ഉസ്താദ് ഹോട്ടല്‍ (Usthad Hotel)
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ മടങ്ങിയെത്തിയിരിക്കുന്നു, ഉസ്താദ് ഹോട്ടല്‍ എന്ന് ചിത്രത്തിലൂടെ. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത അന്‍വര്‍ റഷീദ് പിന്നീട് 'കേരള കഫെ'യിലെ ബ്രിഡ്ജ് എന്ന ചിത്രം സംവിധാനം ചെയ്ത് കയ്യടി നേടിയിരുന്നു. 'കേരള കഫെ'യിലെ തന്നെ 'ജേര്‍ണി' എന്ന ചിത്രം സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ തിരക്കഥാകൃത്തായി ഉസ്താദ് ഹോട്ടലില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ അഞ്ജലി മേനോണ്റ്റെ മഞ്ചാടിക്കുരു മികച്ച അഭിപ്രായം നേടിയിരിക്കെ മഞ്ചാടിക്കുരുവിലൂടെ അവതരിപിച്ച ലാളിത്യമേറിയ കഥാപാത്രങ്ങളെ ഉസ്താദ് ഹോട്ടലിലും പ്രതീക്ഷിക്കുന്ന പ്രേക്ഷകരുടെ മനസ്സ് നിറച്ചിരിക്കുകയാണ് ഉസ്സ്താദ് ഹോട്ടല്‍.
ദുല്‍ഖര്‍ സല്‍മാനും തിലകനും തകര്‍ത്തഭിനയിച്ച ഉസ്താദ് ഹോട്ടല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. മാജിക് ഫ്രേയ്ംസിണ്റ്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിചിരിക്കുന്നത്. ട്രാഫിക്കിനും ചാപ്പാകുരിശിനും ശേഷം മറ്റൊരു ട്രെന്ദ് സെറ്റര്‍ ഒരുക്കിയിരിക്കുകയാണ് ലിസ്റ്റിന്‍....
. ഫൈസി(ദുല്‍ഖര്‍) എന്ന കേന്ദ്രകഥാപാത്രത്തിണ്റ്റെ ജീവിതമാണ് 'ഉസ്താദ് ഹോട്ടലി'ലൂടെ അഞ്ജലി മേനോന്‍ പറയുന്നത്. കരീമിക്കയുടെ(തിലകന്‍) കൊച്ചുമകന്‍ ആണ് ഫൈസി. ബാപ്പ റസാക്കി(സിദ്ധിക്ക്)നെ പറ്റിച്ച് എം.ബി.എയ്ക്ക് പകരം ഷെഫ് പഠനത്തിനു പോകുന്ന ഫൈസി പിന്നീട് ചില കാരണങ്ങളാല്‍ ബാപ്പയോട് പിണങ്ങി തണ്റ്റെ ഉപ്പൂപ്പയുടെ ഉസ്താദ് ഹോട്ടലില്‍ എത്തുന്നു.തുടര്‍ന്നുണ്ടാവുന്ന ജീവിതത്തിണ്റ്റെ രുചിക്കൂട്ടുകളാണ് കഥാസാരം.കണ്ട് മടുത്ത ഹാര്‍ട്ട് അറ്റാക്ക് സീനുകളില്‍ നര്‍മ്മം നിറച്ചത് വ്യത്യസ്തത പുലര്‍ത്തി. കഥാന്ത്യത്തോടടുക്കുമ്പോള്‍ ശക്തമായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പോലും സ്വല്‍പ്പം ഇഴച്ചില്‍ അനുഭവപ്പെടുന്നതായി തോന്നി. അവസാന നിമിഷങ്ങളില്‍ ചില കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന സ്വഭാവത്തിലെ വ്യക്തമായ മാറ്റം വിശ്വാസയോഗ്യമല്ലെന്ന് പറയേണ്ടിവരും.
തിലകണ്റ്റേയും ദുല്‍ഖറിണ്റ്റേയും അഭിനയം മികച്ച് നിന്നു. കൂടാതെ മട്ട് കഥാപാത്രങ്ങളേയും എടുത്ത് പറയേണ്ടതാണ്.ഓര്‍ത്തഡോക്സ് ചുറ്റുപാടുകളില്‍ നിന്നും പുറത്തുചാടാന്‍ ശ്രമിക്കുന്ന നായികയായി നിത്യ മേനോന്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചു. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ആവിഷ്കാരം ചിത്രത്തെ കൂടുതല്‍ ലാളിത്യമുള്ളതാക്കി. കോയിക്കോടന്‍ ബിരിയാണിയും, പ്രണയത്തിണ്റ്റെ 'വാതിലില്‍ ആ വാതിലില്‍' നിറയുന്ന സുലൈമാനിയും വെറും രുചിക്കൂട്ടുകള്‍ മാത്രമല്ല രസക്കൂട്ടുകള്‍ കൂടിയാണെന്ന സന്ദേഷം ചിത്രം നല്‍കുന്നുണ്ട്. ആകാശങ്ങള്‍ മാത്രം സ്വപ്നം കാണാന്‍ കൊതിക്കുന്ന യുവത്വത്തിനു നേരെ ജീവിതത്തിണ്റ്റെ മറ്റൊരു മുഖം ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു.
കണ്ടുമടുത്ത ഫാമിലി മൂവി ട്രീറ്റ്മെണ്റ്റില്‍ നിന്നും വ്യത്യസ്തമായി പുതുമ തുളുമ്പുന്ന വിഷ്വത്സ് ആണ് ചിത്രം മുഴുവനും. കോഴിക്കോടിനെ അതിണ്റ്റെ എല്ലാ നിറങ്ങളോടും ലോകനാഥന്‍ എന്ന ക്യാമറാമാന്‍ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നു. സാഹോദര്യത്തിണ്റ്റെ സൂഫി വക്താക്കളായ ഖവാലികളുടെ ദൃശ്യങ്ങളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. കലാസംവിധാനം എടുത്ത് പറയേണ്ടതാണ്. ഉസ്താദ് ഹോട്ടലിനെ ഗംഭീരമായി ശൃഷ്ടിക്കാന്‍ ആനന്ദ് എന്ന കലാസംവിധായകന് കഴിഞ്ഞു.'അപ്പങ്ങള്‍ എമ്പാടും' എന്ന 'കല്ലുമ്മക്കായ' ബാന്‍ഡിണ്റ്റെ ഫ്യൂഷന്‍ ഒരു യൂത്ത്നെസ്സ് ചിത്രത്തില്‍ നിറച്ചു
നമ്മളില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്‍മയുടെ രുചിക്കൂട്ടുകളെ ഉസ്താദ് ഹോട്ടല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.അജ്മീറ്‍ മരുഭൂമിയിലെ മഴപോലെ നന്‍മയുടെ കണങ്ങള്‍ ഭൂമിയില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലില്‍, പ്റേക്ഷകരുടെ മനസ്സ് നിറച്ച് കൊണ്ട് ചിത്രം അവസാനിക്കുന്നു. മലയാളസിനിമയുടെ രുചിഭേദങ്ങള്‍ അവസാനിക്കുന്നില്ല എന്ന സന്ദേശം നല്‍കിക്കൊണ്ട്....
അടുത്തിടെ കണ്ട നല്ല സിനിമകളിൽ ഒന്ന്.
ReplyDelete