Posts

Showing posts with the label Television

ദി അഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍ - സീക്രെട്ട് ഓഫ് ദി യൂനികോണ്‍

Image
ചെറിയ ഒരിടവേളക്ക് ശേഷം ഹോളിവുഡ് മാന്ത്രികന്‍ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തിരിച്ചു വന്നിരിക്കയാണ്‌. സ്പീല്‍ബെഗിന്റെ പുതിയ ചിത്രം ' ദി അ ഡ്വെഞ്ചേഴ്സ് ഓഫ് ടിന്‍ ടിന്‍' നവംബര്‍ 11നു ഇന്ത്യയില്‍ റിലീസ് ചെയ്തു.  കേരളത്തിലെ തിയേറ്ററ്‍ സമരത്തിണ്റ്റെ രക്തസാക്ഷികളായി റിലീസ്‌ ചെയ്യാന്‍ പറ്റാതിരുന്ന മരുഭൂമികഥ, വെനീസിലെ വ്യാപാരി തുടങ്ങി നാലോളം ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നവറ്‍ക്ക്‌ ഒരു ഇടക്കാലാശ്വാസമായി ടിന്‍ ടിണ്റ്റെ റിലീസ്‌. കോമിക് പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണ്‍ുകളിലൂടെയും നമുക്ക് സുപരിചിതമായ ടിന്‍ ടിന്‍ന്റെ ലോകം സ്പീല്‍ബെഗിന്റെ ക്യാമറയിലൂടെ പുനര്‍ജനിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചാനുഭവം ആണ് പ്രേക്ഷകര്‍ക്ക് ലഭിക്കുനത്.  യൂറോപ്പ്യന്‍ കാര്‍ട്ടൂണുകളില്‍ വളരെ പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നാണ്‌ 'ദ അഡ്വഞ്ചേര്‍സ്‌ ഓഫ്‌ ടിന്‍ ടിന്‍'.ചെറുപ്പക്കാരനായ കുറ്റാന്വേഷണറിപ്പോര്‍ട്ടര്‍ ടിന്‍ ടിന്‍ എന്ന കഥാപാത്രത്തേയും, ടിന്‍ ടിനെ ചുറ്റിപറ്റിയുള്ള അതിസാഹസികമായ കഥകളേയും 90-കളുടെ തുടക്കത്തില്‍ വരകളിലൂടെ അവതരിപ്പിച്ചത്‌ ബെല്‍ജിയന്‍ കാര്‍ട്ടൂണിസ്റ്റ്‌ ജോര്‍ജസ്‌ റെമി ആയിരുന്നു1929 ജന...