Posts

Showing posts with the label Shreya Goshal

2012 ലെ മികച്ച ചലച്ചിത്രഗാനങ്ങൾ

#10 മൊഴികളും മൗനങ്ങളും   ... പത്മശ്രീ സരോജ് കുമാർ എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനമാണ്‌ മൊഴികളൂം മൗനങ്ങളും. യുവസംഗീതസംവിധായകൻ ദീപക് ദേവിന്റെ സംഗീതം. കൈതപ്രത്തിന്റെ പ്രണയം തുളുമ്പുന്ന വരികൾ കൂടി ഒത്തുചേർന്നതോടെ 2012 ആദ്യ പകുതിയിൽ ഏല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ഈ ഗാനത്തിനായി. തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവഗായകൻ ഹരിചരണും മഞ്ജരിയും ചേർന്നാണ്‌ ഈ ഗാനം ആലപിച്ചിരിക്കുന്നത്.   ഈ വർഷം ദീപക് ദേവ് സംഗീതം നല്കിയ 5 ചിത്രങ്ങളിൽ ഒന്നാണ്‌ സരോജ് കുമാർ. ഗ്രാന്റ്മാസ്റ്റർ, 101 വെഡ്ഡിംഗ്സ്, ചേട്ടായീസ്, ഐ ലവ് മി എന്നിവയാണ്‌ മറ്റ് ചിത്രങ്ങൾ. ഗ്രാന്റ് മാസ്റ്ററിലെ ‘അകലെയൊ നീ....’ എന്ന ഗാനം മികവ് പുലർത്തി. പറയാതെ അറിയാതെ എന്ന ഗാനത്തിനോട് സാദൃശ്യം ഉണ്ടെങ്കിൽ കൂടി നല്ലൊരു മെലഡി ആയി ഇതിനെ അംഗീകരിക്കാം. 101 വെഡ്ഡിംസിലെ ‘ചങ്ങാതീ’, ഐ ലവ് മി യിലെ ‘ദിവാനിശകൾ’ എന്നീ ഗാനങ്ങളും ശ്രദ്ധേയമായി. ഇതിൽ നിന്നെല്ലാം ‘മൊഴികളും   മൗനങ്ങളും ’ ഒരു പിടി മുന്നിൽ നില്ക്കുന്നു.  #9  കാർമുകിലിൽ ... ബാച്ചിലർ പാർട്ടിയിലെ ഗാനം. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് യുവസംഗീതസംവ...

2011 - ലെ മികച്ച 10 ചലച്ചിത്രഗാനങ്ങള്‍

Image
10. 'അരികെ നിന്നാലും...' -  ചൈനാ ടൌണ്‍        കഴിഞ്ഞ  വര്‍ഷം ഇറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്ന ചൈനാടൌണ്‍ എന്ന ചിത്രത്തിന്‌ വേണ്ടി ജാസ്സി ഗിഫ്റ്റ്‌ സംഗീതം നിര്‍വ്വഹിച്ച മനോഹരമായ ഗാനം. എം.ജി.ശ്രീകുമാറും, ചിത്രയുമാണ്‌ ഗാനമാലപിച്ചിരിക്കുന്നത്‌.. .  റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍,ജയറാം, ദിലീപ്‌ എന്നിവര്‍ നായകന്‍മാരായി എത്തി. സ്നേഹം എന്ന വികാരത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട്‌ ഗാനത്തിന്‌ രചന നിര്‍വ്വഹിച്ചത്‌ സന്തോഷ്‌ വര്‍മ്മയാണ്.'ചതിക്കാത്ത ചന്തു' എന്ന മറ്റൊരു റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിലൂടെ ചലച്ചിത്രഗാനരചനാരംഗത്തേക്ക്‌ വന്ന ഇദ്ദേഹം ഇന്ന്‌ മലയാളസിനിമയിലെ തിരക്കുപിടിച്ച ഗാനരചയിതാവാണ്‌.  .  വയലിന്‍, സെവന്‍സ്‌, സാള്‍ട്ട്‌ എന്‍ പെപ്പര്‍, മരുഭൂമികഥ തുടങ്ങി പത്തോളം ചിത്രങ്ങള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാട്ടുകളെഴുതി. ഇതില്‍ ഏറെയും ഹിറ്റുകള്‍. .  'എണ്റ്റെ മോഹങ്ങളെല്ലാം' (വയലിന്‍ ), 'കാണാമുള്ളാല്‍' (സാള്‍ട്ട്‌ എന്‍ പെപ്പര്‍ ) എന്നിവ  ഉദാഹരണങ്ങളാണ്‌ . ഇതില്‍പ്പെടുന്നു 'അരികെ നിന്നാലും' ...

സ്വപ്ന സഞ്ചാരി (Swapna Sanchari)

Image
ട്രൂലൈന്‍ സിനിമാസിണ്റ്റെ ബാനറില്‍ ഇമ്മാനുവല്‍ തങ്കച്ചന്‍ നിര്‍മ്മിച്ച്‌ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സ്വപ്നസഞ്ചാരി.ഗദ്ദാമയ്ക്ക്‌ ശേഷം കമലിനായി കെ.ഗിരീഷ്‌ കുമാര്‍(വെറുതെ ഒരു ഭാര്യ) തിരക്കഥയെഴുതുന്ന ചിത്രമാണ്‌ സ്വപ്നസഞ്ചാരി.പ്രാദേശിക വാര്‍ത്തകള്‍, തൂവല്‍ സ്പര്‍ശം, പൂക്കാലം വരവായി, ആയുഷ്കാലം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌ തുടങ്ങിയ കുടുംബചിത്രങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച ജയറാം-കമല്‍ കൂട്ടുകെട്ട്‌ നീണ്ട പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒന്നിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ.കൈക്കുകടന്ന നിലാവാണ്‌ ജയറാം അവസാനമായി അഭിനയിച്ച കമല്‍ ചിത്രം. ഒരു മലയാളി ഇങ്ങനെയൊക്കെയാണ്‌ എന്ന്‌ പറഞ്ഞുതരാന്‍ ശ്രമിക്കുകയാണ്‌ കെ.ഗിരീഷ്‌ കുമാര്‍ ഈ ചിത്രത്തിലൂടെ. മലയാളികളുടെ എല്ലാ സ്വഭാവങ്ങളും മനോഹരമായി ഇവിടെ തിരക്കഥാകൃത്ത്‌ അവതരിപ്പിച്ചിരിക്കുന്നു.ചിത്രം കണ്ടിറങ്ങുന്ന ടിപിക്കല്‍ മലയാളിക്ക്‌ ഈ ചിത്രം ഒരു സന്ദേശം നല്‍കുന്നുണ്ട്‌.എങ്കിലും കഥാപരമായി ചിത്രം പിന്നോട്ട്‌ തന്നെയാണ്‌.രണ്ടാം പകുതിയില്‍ പ്രവചനാതീതമായി മുന്നോട്ട്‌ പോകുന്ന കഥ പ്രേക്ഷകരെ നന്നായി തന്നെ മുഷിപ്പിക്കുന്നു.പിന്നെ ക്ളൈമാക്സ്‌ രംഗങ്ങ...