറായി മമത മോഹൻദാസ് എത്തുന്നു. റെബ മോണിക്ക, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.   തുടക്കത്തിൽ ഇറച്ചി വെട്ടുന്നത് ഇഷ്ടപ്പെടുന്ന, കോഴിയുടെ തലയും മറ്റും കുപ്പികളിൽ സൂക്ഷിക്കുന്ന തരത്തിൽ മാനസിക വൈകല്യം കാണിക്കുന്ന ഒരു കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ട്. മകന്റെ ഈ ചേഷ്ടകൾ കണ്ട് അവനെ തല്ലുന്ന അച്ഛനോട് അവനു പക വരികയും അച്ഛനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് ആരും അറിയാതെ കുഴിച്ചിടുന്നു. ഈ രംഗങ്ങളാൽ തന്നെ ചിത്രത്തിൽ ആരാവും സീരിയൽ കില്ലർ എന്ന സൂചന തരുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞു നഗരത്തിൽ നടക്കുന്ന കൊലപാതകപരമ്പര അന്വേഷിക്കാൻ ഋതികസേവിയർ എന...

കനക - ഷോർട്ട് ഫിലിം റിവ്യൂ

Image
മെയ് ഒന്നിന് സൈലന്റ് മേക്കർസ് പിക്‌ചേഴ്‌സിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രമാണ് 'കനക'. കൂട്ടുകാരന്റെ കാണാതായ അമ്മയെ തേടിയുള്ള അന്വേഷണം ഒരു സീരിയൽ കില്ലെറിലേക്ക്  എത്തിപ്പെടുന്നതാണ് കഥയുടെ പ്രമേയം. 'ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ' ജനുസ്സിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം ദുരൂഹതകളും, ട്വിസ്റ്റുകളുമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. റിയാൻ (ശിവ ഹരിഹരൻ) എന്ന സി.ഐ.ഡി ഉദ്യോഗസ്ഥന്റെ മകൻ സി.ഐ.ഡി ആവാനുള്ള ആഗ്രഹുമായി നടക്കുകയാണ്. ആയിടയ്ക്കാണ്  സുഹൃത്ത് രാജ (യോഗേഷ്) തന്റെ അമ്മയെ കാണാതായ കാര്യം പറയുന്നത്. ഇത് കേട്ട് പൊതുവെ അന്വേഷണ ത്വരയുള്ള നായകൻ തന്റെ മനസ്സിൽ തെളിഞ്ഞ വഴിയിലൂടെ അന്വേഷണം നടത്തുകയാണ്. തീർത്തും ദുരൂഹതകൾ നിറഞ്ഞ കഥാപാത്രമായ രാജയുടെ അമ്മ കനകമ്മയെ (മായാ ആൻ ജോസഫ്) തേടിയുള്ള അന്വേഷണങ്ങൾ ചെന്നെത്തുന്നത് നഗരത്തിലെ സുപ്രധാനമായ തുണിക്കടകളിലാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ട്വിസ്റ്റുകളും, ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി ചിത്രം മുന്നോട്ട് പോകുന്നു. കമലയും, കനകയും ആരാണെന്ന ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളിലേ...