കനക - ഷോർട്ട് ഫിലിം റിവ്യൂ
മെയ് ഒന്നിന് സൈലന്റ് മേക്കർസ് പിക്‌ചേഴ്‌സിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഹ്രസ്വചിത്രമാണ് 'കനക'. കൂട്ടുകാരന്റെ കാണാതായ അമ്മയെ തേടിയുള്ള അന്വേഷണം ഒരു സീരിയൽ കില്ലെറിലേക്ക് എത്തിപ്പെടുന്നതാണ് കഥയുടെ പ്രമേയം. 'ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ' ജനുസ്സിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം ദുരൂഹതകളും, ട്വിസ്റ്റുകളുമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. റിയാൻ (ശിവ ഹരിഹരൻ) എന്ന സി.ഐ.ഡി ഉദ്യോഗസ്ഥന്റെ മകൻ സി.ഐ.ഡി ആവാനുള്ള ആഗ്രഹുമായി നടക്കുകയാണ്. ആയിടയ്ക്കാണ് സുഹൃത്ത് രാജ (യോഗേഷ്) തന്റെ അമ്മയെ കാണാതായ കാര്യം പറയുന്നത്. ഇത് കേട്ട് പൊതുവെ അന്വേഷണ ത്വരയുള്ള നായകൻ തന്റെ മനസ്സിൽ തെളിഞ്ഞ വഴിയിലൂടെ അന്വേഷണം നടത്തുകയാണ്. തീർത്തും ദുരൂഹതകൾ നിറഞ്ഞ കഥാപാത്രമായ രാജയുടെ അമ്മ കനകമ്മയെ (മായാ ആൻ ജോസഫ്) തേടിയുള്ള അന്വേഷണങ്ങൾ ചെന്നെത്തുന്നത് നഗരത്തിലെ സുപ്രധാനമായ തുണിക്കടകളിലാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ട്വിസ്റ്റുകളും, ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി ചിത്രം മുന്നോട്ട് പോകുന്നു. കമലയും, കനകയും ആരാണെന്ന ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങളിലേ...