Posts

Showing posts with the label Tamil

സുൽത്താൻ (തമിഴ്)

Image
തമ്പി എന്ന ജിത്തു ജോസഫ് ചിത്രത്തിന് ശേഷം കാർത്തി അഭിനയിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് സുൽത്താൻ. ഏപ്രിൽ രണ്ടിന് തമിഴ് തെലുങ്ക് ഭാഷകളിൽ തിയേറ്ററിൽ റിലീസ് ചെയ്യുകയും പിന്നീട് ഇന്നലെ ഹോട്ട്സ്റ്റാർ ഡിസ്‌നി പ്ലസിലൂടെ ഒൺലൈൻ ആയി ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. കൈതി എന്ന വമ്പൻ ഹിറ്റിനു ശേഷമുള്ള ആക്ഷൻ ചിത്രമായതിനാൽ തന്നെ നല്ല പ്രതീക്ഷയോടെ കാർത്തിയുടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. 2016 ൽ ഇറങ്ങിയ റെമോ എന്ന ചിത്രത്തിന് ശേഷം ഭാഗിയരാജ് സംവിധാനം ചെയുന്ന ചിത്രമാണ് സുൽത്താൻ. എസ് ആർ പ്രകാശ് ബാബു നിർമിച്ച ഈ ചിത്രം ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. രാശ്മിക മന്ദനാ കാർത്തിയുടെ നായികയായി തമിഴ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇവരെ കൂടാതെ ലാൽ, നെപ്പോളിയൻ, അഭിരാമി, പൊൻവണ്ണൻ, യോഗി ബാബു, ഹരീഷ് പേരാടി, എം എസ് ഭാസ്കർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 2017 ൽ ആണ് കാർത്തി ഈ ചിത്രത്തിൽ സൈൻ ചെയ്യുന്നത്. 2019 ൽ രാശ്മിക ചിത്രത്തോടൊപ്പം ചേരുകയും പക്ഷെ അബദ്ധത്തിൽ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തു. ഇത് ചിത്രത്തിന്റ...

എന്നൈ അറിന്താൽ

Image
തമിഴ് ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപിച്ച സംവിധായകനാണ്‌ ഗൗതം വാസുദേവ് മേനോൻ. സൂര്യ എന്ന അഭിനേതാവിന്റെ താരമൂല്യം ഉയർത്തിയ കാക്കാ കാക്കാ, ഉലകനായകന്റെ വേട്ടയാട് വിളയാട് എന്നീ പൊലീസ് ചിത്രങ്ങൾക്ക് ശേഷം ‘കോപ്പ് ട്രളജി’ ഗണത്തിലേക്ക് പെടുത്താവുന്ന ചിത്രമാണ്‌ എന്നൈ അറിന്താൽ. ‘തല’ അജിത്ത് നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.  ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിൽകൂടി ട്രയിലറുകളും, ഗൗതം വാസുദേവ് മേനോന്റെ മറ്റു പോലീസ് ചിത്രങ്ങളിൽ കണ്ടുവന്നിട്ടുള്ള ചില സാമ്യതകളും കണക്കിലെടുത്ത് ചിത്രത്തിന്റെ കഥാഗതി ഏകദേശം ഊഹിച്ചെടുക്കാം. അതിനാൽ തന്നെ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം പ്രേക്ഷകന്റെ കണക്കുകൂട്ടലുകളിൽ നിന്നും ഒട്ടും വ്യതിചലിക്കുന്നില്ല. പ്രതീക്ഷിതമായ കഥ, എണ്ണിയാൽ തീരാത്തത്ര എന്‌കൗണ്ടറുകൾ, നായകന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന മുടി നീട്ടിയ വില്ലൻ, ഇടയ്ക്കെവിടെയോ വെച്ച് കൊല്ലപ്പെടുന്ന നായിക, ഇങ്ങനെ എത്രയോ കഥാസന്ദർഭങ്ങൾ ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങളിൽ തന്നെ കണ്ടുമറന്നവയാണ്‌. ഇവയൊക്കെ വീണ്ടും ‘സത്യദേവ്’ എന്ന പോലീസ് ഓഫീസറിലൂടെ തിരിച്ചുവരുമ്പോഴും സിനി...

വീരം

Image
       തമിഴകം ഇപ്പോൾ പൊങ്കൽ റിലീസുകൾ ആഘോഷിക്കുകയാണ്. ഏറെ കാലത്തിനു ശേഷം വിജയ്- അജിത്ത് പോരാട്ടമാണ് ഇത്തവണത്തെ സവിശേഷത. ഇളയദളപതിക്കൊപ്പം ലാലേട്ടൻ ഒത്തുചേർന്നപ്പോൾ, ഒറ്റയ്ക്കാണ് തലയുടെ വരവ്. ‘വീരം’ നാല് അനിയന്മാരുടെയും, അവർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടന്റെയും കഥയാണ്. ‘തല’ അജിത്ത് ഫാൻസിനു വേണ്ടി ഒരുക്കിയ വീരം ഒരു മാസ്സ് എന്റർട്രെയിനർ എന്നതിലുപരി മറ്റൊന്നും തന്നെ പ്രേക്ഷകനു സമ്മാനിക്കുന്നില്ല. സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന എല്ലാം തന്നെ ഇവിടെയും കാണാം. അജിത്തിന്റെ സ്ക്രീൻ പ്രസൻസും, ഡയലോഗുകളിൽ പ്രകടമാകുന്ന ശബ്ദഗാംഭീര്യവും മാത്രമാണ് കുറച്ചെങ്കിലും ചിത്രത്തെ വേറിട്ട് നിർത്തുന്നത്. നാട്ടിലെ പ്രമുഖരാണ് വിനായകനും അനിയന്മാരും. നാട്ടിലെ എല്ലാ പ്രശ്നങ്ങളും ഗുണ്ടായിസ്സം കൊണ്ട് ഒതുക്കുന്നവർ. അവിടുത്തെ കളക്ടർ വിനായകന്റെ കളിക്കൂട്ടുകാരനാണ്. അതുകൊണ്ട് നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ല. പോലീസ് കേസുകൾ ഒതുക്കാൻ സ്വന്തമായി വക്കീലും. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്ന ഈ അണ്ണൻ-തമ്പികൾ ആടിത്തിമിർക്കുന്ന ഒരു ഗാനത്തോടെ ഇവരുടെ സ്നേഹബന്ധം കാണിച്ചുതരുന്നുണ്ട് ചിത്രത്തിൽ. ജീവിതത്തിൽ കല്യാണം കഴ...

തകര്‍ന്നടിഞ്ഞ ചെന്നൈ ബോക്സ്‌ ഓഫീസ്‌

Image
2011തമിഴകത്തിന്‌ അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ്‌ സമ്മാനിക്കുന്നത്‌.ബോക്സ്‌ ഓഫീസില്‍ കാര്യമായ ലാഭം കൊയ്യാന്‍ മിക്ക ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല.135 ല്‍ പരം സിനിമകളാണ്‌ തമിഴകത്ത്‌ റിലീസ്‌ ചെയ്തത്‌.ഇതില്‍ സൂര്യ,വിക്രം,വിജയ്‌,അജിത്‌ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു.മുന്‍ നിരതാരങ്ങളെ വച്ച്‌ ചെയ്യുന്ന ചിത്രങ്ങള്‍ ഒരുപാട്‌ മുതല്‍മുടക്കിയാണ്‌ ചിത്രീകരിക്കുന്നത്‌.ഇങ്ങനെ റിലീസ്‌ ആവുന്ന ചിത്രങ്ങള്‍ നിര്‍മ്മാതാവിന്‌ യാതൊരു തലത്തിലുമുള്ള ലാഭം തിരിച്ച്‌ നല്‍കുന്നില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. തല അജിത്തിണ്റ്റെ 'മങ്കാത്ത' മാത്രമാണ്‌ മികച്ച വിജയം നേടിയ ചിത്രം.ഈ വര്‍ഷത്തെ ടോപ്പ്‌ ഗ്രോസ്സര്‍ ആയി വിലയിരുത്തുന്ന ഈ വെങ്കട്‌ പ്രഭു ചിത്രം സണ്‍ പിക്ചേര്‍സ്‌ ആണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.40 കോടി മുടക്കിയ ചിത്രം 130  കോടിയാണ്‌ തിരിച്ചുപിടിച്ചത്‌.ജീവ അഭിനയിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ 'കോ' 15കോടി മുടക്കി 50 കോടി തിരിച്ചുപിടിച്ചു.കേരളത്തിലും മികച്ച വിജയം നേടിയ 'കോ' ഹിറ്റ്മേക്കര്‍ കെ.വി.ആനന്ദ്‌ ആണ്‍ സംവിധാനം ചെയ്തത്‌.ജീവയുടെ കരിയര്...

മയക്കം എന്ന (Mayakkam Enna)

Image
ഒരു ദേശീയ അവാര്‍ഡ്‌ നേടിയ നടന്‍ എന്നതിലുപരി 'വൈ ദിസ്‌ കൊലവെരി ഡി' എന്ന ഗാനം പാടിയതിണ്റ്റെ പേരിലാവും ഇപ്പോള്‍ യുവനടന്‍ ധനുഷ്‌ അറിയപ്പെടുന്നത്‌.ധനുഷിണ്റ്റെ റിലീസായ ഏറ്റവും പുതിയ ചിത്രമാണ്‌ 'മയക്കം എന്ന'. ജെമിനി ഫിലിംസിണ്റ്റെ ബാനറില്‍ ഓം പ്രൊഡക്ഷന്‍സ്‌ ആണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.ധനുഷ്‌-ശെല്‌വരാഘവന്‍ കൂട്ടുകെട്ട്‌ വീണ്ടും ഒന്നിക്കുകയാണ്‌ മയക്കം എന്നയിലൂടെ. സഹോദരന്‍മാരായ ധനുഷും, ശെല്‌വരാഘവനും തുള്ളുവതോ ഇളമെയ്‌ എന്ന ചിത്രത്തിലൂടെയാണ്‌ തമിഴ്‌ സിനിമയില്‍ അരങ്ങേറുന്നത്‌.ഈ ചിത്രം തമിഴില്‍ പുത്തന്‍ തരംഗം ശൃഷ്ടിച്ചു.പിന്നീട്‌ ഇവര്‍ ഒന്നിച്ച കാതല്‍ കൊണ്ടേനും വ്യത്യസ്ത രീതിയിലുള്ള പ്രണയകഥ പറഞ്ഞ്‌ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.ശെല്‌വരാഘവന്‌ ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ ലഭിച്ചു.ഏറെ കാലത്തിന്‌ ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന 'മയക്കം എന്ന' പ്രതീക്ഷയോടെ സിനിമാലോകം കാത്തിരുന്ന ചിത്രമാണ്‌.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കെല്ലാം ഉയരെ പറന്ന്‌ മനോഹരമായ ഒരു ചിത്രം സമ്മാനിച്ചിരിക്കുകയാണ്‌ ശെല്‌വരാഘവന്‍ മയക്കം എന്നയിലൂടെ. വൈല്‍ഡ്‌ ലൈഫ്‌ ഫോട...

എങ്കെയും എപ്പോതും (Engeyum Epothum)

Image
           തമിഴ്‌ സിനിമയിലെ പുത്തന്‍ ഹിറ്റ്‌ ചിത്രം 'എങ്കെയും എപ്പോതും' മലയാളക്കരയിലും റിലീസ്‌ ആയി.ഈ വര്‍ഷം മലയാളസിനിമക്കു ഹിറ്റുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചുവെങ്കില്‍ കോളീവുഡ്ഡില്‍ ഹിറ്റുകള്‍ വിരളമായിരുന്നു. ലോറന്‍സിണ്റ്റെ 'കാഞ്ചന' വെങ്കട്‌ പ്രഭു ചിത്രം 'മങ്കത്ത' എന്നിവയ്ക്ക്‌ ശേഷം വെള്ളിത്തിരയില്‍ വിജയത്തിലേക്ക്‌ നീങ്ങുന്ന ചിത്രമാണ്‌ പുതുമുഖസംവിധായകന്‍ എം. ശരവണണ്റ്റെ 'എങ്കെയും എപ്പോതും' .തമിഴകത്ത്‌ ഇരുപത്‌ ദിവസത്തോളം ഹൌസ്ഫുള്‍ ആയി പ്രദര്‍ശിപ്പിച്ചു എന്ന അവകാശവാദവുമായി കേരളത്തില്‍ റിലീസ്‌ ആയ ചിത്രത്തിന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌.     ദുരന്തകഥകള്‍ കുറച്ച്‌ കാലങ്ങളായി തമിഴ്‌ സിനിമകളുടെ മുഖമുദ്രയാണ്‌. തമിഴ്‌ സിനിമയെ വേറിട്ട വഴികളില്‍ സഞ്ചരിപ്പിച്ചതും ഈ ദുരന്തകഥകളെ വെള്ളിത്തിരയില്‍ എത്തിപ്പിച്ച ചിത്രങ്ങളാണ്‌.വെറും അടിപ്പടങ്ങളും പ്രണയകഥകളും പിന്നെ വര്‍ഷം തോറും ഇറങ്ങുന്ന ശങ്കര്‍, മണിരത്നം ചിത്രങ്ങളും മാത്രം വിജയം കൊയ്തിരുന്ന തമിഴകത്ത്‌ നാട്ടിന്‍പുറങ്ങളിലെ കഥകളിലേക്ക്‌ കടന്നുചെല്ലുകയും, തനി നാടന്‍ തമിഴ്‌ സംസാരിക്കുകയും,...

അവന്‍ ഇവന്‍ (Avan Ivan)

Image
ഇന്ത്യന്‍ ചലച്ചിത്രലോകത്ത്‌ തണ്റ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ്‌ ബാല.വെറും നാലു ചിത്രങ്ങള്‍ കൊണ്ട്‌ തന്നെ ഒരു ദേശീയപുരസ്കാരം ഉള്‍പ്പെടെ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ 5 തവണ നേടിയെടുത്ത ബാലയുടെ അഞ്ചാമത്തെ ചലചിത്രസംരംഭമാണ്‌ 'അവന്‍ ഇവന്‍'. മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ സ്വന്തമാക്കിയ സേതു(1999) എന്ന ആദ്യ ചിത്രത്തിനു ശേഷം ഇദ്ദേഹം ചെയ്ത ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഒരോ ചിത്രങ്ങള്‍ക്ക്‌ ശേഷവും ബാല എന്ന സംവിധായകണ്റ്റെ,തിരക്കഥാകൃത്തിണ്റ്റെ വളര്‍ച്ച കാണാന്‍ സാധിക്കും.ഇതു തന്നെയാണ്‌ ബാലയെ ഒരു ദേശീയ പുരസ്കാരം വരെ എത്തിച്ചതും.തണ്റ്റെ മുന്‍ കാല ചിത്രങ്ങളില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സേതു,നന്ദ,ചിത്തന്‍(പിതാമഹന്‍),രുദ്രന്‍(നാന്‍ കടവുള്‍) തുടങ്ങിയവ വ്യത്യസ്തമായ ജീവിതശൈലിയുള്ളവരാണ്‌.തമിഴ്‌ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം രീതികളില്‍ നിന്നും ഇവര്‍ ഏറെ വേറിട്ട്‌ നില്‍ക്കുന്നു.ഇത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കുകയും അവരുടെ കഥ സ്ഥിരം തമിഴ്ചിത്രങ്ങളുടെ ചേരുവകളില്‍ നിന്നും വിഭിന്നമായി അവതരിപ്പിക്കുകയും ചെയ്യാന്‍ ധൈര്യം കാണിച്ച ബാ...

എന്തിരന്‍ (Enthiran)

Image
അങ്ങനെ എന്തിരന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഒക്റ്റോബര്‍ ഒന്നിനു റിലീസ്‌ ആയി.മുതല്‍ മുടക്കിണ്റ്റെ കാര്യത്തില്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ശങ്കര്‍ ചിത്രം കേരളത്തിലെ 108 തിയേറ്ററുകളിലാണ്‌ പ്രദര്‍ശനത്തിനെത്തിയത്‌.സൂപ്പര്‍ സംവിധായകണ്റ്റെ കൂടെ സൂപ്പര്‍സ്റ്റാര്‍ രജനിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.കൂടാതെ ഐശ്വര്യാറായ്‌ ബച്ചന്‍,എ.ആര്‍.റഹ്മാന്‍,റസൂല്‍ പൂക്കുറ്റി എന്നിവരുടെ സാന്നിദ്ധ്യവും 'എന്തിരന്‌' റിലീസിനു മുന്‍പു തന്നെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തു.ഇതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ സിനിമയെ രജനി ഫാന്‍സ്‌ അടക്കമുള്ള ജനങ്ങള്‍ വരവേറ്റത്‌. പ്രതീക്ഷകള്‍ ഒന്നും 'എന്തിരന്‍' തെറ്റിച്ചില്ല.ശങ്കറിണ്റ്റെ മറ്റെല്ലാ സിനിമകളേയും പോലെ പ്രത്യേകതകളുള്ള 'എന്തിരന്‍' വിഷ്വല്‍ എഫക്ട്സിണ്റ്റെയും ഗ്രാഫിക്സിണ്റ്റെയും കാര്യത്തില്‍ പതിന്‍മടങ്ങു മുന്നില്‍ നില്‍ക്കുന്നു.ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച്ചകള്‍ വെള്ളിത്തിരയില്‍ ഒരുക്കി തന്നതിനു ശങ്കറിനു നന്ദി. കഥാതന്തു:സയണ്റ്റിസ്റ്റ്‌ രജനി തണ്റ്റെ പത്തുവര്‍ഷത്തെ കഠിനപ്ര...