Posts

Showing posts with the label Jagathy

ഗ്രാന്‍റ്മാസ്റ്റര്‍ (Grandmaster)

Image
മാടമ്പിക്ക്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌   ഗ്രാന്‍റ്മാസ്റ്റര്‍  . യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ആദ്യ മലയാളചലചിത്രം കൂടിയാണ്‌ ഇത്‌. ത്രില്ലര്‍ എന്ന പ്റ്‍ഥ്വിരാജ്‌ ചിത്രത്തിന്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന 'ഗ്രാന്‍റ്മാസ്റ്റര്‍' ഒരു കുറ്റാന്വേഷണത്തിണ്റ്റെ കഥയാണ്‌ പറയുന്നത്‌. ഈ ചിത്രം ഒരു ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കണ്ടുവരുന്ന ചടുലത ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ പടം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ഐ. ജി. ചന്ദ്രശേഖര്‍ എന്ന പോലീസ്‌ ഓഫീസറുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന തിരക്കഥ ഒരു തുടര്‍കൊലപാതകത്തിണ്റ്റെ അന്വേഷണങ്ങളിലൂടെയും കടന്നുപോകുന്നു. ഐ. ജി. ചന്ദ്രശേഖരനായി സൂപ്പര്‍സ്റ്റാറിണ്റ്റെ മാനറിസങ്ങളൊന്നുമില്ലാതെ അഭിനയിച്ച്‌ മോഹന്‍ലാല്‍ കയ്യടി നേടി. ഏറെകാലത്തിനുശേഷം മോഹന്‍ലാല്‍ ചെയ്ത മികച്ച വേഷമായി ഈ കഥാപാത്രത്തെ വിലയിരുത്താം. മലയാളസിനിമയിലെ മാറ്റത്തിണ്റ്റെ കാഹളങ്ങള്‍ക്കിടയില...

വെനീസിലെ വ്യാപാരി (Venicile Vyapari)

Image
 മായാവിയുടെയും ചട്ടമ്പിനാടിണ്റ്റെയും വിജയത്തിന്‌ ശേഷം സംവിധായകന്‍ ഷാഫി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ വെനീസിലെ വ്യാപാരി. ക്ളാസ്മേറ്റ്സ്‌, സൈക്കിള്‍, ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയൊരുക്കിയ ജയിംസ്‌ ആല്‍ബര്‍ട്ട്‌ ആണ്‌ എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന വെനീസിലെ വ്യാപാരിക്ക്‌ തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഏതൊരു തട്ടിക്കൂട്ട്‌ കഥയും തണ്റ്റെ സംവിധാനമികവിനാലും, ഷാഫി ചിത്രങ്ങളുടെ മുഖ്യ ആകര്‍ഷണമായ കോമഡിരംഗങ്ങളാലും സൂപ്പര്‍ഹിറ്റുകളാക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ ഷാഫി. വണ്‍ മാന്‍ ഷോ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളിലും ഈ ഘടകങ്ങളാണ്‌ ഷാഫി ചിത്രങ്ങളെ വിജയിപ്പിക്കുന്നത്‌.ഒരു സാധാരണപ്രേക്ഷകനെ സിനിമയിലുടനീളം കലര്‍പ്പില്ലാത്ത തമാശരംഗങ്ങള്‍ കോര്‍ത്തിണക്കി ചിരിപ്പിക്കുന്നതോടൊപ്പം കഥ പറഞ്ഞു പോകുന്ന റാഫി മെക്കാര്‍ട്ടിന്‍ ടീമിണ്റ്റെ ശൈലി പിന്തുടര്‍ന്ന റാഫിയുടെ അനിയന്‍ പിന്നീട്‌ ഇവരെക്കാള്‍ വെല്ലുന്ന സംവിധായകനായി മാറുകയായിരുന്നു.കല്ല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി എന്നിവ ഉദ്ധാഹരണങ്ങള്‍.മായാവിക്ക്‌ ശേഷം ഇറങ്ങിയ പല ചിത...

മേരിക്കുണ്ടൊരു കുഞ്ഞാട്‌ (Merikundoru Kunjadu)

Image
ഷാഫി-ബെന്നി.പി.നായരമ്പലം-ദിലീപ്‌ സഖ്യം എട്ട്‌ വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ 'മേരിക്കുണ്ടൊരു കുഞ്ഞാട്‌'.കല്ല്യാണരാമനാണ്‌ ഇവരൊന്നിച്ച ആദ്യ ചിത്രം.ബെന്നി പിന്നീട്‌ ഷാഫിക്കു വേണ്ടി 'തൊമ്മനും മക്കളും','ലോല്ലിപോപ്പ്‌','ചട്ടമ്പിനാട്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി.ദിലീപിനായി 'മന്ത്രമോതിരം','ചാന്ത്പൊട്ട്‌' എന്നീ ചിത്രങ്ങല്‍ക്കു കഥയെഴുതിയതും ബെന്നിയായിരുന്നു.ഇതില്‍ ലാല്‍ജോസ്‌ സംവിധാനം ചെയ്ത ചാന്ത്പൊട്ട്‌ ദിലീപിണ്റ്റെ കരിയറിലെ നാഴികകല്ലായിരുന്നു.ദിലീപിനെ ജനപ്രിയനായകപദവിയിലേക്ക്‌ ഉയര്‍ത്തിയ കഥാപാത്രങ്ങളായ രാമന്‍ കുട്ടിയും,രാധയും ബെന്നിയുടെ തൂലികതുമ്പിലൂടെ ജനിച്ചവയായിരുന്നു.അതിനാല്‍ തന്നെ ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഷാഫിയുടെ 'കുഞ്ഞാട്‌' തെറ്റിച്ചില്ല എന്നാണ്‌ ആദ്യദിവസങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്‌.ഒരു മുഴുനീള തമാശചിത്രം മനോഹരമായ ഒരു തിരക്കഥയാല്‍ കെട്ടിപടൂര്‍ത്തിരിക്കയാണിവിടെ....

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)

Image
കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ ഈണം പകര്‍ന്ന 'കസവിണ്റ്റെ തട്ടമിട്ട്‌' എന്ന ഗാനം സുജാതക്കൊപ്പം ആലപിച്ചായിരുന്നു വിനീത്‌ ശ്രീനിവാസന്‍ എന്ന വ്യത്യസ്തതയാര്‍ന്ന ശബ്ദത്തിനുടമയായ ചെറുപ്പക്കാരണ്റ്റെ അരങ്ങേറ്റം.പിന്നീട്‌ ഒരുപാട്‌ ഗാനങ്ങള്‍ പാടുകയും അവയെല്ലാം മലയാളികള്‍ നെഞ്ചിലേറ്റുകയും ചെയ്തു.ക്ളാസ്മേറ്റ്സ്‌ എന്ന സിനിമയിലെ 'എണ്റ്റെ ഖല്‍ബിലെ' എന്ന ഗാനം ക്യാംബസുകളില്‍ തരംഗമായി മാറി.തുടര്‍ന്ന്‌ ഷാന്‍ റഹ്മാന്‍ എന്ന യുവ സംഗീത സംവിധായകണ്റ്റെ കൂടെ ചേര്‍ന്ന്‌ ആല്‍ബങ്ങള്‍ തയ്യാറാക്കുകയും,ഈ മേഖലയില്‍ ഗാനരചയിതാവായി തിളങ്ങുകയും...