Posts

Showing posts with the label Mankatha

തകര്‍ന്നടിഞ്ഞ ചെന്നൈ ബോക്സ്‌ ഓഫീസ്‌

Image
2011തമിഴകത്തിന്‌ അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ്‌ സമ്മാനിക്കുന്നത്‌.ബോക്സ്‌ ഓഫീസില്‍ കാര്യമായ ലാഭം കൊയ്യാന്‍ മിക്ക ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല.135 ല്‍ പരം സിനിമകളാണ്‌ തമിഴകത്ത്‌ റിലീസ്‌ ചെയ്തത്‌.ഇതില്‍ സൂര്യ,വിക്രം,വിജയ്‌,അജിത്‌ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു.മുന്‍ നിരതാരങ്ങളെ വച്ച്‌ ചെയ്യുന്ന ചിത്രങ്ങള്‍ ഒരുപാട്‌ മുതല്‍മുടക്കിയാണ്‌ ചിത്രീകരിക്കുന്നത്‌.ഇങ്ങനെ റിലീസ്‌ ആവുന്ന ചിത്രങ്ങള്‍ നിര്‍മ്മാതാവിന്‌ യാതൊരു തലത്തിലുമുള്ള ലാഭം തിരിച്ച്‌ നല്‍കുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. തല അജിത്തിണ്റ്റെ 'മങ്കാത്ത' മാത്രമാണ്‌ മികച്ച വിജയം നേടിയ ചിത്രം.ഈ വര്‍ഷത്തെ ടോപ്പ്‌ ഗ്രോസ്സര്‍ ആയി വിലയിരുത്തുന്ന ഈ വെങ്കട്‌ പ്രഭു ചിത്രം സണ്‍ പിക്ചേര്‍സ്‌ ആണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.40 കോടി മുടക്കിയ ചിത്രം 130  കോടിയാണ്‌ തിരിച്ചുപിടിച്ചത്‌.ജീവ അഭിനയിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ 'കോ' 15കോടി മുടക്കി 50 കോടി തിരിച്ചുപിടിച്ചു.കേരളത്തിലും മികച്ച വിജയം നേടിയ 'കോ' ഹിറ്റ്മേക്കര്‍ കെ.വി.ആനന്ദ്‌ ആണ്‍ സംവിധാനം ചെയ്തത്‌.ജീവയുടെ കരിയര്...