Posts

Showing posts with the label shriya

കാസനോവ (Casanovva)

Image
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മലയാളിപ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്‌ ട്രാഫിക്‌. മലയാളസിനിമയുടെ പുതിയ തുടക്കം എന്നൊക്കെ വിശേഷിപ്പിച്ച ചിത്രം 2011 ലെ ആദ്യ ഹിറ്റ്‌ ആയിരുന്നു. ഇതിലെ തിരക്കഥാകൃത്തുക്കളായിരുന്ന സഞ്ജയ്‌- ബോബി സഹോദരങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.വ്യത്യസ്തമായ പ്രമേയം, വളരെ മനോഹരമായി എഴുതിച്ചേര്‍ത്ത ട്രാഫിക്കിണ്റ്റെ തിരക്കഥാരചയിതാക്കളൂടെ പുത്തന്‍ പ്രതീക്ഷ എന്ന നിലയില്‍ ഏറെ കാത്തിരുന്ന സിനിമയായിരുന്നു കാസനോവ.റോഷന്‍ ആന്‍ഡ്രൂസിണ്റ്റെ ഡ്രീം പ്രോജക്ട്‌ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന കാസനോവ മൂന്ന്‌,നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ചിത്രീകരണം ആരംഭിച്ചത്‌.മോഹന്‍ലാല്‍ ടൈറ്റില്‍ റോളായ 'കാസനോവ' എന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരനായി എത്തുന്നു എന്ന വാര്‍ത്ത കൂടി വന്നതോടെ ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്‌ ശക്തമായി.ഇടക്ക്‌ പത്തിരുപത്‌ പെണ്‍കുട്ടികളുടെ കൂടെ ടൈറ്റില്‍ സോങ്ങും, പ്രണയിച്ച്‌ കൊതിതീരാത്ത കാസനോവയുടെ പ്രണയത്തെകുറിച്ചുള്ള പ്രഭാഷണവും പുറത്തിറങ്ങി.പിന്നീട്‌ ഒരു 2  വര്‍ഷത്തേക്ക്‌ യാതൊരു വാര്‍ത്തയും വന്നില്ല.കാസനോവ ഉപേക്ഷിച്ചു എന്നു വരെയായി കാര്യങ്ങള്‍. ഇതിനിടയില്‍...