2011 - ലെ മികച്ച 10 ചലച്ചിത്രഗാനങ്ങള്‍
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്ന ചൈനാടൌണ്‍ എന്ന ചിത്രത്തിന് വേണ്ടി ജാസ്സി ഗിഫ്റ്റ് സംഗീതം നിര്‍വ്വഹിച്ച മനോഹരമായ ഗാനം.എം.ജി.ശ്രീകുമാറും, ചിത്രയുമാണ് ഗാനമാലപിച്ചിരിക്കുന്നത്... റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍,ജയറാം, ദിലീപ് എന്നിവര്‍ നായകന്‍മാരായി എത്തി. സ്നേഹം എന്ന വികാരത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട് ഗാനത്തിന് രചന നിര്‍വ്വഹിച്ചത് സന്തോഷ് വര്‍മ്മയാണ്.'ചതിക്കാത്ത ചന്തു' എന്ന മറ്റൊരു റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിലൂടെ ചലച്ചിത്രഗാനരചനാരംഗത്തേക്ക് വന്ന ഇദ്ദേഹം ഇന്ന് മലയാളസിനിമയിലെ തിരക്കുപിടിച്ച ഗാനരചയിതാവാണ്. . വയലിന്‍, സെവന്‍സ്, സാള്‍ട്ട് എന്‍ പെപ്പര്‍, മരുഭൂമികഥ തുടങ്ങി പത്തോളം ചിത്രങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാട്ടുകളെഴുതി. ഇതില്‍ ഏറെയും ഹിറ്റുകള്‍.. 'എണ്റ്റെ മോഹങ്ങളെല്ലാം' (വയലിന്‍), 'കാണാമുള്ളാല്‍' (സാള്‍ട്ട് എന്‍ പെപ്പര്‍) എന്നിവ ഉദാഹരണങ്ങളാണ്. ഇതില്‍പ്പെടുന്നു 'അരികെ നിന്നാലും' എന്ന ഈ ജാസ്സി ഗിഫ്റ്റ് ഗാനവും. ഇതിലെ ഈണം കന്നഡ ചിത്രമായ 'സഞ്ജു വെഡ്സ് ഗീതു' എന്ന ചിത്രത്തിലെ 'ഗഗംഗനാവെ ഭാഗി...' എന്ന ഗാനത്തിണ്റ്റെ അതേ ഈണം പകര്‍ത്തിയതാണെന്ന വാര്‍ത്ത ഈ ഗാനത്തിന് ആദ്യം കിട്ടിയ അംഗീകാരത്തെ തകര്‍ക്കുന്നതായി. എന്നാല്‍ കന്നഡ ചിത്രത്തിനും ഈണം പകര്‍ന്നത് ജാസ്സി ഗിഫ്റ്റ് ആയതിനാല്‍ വിവാദങ്ങളിലേക്ക് ഇതിനെ വഴിതിരിച്ചുവിട്ടില്ല. ചൈനാ ടൌണ്‍ പ്രതീക്ഷിച്ചത്ര വിജയം നേടാതെ പ്പോയതും ഈ ഗാനത്തെ പ്രതികൂലമായി ബാധിച്ചു.എങ്കിലും മികച്ച പ്രണയഗാനങ്ങളുടെ വലിയ ഘോഷയാത്ര കണ്ട 2011-ല്‍ ഈ ഗാനവും മികച്ചുനില്‍ക്കുന്നു എന്ന് നിസ്സംശയം പറയാം.
9. 'ചെമ്പരത്തിക്കമ്മലിട്ട്' - മാണിക്യകല്ല്
കഴിഞ്ഞ വര്‍ഷം മികച്ച സംഗീതസംവിധാനത്തിന് സംസ്ഥാനസര്‍ക്കാറിണ്റ്റെ അംഗീകാരം നേടിയ എം.ജയചന്ദ്രണ്റ്റെ 2011 ലെ മികച്ച ഗാനങ്ങളിലൊന്ന്. 2010 ല്‍ അവാര്‍ഡ് നേടിയെങ്കിലും മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയാതെ പോയ എം.ജയചന്ദ്രണ്റ്റെ തിരിച്ചുവരവ് കണ്ട വര്‍ഷമായിരുന്നു 2011.നിരവധി സുന്ദരമായ ഗാനങ്ങള്‍ക്ക് ഈണം നല്‍കാന്‍ ജയചന്ദ്രനു സാധിച്ചു. ശ്രേയ ഗോഷാലിനെ മലയാളസംഗീതത്തിണ്റ്റെ അവിഭാജ്യഘടകമാക്കാന്‍ മുഖ്യ പങ്ക് വഹിച്ച ജയചന്ദ്രണ്റ്റെ ഈ ഗാനവും ആലപിച്ചത് ശ്രേയ തന്നെയാണ്.കൂടെ പാടിയത് രവിശങ്കറും. യുവനടന്‍ പ്രിഥ്വിരാജും, സംവ്റ്‍ത സുനിലും അഭിനയിച്ച ഈ ഗാനത്തിന് ഒരു മലയാളിത്തം ഉണ്ടായിരുന്നു.ഈയൊരു പ്രത്യേകത തന്നെയാണ് മലയാളികള്‍ ഈ ഗാനം നെഞ്ചിലേറ്റാനുള്ള പ്രധാനകാരണവും.പാട്ടിനെ വരികളാല്‍ സമ്പുഷ്ടമാക്കിയത് പ്രിയകവി അനില്‍ പനച്ചൂരാനാണ്.സംഗീതത്തിണ്റ്റേയും, സന്ദറ്‍ഭത്തിണ്റ്റേയും അന്ത:സത്ത ചോര്‍ന്നുപോകാതെ വരികളെഴുതിച്ചേറ്‍ക്കാന്‍ അനില്‍ പനച്ചൂരാന് കഴിഞ്ഞു.
8. 'നാട്ടുവഴിയോരത്തെ' - ഗദ്ദാമ
മലയാളികള്‍ക്ക് അത്ര സുപരിചിതരല്ലാത്ത സംഗീതസംവിധായകരാണ് 'ബെന്നറ്റ് വീത്‌രാഗ്'. ഗിറ്റാറിസ്റ്റും പാട്ടെഴുത്തുകാരനുമായ ബെന്നറ്റ്, ഗായകനും,സംഗീതഞ്ജനും ആയ വീത്‌രാഗ് എന്നീ രണ്ടുപേറ്‍ ചേര്‍ന്നതാണ് ബെന്നറ്റ്-വീത്‌രാഗ്...
. ഔട്ട് ഒഫ് സിലബസ്സ് എന്ന ആദ്യ ചിത്രത്തില്‍ പ്രതിഭയുടെ മിന്നലാട്ടം കാണിച്ച ഇവര്‍ പിന്നീട് പാടെ നിറംമങ്ങി.പിന്നീട് സൂര്യകിരീടം, ഡോ.പേഷ്യണ്റ്റ് എന്നീ ചിത്രങ്ങള്‍ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. കോഴിക്കോടിണ്റ്റെ കലാകാരന്‍മാരായ ഇവരെ വീണ്ടും മലയാളികള്‍ സ്വീകരിക്കുകയായിരുന്നു ഗദ്ദാമയിലൂടെ.ഗദ്ദാമയിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു.എങ്കിലും നായികയുടെ പൂര്‍വ്വകാലം കാണിക്കുന്ന ഈ ഗാനം കേള്‍ക്കാന്‍ സുഖമുള്ള ഒന്നായിരുന്നു.'ചെമ്പരത്തികമ്മലിട്ട്' എന്ന ഗാനം തരുന്ന അതേ അനുഭവം പകരാന്‍ കഴിഞ്ഞതാണ് ഈ പാട്ടിനെ മുന്‍പന്തിയിലെത്തിച്ചത്.റഫീക്ക് അഹമ്മദിണ്റ്റെ വരികള്‍ ഈണത്തിനോടിണങ്ങിച്ചേറ്‍ന്നു.ചിത്രയും,വിജയ് യേശുദാസും ചേര്‍ന്ന് ഗാനം ആലപിച്ചു.
7. 'പാട്ടില്‍ ഈ പാട്ടില്‍'- പ്രണയം
എം.ജയചന്ദ്രണ്റ്റെ മറ്റൊരു ഹിറ്റ്. ശ്രേയ ഗോഷാലിണ്റ്റെ ശബ്ദത്തില്‍ മലയാളികള്‍ കേട്ട സുന്ദരമായ ഗാനം.ബ്ളെസ്സി സംവിധാനം ചെയ്ത്, മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ അഭിനയിച്ച ചിത്രമായിരുന്ന പ്രണയത്തിനു വേണ്ടിയാണ് ഈ ഗാനം പിറന്നത്.മലയാളികളുടെ പ്രിയകവി ശ്രീ. ഒ.എന്‍.വി കുറുപ്പിണ്റ്റെ വരികളായിരുന്നു പാട്ടിന് ജീവനേകിയത്.ഭാവഗായകന്‍ പി.ജയചന്ദ്രണ്റ്റെ ശബ്ദത്തിലും ഈ ഗാനം നമുക്ക് ആസ്വദിക്കാം. ചിത്രത്തിണ്റ്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയത്തെ ആഴത്തില്‍ തൊട്ട ചിത്രമായിരുന്നു 'പ്രണയം'. ഇതിലെ ഏറ്റവും പ്രധാനഗാനം എന്ന നിലയില്‍ പ്രണയത്തിണ്റ്റെ വികാരം ഉള്‍ക്കൊണ്ട് തന്നെയാണ് കവി വരികളെഴുതിയിരിക്കുന്നത് എന്ന് നിസംശ്ശയം പറയാം. 'പ്രണയമൊരസുലഭമധുരമാം നിര്‍വ്റ്‍തി' എന്ന് പാടിനിര്‍ത്തുമ്പോള്‍ ശ്രോതാക്കളുടെ മനസ്സിലേക്ക് അറിയാതെ പ്രണയം കടന്നുചെല്ലുന്നു.ഇതിലെ ഓരോ വരികളും എടുത്തുനോക്കുമ്പോള്‍ ഒ.എന്‍.വി കുറുപ്പ് എന്ന കവി ഈ ഗാനം എത്ര മനസ്സറിഞ്ഞാണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമാവും.പതിറ്റാണ്ടുകളായി മലയാളസിനിമാഗാനശാഖയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന ഒ.എന്‍. വിയ്ക്കായി സമര്‍പ്പിക്കുന്നു ഈ ഗാനം !!!
6. 'ചെമ്പാവിന്‍ പുന്നെല്ലിന്‍' -സാള്‍ട്ട് എന്‍ പെപ്പറ്‍
ഈ ഗാനം ഒരുവട്ടമെങ്കിലും കേട്ടവറ്‍ക്ക്, ദൃശ്യങ്ങള്‍ കണ്ടവറ്‍ക്ക് ഒരിക്കലെങ്കിലും വായില്‍ വെള്ളമൂറാതിരിക്കില്ല. കേരളത്തിണ്റ്റെ രുചിയും, ഭക്ഷണങ്ങളും ചേറ്‍ത്തൊരുക്കിയ പുതിയ രുചിക്കൂട്ട് ആയിരുന്നു ഈ ഗാനം. വേറിട്ട ശബ്ദത്തിലൂടെ പുറത്തുവന്ന 'ചെമ്പാവിന്‍' മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.നമ്മളിലെ 'കാത്തുകാത്തൊരു മഴയത്ത്' എന്ന ഗാനം കേട്ടിട്ടില്ലേ? ആ ഗാനത്തിലെ വേറിട്ട ശബ്ദം, പുഷ്പവതിയാണ് ചെമ്പാവിന്‍ എന്ന ഗാനവും പാടിയത്.ബിജിപാലിണ്റ്റെ സംഗീതത്തില്‍, റഫീക്ക് അഹമ്മദ് വരികളെഴുതി. പാട്ട് ഒരു നാടന്‍പാട്ടിണ്റ്റെ രീതിയിലാണ് ചിട്ടപ്പെടുത്തിയത്. മലയാളികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍പാട്ടിണ്റ്റെ താളം വീണ്ടൂം കൊണ്ടുവന്നതാണ് പാട്ട് ഇത്രയും ശ്രദ്ധിക്കപ്പെടാനുള്ള കാരണം.പഴം പുളിശ്ശേരിയും, മീങ്കറിയും, പഴുക്കപ്ളാവിലകൊണ്ട് കുടിക്കുന്ന കഞ്ഞിയും, മുളങ്കുറ്റിപുട്ടും അങ്ങനെ മലയാളികളുടെ രുചിഭേദങ്ങളെല്ലാം പാട്ടിണ്റ്റെ വരികളായി എത്തുമ്പോള്‍ എല്ലാവരും ആ പഴയകാലത്തേക്ക് യാത്രയാവും.ഇതു തന്നെയാണ് ഈ പാട്ടിണ്റ്റെ വിജയം.
5. 'ചിന്നി ചിന്നി'- ഉറുമി
മഞ്ജരി ആലപിച്ച ഗാനം.ബഹളങ്ങളില്ലാതെ ഒരേ താളത്തില്‍ തുടക്കം മുതല്‍ അവസാനം വരെ പോകുന്ന പാട്ടാണിത്.ഉറുമി എന്ന ചരിത്രകഥ പറയുന്ന സന്തോഷ് ശിവന്‍ ചിത്രത്തിലേതാണ് ഈ ഗാനം.ദീപക് ദേവിണ്റ്റെ സംഗീതം.പാട്ടിനേക്കാളേറെ നിത്യാ മേനോന്‍ അഭിനയിച്ച ഗാനരംഗത്തിനാണ് ആരാധകര്‍ കൂടുതല്‍.പുരുഷന്‍മാരേക്കാളേറെ സൃതീകള്‍ സ്വീകരിച്ച ഈ ഗാനത്തിന് വരികളെഴുതിയത് കൈതപ്രമാണ്.ചിത്രത്തിലെ മറ്റ് ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടെങ്കിലും, ഇതിലെ 'ആരോ' എന്ന ഗാനം, ലൊറീന എന്ന കനേഡിയന്‍ ഗായികയുടെ പാട്ടിണ്റ്റെ ഈണങ്ങള്‍ കട്ടെടുത്തതാണെന്ന വാദം പിന്നീട് വിവാദങ്ങളിലേക്ക് വഴിവച്ചു.
ദീപക്ദേവിനെതിരെ പിന്നീട് കേസ് വരെയായി. ദീപക്ദേവ് എന്ന യുവസംവിധായകണ്റ്റെ സംഗീതജീവിതത്തിലെ കറുത്ത പാടുകളിലൊന്നായി മാറി.എങ്കിലും 2011ലെ മികച്ച ഗാനങ്ങളുടെ പട്ടികയില്‍ 'ചിന്നി ചിന്നി' ഉള്‍പ്പെട്ടു എന്നത് ഒരു വലിയ അംഗീകാരമായി ദീപക്‌ദേവിനെടുക്കാം.ഉറുമി, തേജാ ഭായ്, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്നിവയാണ് ദീപക്ദേവിണ്റ്റേതായി 2011 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇനിയും കോപ്പിയടി അല്ലാത്ത മികച്ച ഗാനങ്ങള്‍ ഇദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം.
4. 'കാണാമുള്ളാല്‍'- സാള്‍ട്ട് എന്‍ പെപ്പറ്‍
അനുരാഗത്തിനെ തൊട്ടറിഞ്ഞ ഗാനം.'മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം' എന്നെഴുതിയ ഗാനരചയിതാവിനാണ് പാട്ടിണ്റ്റെ എല്ലാ ബഹുമതിയും.ഗാനത്തിന് രചന നിര്‍വ്വഹിച്ചത് സന്തോഷ് വര്‍മ്മയാണ്.'ലളിതമായ വരികളാണ് യുവസംഗീതപ്രേമികളെ ഈ ഗാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. 2011 ല്‍ പിറന്ന മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ് 'കാണാമുള്ളാല്‍'. ബിജിപാല്‍ വരികളോട് യോജിച്ച സംഗീതം നല്‍കി. 2010 ല്‍ മികച്ച ഗാനമായ 'അരികത്തായാരോ' എന്ന ഗാനം ആലപിച്ച രഞ്ജിത് ശങ്കറും, മലയാളത്തിണ്റ്റെ പുതിയ വാനമ്പാടി ശ്രേയ ഗോഷാലും ചേറ്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം, മികച്ച ചായഗ്രഹണത്തിലൂടെ സിനിമയില്‍ അവതരിപ്പിച്ചു.ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്കൊപ്പം ഈ ഗാനവും ടോപ്പ് ടെനില്‍ സ്ഥാനം പിടിച്ചു.
3. ഈ പുഴയും' - ഇന്ത്യന്‍ റുപ്പീ
2011 ല്‍ മലയാളസംഗീതലോകത്ത് നിന്നും വിട്ട് പിരിഞ്ഞ രണ്ട് പ്രതിഭകളായിരുന്നു ജോണ്‍സണ്‍ മാഷും, മുല്ലനേഴിയും. ഇതില്‍ മുല്ലനേഴി എന്ന കവിയെ മലയാളസംഗീതം എത്രത്തോളം ആഴത്തില്‍ കണ്ടറിഞ്ഞു എന്നറിയില്ല. ഇടയ്ക്കിടയ്ക്ക് വന്ന് മലയാളമണ്ണിണ്റ്റെ സുഗന്ധമുള്ള പാട്ടുകളെഴുതി പോകുന്ന കവിയായിരുന്നു മുല്ലനേഴി. 2011 ല്‍ മുല്ലനേഴി പാട്ടിണ്റ്റെ ലോകത്തോട് യാത്രപറയുമ്പോള്‍ മലയാളികള്‍ക്ക് എന്നും ഓര്‍ക്കാന്‍ മികച്ച ഒരു ഗാനം സമ്മാനിച്ചു.അതാണ് 'ഈ പുഴയും'. പ്രണയിനിയുടെ സ്മ്റ്‍തികളെ ഓര്‍മ്മപ്പെടുത്തുന്ന ഈ ഗാനം പലരേയും പഴയകാല പ്രണയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലെ മുഖ്യ ആകര്‍ഷകഘടകമായിരുന്നു ഈ പാട്ട്.എന്നാല്‍ ഗാനത്തിണ്റ്റെ രംഗചിത്രീകരണം അല്‍പം മോശമായതിനാല്‍ ആദ്യം ലഭിച്ച പ്രതികരണം ചിത്രം വന്‍വിജയമായിട്ടുപോലും ഈ ഗാനത്തിന് ലഭിച്ചില്ല.ഷഹബാസ് അമന്‍ സംഗീതം നിര്‍വ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. ഇത് ഷഹബാസ് അമണ്റ്റെ രണ്ടാം ചിത്രമാണ്. പകല്‍ നക്ഷത്രങ്ങള്‍ ആണ് ഷഹബാസ് അമന്‍ ആദ്യമായി സംഗീതം നിര്‍വ്വഹിച്ച ചിത്രം.ഗസല്‍ ഗായകനായ ഷഹബാസ് ഇത്തരം ഗാനങ്ങള്‍ ആലപിച്ചാണ് സിനിമയില്‍ എത്തുന്നത്.. ചാന്ത്പൊട്ടിലെ 'ചാന്ത് കുടഞ്ഞൊരു' എന്ന ഗാനം ഷഹബാസിണ്റ്റെ കരിയറ്‍ ഗ്റാഫ് ഉയറ്‍ത്താന്‍ സഹായിച്ചു. തുടര്‍ന്ന് സംഗീതസംവിധാനത്തിലേക്ക് തിരിഞ്ഞ ഇദ്ദേഹത്തിണ്റ്റെ ഇന്ത്യന്‍ റുപ്പിയിലെ ഗാനങ്ങള്‍ എല്ലാം മികച്ചവ ആയിരുന്നു. ഇതിലെ 'പോകയായി വിരുന്നുകാരീ' എന്ന ഗാനം ബാബുരാജന്‍ മാഷിണ്റ്റെ സംഗീതത്തെ ഓര്‍മ്മിപ്പിച്ചു.മുല്ലനേഴിയുടെ മനോഹരമായ വരികള്‍ക്ക് ഈണം പകര്‍ന്ന 'ഈ പുഴയും' 2011 ലെ മികച്ച പ്രണയഗാനങ്ങളിലൊന്നായി.
2.'പ്രേമിക്കുമ്പോള്‍' - സാള്‍ട്ട് എന്‍ പെപ്പര്‍
സാള്‍ട്ട് എന്‍ പെപ്പറിലെ ഈ ഗാനമാണ് രണ്ടാം സ്ഥാനത്ത്. ബിജിപാലിണ്റ്റെ സംഗീതത്തിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് റഫീക്ക് അഹമ്മദ് ആണ് പാട്ടിന് വരികളെഴുതിയിരിക്കുന്നത്. പ്രണയത്തിണ്റ്റെ മധുരവും, എരിവും മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്ന വരികള്‍, ലാളിത്യമേറിയ സംഗീതം, ഇവയ്ക്കു പുറമെ മലയാളത്തിണ്റ്റെ ഭാവഗായകന്‍ പി.ജയചന്ദ്രണ്റ്റേയും, യുവഗായിക നേഹ നായരുടേയും ശബ്ദം. ഇവയെല്ലാമാണ് ഈ പാട്ടിനെ ജനകീയമാക്കിയത്.മനോഹരമായ ശബ്ദത്തിനുടമയായ നേഹ നായര്‍ എന്ന ഗായികയെ മലയാളസംഗീതത്തിന് സമ്മാനിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ. 'അവിയല്‍' റോക്ക് മ്യൂസിക് ബാണ്റ്റ് വഴി യുവസംഗീത പ്രേമികള്‍ക്ക് സുപരിചിതയായ നേഹ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ ഗാനമാലപിച്ചാണ് പിന്നണിഗായികയായി ചുവടുവയ്ക്കുന്നത്. ഇതിലെ 'പുലരുമോ' എന്ന രാഹുല്‍രാജ് ഈണം പകര്‍ന്ന ഗാനം വേണ്ടത്ര ശ്രദ്ധിക്കപെട്ടില്ല. പിന്നീട് റോസ്ബൌള്‍ ചാനലില്‍ ഗാനങ്ങളാലപിച്ചുകൊണ്ടിരിക്കെയാണ് 'പ്രേമിക്കുമ്പോള്‍' എന്ന ഗാനം ഹിറ്റാവുന്നത്.നേഹയുടെ കരിയറിലെ ഏറ്റവും വലിയ ബ്റേക്ക് ആവുകയായിരുന്നു ഈ ഗാനം. 'ഒരു മലരിതളായി മലര്‍വനി തീറ്‍ക്കും വിരഹനിലാവായ് മരുവും തീറ്‍ക്കും പ്രേമം'പ്രേമമെന്ന വികാരത്തെ അതിണ്റ്റെ എല്ല അര്‍ത്ഥത്തിലും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഈണവും വരികളും അതിണ്റ്റെ പരിപൂറ്‍ണ്ണതയിലെത്താനായി മത്സരിക്കുന്നതായി തോന്നിപ്പോകും. ആഷിക് അബു സംവിധാനം ചെയ്ത ചിത്രം 2011- ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
1.'മഴനീര്‍ത്തുള്ളികള്‍' -ബ്യൂട്ടിഫുള്‍
വൈകിവന്ന വസന്തമായിരുന്നു ഈ ഗാനം.ചെറിയ സമയം കൊണ്ട് തന്നെ ഹൃദയങ്ങള്‍ കീഴടക്കിയ ഗാനം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.പേരുപോലെ തന്നെ മനോഹരമായ 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ മുഖ്യ ആകര്‍ഷണമായിരുന്നു 'മഴനീര്‍ത്തുള്ളികള്‍'.വി.കെ.പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുളിനു വേണ്ടി തിരക്കഥ രചിച്ച അനൂപ് മേനോന്‍ തന്നെയാണ് ഈ ഗാനത്തിന് വരികളെഴുതിയത്.അനൂപ് മേനോന്‍ ആദ്യമായെഴുതുന്ന വരികളാണ് ഇത്.രതീഷ് വേഗ എന്ന യുവസംഗീതസംവിധായകണ്റ്റെ മാന്ത്രികസ്പര്‍ശം കൂടി വന്നതോടെ 'മഴനീര്‍ത്തുള്ളികള്‍' ക്ളിക്കായി. കോക്ക്ടെയില്‍ എന്ന ചിത്രത്തിലൂടെ മലയാളസംഗീതത്തിലേക്ക് ചുവട് വച്ച രതീഷ് വേഗയുടെ മൂന്നാമത് ചിത്രമാണ് ബ്യൂട്ടിഫുള്‍.കോക്ക്ടെയിലിലെ 'നീയാം തണലിന്' എന്ന ഗാനം ഹിറ്റായിരുന്നു.മുല്ലശ്ശേരി മാധവന്‍കുട്ടി, നമുക്കുപാര്‍ക്കാന്‍ എന്നിവയാണ് രതീഷിണ്റ്റെ പുതിയ പ്രൊജക്റ്റുകള്‍. 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണിമേനോന്‍ ആണ്. ഉണ്ണിമേനോണ്റ്റെ ശബ്ദം വീണ്ടും മലയാളികള്‍ക്ക് കേള്‍പ്പിച്ചുതന്നതിന് രതീഷിനോട് നന്ദി പറയാം.ഉണ്ണിമേനോണ്റ്റ 'ഒരു ചെമ്പനീര്‍പൂവിറുത്തു' എന്ന ഗാനത്തിനോട് ഏകദേശസാമ്യത തോന്നിയേക്കാവുന്ന ഈ ഗാനം സുന്ദരിയായ യുവതിയെ നായകന്‍ മനസ്സില്‍ കണ്ടുകൊണ്ട് എഴുതിയിരിക്കുന്നതാണ് .പ്രണയം തുളുമ്പുന്ന വരികള്‍ ലളിതമാണ്. ഇടയ്ക്ക് വരുന്ന ഓടക്കുഴല്‍ നാദം ഹൃദ്യമായി അനുഭവപ്പെടുന്നു.
'തൂമഞ്ഞിലെ വെയില്‍നാളം പോല്‍
നിന്‍ കണ്ണിലെന്‍ ചുംബനം'
ഈ പാട്ടിലെ ഏറ്റവും സുന്ദരമായ വരികളായി ഇതിനെ വിലയിരുത്താം. ഈ പാട്ടിണ്റ്റെ വിജയം അനൂപ് മേനോനെ വീണ്ടും പാട്ടുകളെഴുതാന്‍ പ്രേരിപ്പിക്കുമെന്ന് നിസ്സംശയം പറയാം.
മികച്ച ഗായകന്‍ : വിജയ് യേശുദാസ് ഗാനം :ഈ പുഴയും (ഇന്ത്യന്‍ റുപ്പീ)
മികച്ച ഗായിക : ശ്റേയ ഗോഷാല്‍ ഗാനം: പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം)
മികച്ച സംഗീതസംവിധായകന്‍ : ബിജി പാല്‍ (സാള്‍ട്ട് എന്‍ പെപ്പറ്‍)))
മഴനീര്‍ത്തുള്ളികള്‍ പോലെ മനോഹരങ്ങളായ ഗാനങ്ങള്‍ 2012 ല്‍ പിറക്കട്ടെ എന്ന പ്രതീക്ഷയോടെ 2011 ലെ മികച്ച പത്ത് ഗാനങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

ദേഹിയില്ല ദേഹത്തിനു ദാഹമില്ല എന്ന പാട്ടോ............
ReplyDelete