ചരിത്രം തുടങ്ങുന്നു
വിഗതകുമാരനിലെ ഒരു രംഗം |
നവംബര്‍ 7: മലയാളസിനിമാചരിത്രം ഇവിടെ തുടങ്ങുന്നു. മലയാളത്തിലെ ആദ്യചിത്രം 'വിഗതകുമാരന്‍' ഈ ദിവസമാണ് റിലീസ് ആയത്. 1928,നവംബര്‍ 7 ന് തിരുവനന്തപുരത്തെ 'കാപ്പിറ്റോള്‍' എന്ന തിയേറ്ററില്‍ പ്രദര്‍ശനം ചെയ്തു എന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ജെ.സി.ഡാനിയല്‍ |
മലയാളസിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി.ഡാനിയല്‍ ആണ് 'വിഗതകുമാരന്‍' സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിണ്റ്റെ തിരക്കഥയും ചായഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നതും പ്രധാന വേഷങ്ങളില്‍ ഒന്ന് അഭിനയിച്ചതും ജെ.സി.ഡാനിയല്‍ തന്നെയാണ്.ഡാനിയലിണ്റ്റെ തന്നെ സ്റ്റുഡിയോ ആയ 'ദ ട്രാവന്‍ കൂറ്‍ നാഷണല്‍ പിക്ചേര്‍സ് ലിമിറ്റഡി'ണ്റ്റെ ബാനറിലായിരുന്നു 'വിഗതകുമാരന്‍' നിര്‍മ്മിച്ചിരുന്നത്.മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായിരുന്നു 'വിഗതകുമാരന്‍'.
മലയാളസിനിമ സംസാരിച്ച് തുടങ്ങാന്‍ വീണ്ടൂം 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.ഈ വര്ഷം മലയാളസിനിമ 'കളര്‍ഫുള്‍' ആയതിണ്റ്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുമ്പോഴും മലയാളത്തെ വെള്ളിത്തിരയുടെ മായികലോകത്തേക്ക് ചെന്നെത്തിച്ച ജെ.സി.ഡാനിയല്‍ എന്ന അതുല്യപ്രതിഭയെ മറക്കാനൊക്കില്ല, 'വിഗതകുമാരനേയും'.
Comments
Post a Comment