Posts

Showing posts with the label Kunchakko Boban

2012 ണ്റ്റെ പ്രതീക്ഷകള്‍

Image
മലയാളസിനിമ ഏേറ്റവും കൂടുതല്‍ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്.... 1. കാസനോവ  രണ്ട്‌ വറ്‍ഷമായി മോഹന്‍ലാലിണ്റ്റെ ആരാധകറ്‍ കാത്തിരിക്കുന്ന ചിത്രമാണ്‌ കാസനോവ. പൂ കച്ചവടക്കാരാനായി വേഷമിടുന്ന മോഹന്‍ലാലിണ്റ്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളും, ഇയാളോട്‌ ഇടപഴകുന്ന സുന്ദരിമാരേയും ചുറ്റിപറ്റിയുള്ള കഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്‌.ലക്ഷ്മി റായ്‌, ശ്രേയ സരണ്‍, റോമ, സഞ്ജന തുടങ്ങിയ നായികമാരാണ്‌ കാസനോവയില്‍ അണിനിരക്കുന്നത്‌.ഈ വറ്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം ജനുവരി 26 ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യും എന്നാണ്‌ ഇപ്പോഴുള്ള വാര്‍ത്ത.  2.ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍ രഞ്ജി പണിക്കറിണ്റ്റെ തിരക്കഥയില്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്ത സുരേഷ്‌ ഗോപി ചിത്രം കമ്മീഷണര് (1994),മമ്മൂട്ടി ചിത്രം ദി കിംഗ് (1995), എന്നീ ചിത്രങ്ങളുടെ വിജയശില്‍പികള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാറ്‍ ചിത്രമാണ്‌ ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍.കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ പഴയ ചിത്രങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലൂടെ പുനരവതരി...

ട്രാഫിക്‌ (Traffic)

Image
മലയാളസിനിമാചരിത്രത്തിണ്റ്റെ ഏടുകളില്‍ സുവര്‍ണ്ണലിപിയാല്‍ മറ്റൊരു ചിത്രം കൂടി എഴുതിചേര്‍ക്കപ്പെടുന്നു,'ട്രാഫിക്‌'.ക്ളാസ്സിക്‌ എന്ന വിശേഷണത്തോട്‌ വളരേയധികം ചേര്‍ന്ന്‌ നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറുകളുടെ ചവിട്ട്‌ നാടകങ്ങളില്ലാത്ത 'ട്രാഫിക്‌' സൂപ്പര്‍ഹിറ്റിലേക്ക്‌ മുന്നേറിക്കൊണ്ടിരിക്കുകയാണ്‌.'ക്രൌഡ്‌ പുള്ളിംഗ്‌' ആയ ചേരുവകളല്ല മറിച്ച്‌ ദൃഢമായി കെട്ടിയുയര്‍ത്തിയ തിരക്കഥയാണ്‌ ഒരു ചിത്രത്തെ അതിണ്റ്റെ ഉന്നതമായ ആസ്വാധനമുഹൂര്‍ത്തങ്ങളിലേക്കെത്തിക്കുന്നതെന്ന്‌ ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്‌.അതിനാല്‍ തന്നെ ഇതിണ്റ്റെ തിരക്കഥ വളരെ മനോഹരമായി തയ്യാറാക്കിയ സഞ്ജയ്‌-ബോബി സഹോദരങ്ങളാണ്‌ ഈ സിനിമയിലേ യദ്ധാര്‍ത്ഥ താരം. എണ്റ്റെ വീട്‌ അപ്പൂണ്റ്റേം എന്ന ഒറ്റചിത്രം കൊണ്ടുതന്നെ പ്രശംസപിടിച്ചുപറ്റിയ തിരക്കഥാകൃത്തുക്കളാണിവര്‍.സീരിയല്‍ രംഗത്ത്‌ നിന്ന്‌ സിനിമയിലേക്കു കടന്നു വന്ന ഇവര്‍ പിന്നീട്‌ 'നോട്ട്ബുക്ക്‌' എന്ന റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തിലൂടെ തിരക്കഥ താരമാകുന്ന കാഴ്ച്ച വീണ്ടും കാണിച്ച്‌ തന്നു.റോഷന്‍ ആന്‍ഡ്രൂസിണ്റ്റെ തന്നെ മോഹന്‍ലാല്‍ ചിത...