Posts

Showing posts with the label mohanlal

ഗ്രാന്‍റ്മാസ്റ്റര്‍ (Grandmaster)

Image
മാടമ്പിക്ക്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌   ഗ്രാന്‍റ്മാസ്റ്റര്‍  . യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ആദ്യ മലയാളചലചിത്രം കൂടിയാണ്‌ ഇത്‌. ത്രില്ലര്‍ എന്ന പ്റ്‍ഥ്വിരാജ്‌ ചിത്രത്തിന്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന 'ഗ്രാന്‍റ്മാസ്റ്റര്‍' ഒരു കുറ്റാന്വേഷണത്തിണ്റ്റെ കഥയാണ്‌ പറയുന്നത്‌. ഈ ചിത്രം ഒരു ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കണ്ടുവരുന്ന ചടുലത ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ പടം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ഐ. ജി. ചന്ദ്രശേഖര്‍ എന്ന പോലീസ്‌ ഓഫീസറുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന തിരക്കഥ ഒരു തുടര്‍കൊലപാതകത്തിണ്റ്റെ അന്വേഷണങ്ങളിലൂടെയും കടന്നുപോകുന്നു. ഐ. ജി. ചന്ദ്രശേഖരനായി സൂപ്പര്‍സ്റ്റാറിണ്റ്റെ മാനറിസങ്ങളൊന്നുമില്ലാതെ അഭിനയിച്ച്‌ മോഹന്‍ലാല്‍ കയ്യടി നേടി. ഏറെകാലത്തിനുശേഷം മോഹന്‍ലാല്‍ ചെയ്ത മികച്ച വേഷമായി ഈ കഥാപാത്രത്തെ വിലയിരുത്താം. മലയാളസിനിമയിലെ മാറ്റത്തിണ്റ്റെ കാഹളങ്ങള്‍ക്കിടയില...

കാസനോവ (Casanovva)

Image
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മലയാളിപ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്‌ ട്രാഫിക്‌. മലയാളസിനിമയുടെ പുതിയ തുടക്കം എന്നൊക്കെ വിശേഷിപ്പിച്ച ചിത്രം 2011 ലെ ആദ്യ ഹിറ്റ്‌ ആയിരുന്നു. ഇതിലെ തിരക്കഥാകൃത്തുക്കളായിരുന്ന സഞ്ജയ്‌- ബോബി സഹോദരങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.വ്യത്യസ്തമായ പ്രമേയം, വളരെ മനോഹരമായി എഴുതിച്ചേര്‍ത്ത ട്രാഫിക്കിണ്റ്റെ തിരക്കഥാരചയിതാക്കളൂടെ പുത്തന്‍ പ്രതീക്ഷ എന്ന നിലയില്‍ ഏറെ കാത്തിരുന്ന സിനിമയായിരുന്നു കാസനോവ.റോഷന്‍ ആന്‍ഡ്രൂസിണ്റ്റെ ഡ്രീം പ്രോജക്ട്‌ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന കാസനോവ മൂന്ന്‌,നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ചിത്രീകരണം ആരംഭിച്ചത്‌.മോഹന്‍ലാല്‍ ടൈറ്റില്‍ റോളായ 'കാസനോവ' എന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരനായി എത്തുന്നു എന്ന വാര്‍ത്ത കൂടി വന്നതോടെ ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്‌ ശക്തമായി.ഇടക്ക്‌ പത്തിരുപത്‌ പെണ്‍കുട്ടികളുടെ കൂടെ ടൈറ്റില്‍ സോങ്ങും, പ്രണയിച്ച്‌ കൊതിതീരാത്ത കാസനോവയുടെ പ്രണയത്തെകുറിച്ചുള്ള പ്രഭാഷണവും പുറത്തിറങ്ങി.പിന്നീട്‌ ഒരു 2  വര്‍ഷത്തേക്ക്‌ യാതൊരു വാര്‍ത്തയും വന്നില്ല.കാസനോവ ഉപേക്ഷിച്ചു എന്നു വരെയായി കാര്യങ്ങള്‍. ഇതിനിടയില്‍...

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012

Image
2011 നെ പോലെ തന്നെ 2012 മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനുള്ള പണിപ്പുരയിലാണ്‌.ഒരുപാട്‌ ചിത്രങ്ങള്‍ റിലീസിന്‌ തയ്യാറായിക്കഴിഞ്ഞു.മോഹന്‍ലാലിണ്റ്റെ കാസനോവ, ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന സ്പാനിഷ്‌ മസാല തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍പ്പെടും. മലയാളത്തിണ്റ്റെ പ്രധാന നടന്‍മാരെല്ലാം മികച്ച സംവിധായകരുടെ കൂടെ ചേര്‍ന്ന്‌ ഹിറ്റുകള്‍ സമ്മാനിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.ബി.ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന ഗ്രാണ്റ്റ്മാസ്റ്റര്‍, ഭീമണ്റ്റെ കഥ പറയുന്ന എം.ടി -ഹരിഹരന്‍ ടീമിണ്റ്റെ രണ്ടാമൂഴം,അര്‍ച്ചന കവിയുടെ അച്ചനായി അഭിനയിക്കുന്ന 'മാഡ്‌ ഡാഡ്‌',ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന തിയേറ്റര്‍ ഉടമയുടെ കഥ പറയുന്ന ടാകീസ്‌, സിദ്ധിക്കിണ്റ്റെ ചിത്രം, സിബി-ഉദയകൃഷ്ണ ടീമിണ്റ്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം അരക്കള്ളന്‍ മുക്കാല്‍കള്ളന്‍, പ്രിയദര്‍ശണ്റ്റെ ഹിന്ദി ചിത്രം തേസ്‌,ഷാജി എന്‍. കരുണിണ്റ്റെ ഗാഥ, ഷാജി കൈലാസിണ്റ്റെ ആക്ഷന്‍ ചിത്രം രാമന്‍ പോലീസ്‌,അതിഥിവേഷത്തിലെത്തുന്ന കാല്‍ച്ചിലമ്പ്‌ എന്നിവ മോഹന്‍ലാലിണ്റ്റെ ഈ വര്‍ഷത്തെ പ്രതീക്ഷകളാണ്‌.ദൌത്യം-2, ബ്രേക്കിംഗ്‌ ന്യൂസ്‌, ദാസനും വിജയനും സ്വപ്നമാളിക, ഭാസുരം...

2012 ണ്റ്റെ പ്രതീക്ഷകള്‍

Image
മലയാളസിനിമ ഏേറ്റവും കൂടുതല്‍ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്.... 1. കാസനോവ  രണ്ട്‌ വറ്‍ഷമായി മോഹന്‍ലാലിണ്റ്റെ ആരാധകറ്‍ കാത്തിരിക്കുന്ന ചിത്രമാണ്‌ കാസനോവ. പൂ കച്ചവടക്കാരാനായി വേഷമിടുന്ന മോഹന്‍ലാലിണ്റ്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളും, ഇയാളോട്‌ ഇടപഴകുന്ന സുന്ദരിമാരേയും ചുറ്റിപറ്റിയുള്ള കഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്‌.ലക്ഷ്മി റായ്‌, ശ്രേയ സരണ്‍, റോമ, സഞ്ജന തുടങ്ങിയ നായികമാരാണ്‌ കാസനോവയില്‍ അണിനിരക്കുന്നത്‌.ഈ വറ്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം ജനുവരി 26 ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യും എന്നാണ്‌ ഇപ്പോഴുള്ള വാര്‍ത്ത.  2.ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍ രഞ്ജി പണിക്കറിണ്റ്റെ തിരക്കഥയില്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്ത സുരേഷ്‌ ഗോപി ചിത്രം കമ്മീഷണര് (1994),മമ്മൂട്ടി ചിത്രം ദി കിംഗ് (1995), എന്നീ ചിത്രങ്ങളുടെ വിജയശില്‍പികള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാറ്‍ ചിത്രമാണ്‌ ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍.കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ പഴയ ചിത്രങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലൂടെ പുനരവതരി...