തകര്‍ന്നടിഞ്ഞ ചെന്നൈ ബോക്സ് ഓഫീസ്
2011തമിഴകത്തിന് അത്ര ശുഭകരമല്ലാത്ത
വാര്‍ത്തയാണ് സമ്മാനിക്കുന്നത്.ബോക്സ് ഓഫീസില്‍ കാര്യമായ ലാഭം കൊയ്യാന്‍ മിക്ക
ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല.135 ല്‍ പരം സിനിമകളാണ് തമിഴകത്ത് റിലീസ്
ചെയ്തത്.ഇതില്‍ സൂര്യ,വിക്രം,വിജയ്,അജിത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും
ഉള്‍പ്പെടുന്നു.മുന്‍ നിരതാരങ്ങളെ വച്ച് ചെയ്യുന്ന ചിത്രങ്ങള്‍ ഒരുപാട്
മുതല്‍മുടക്കിയാണ് ചിത്രീകരിക്കുന്നത്.ഇങ്ങനെ റിലീസ് ആവുന്ന ചിത്രങ്ങള്‍
നിര്‍മ്മാതാവിന് യാതൊരു തലത്തിലുമുള്ള ലാഭം തിരിച്ച് നല്‍കുന്നില്ല എന്നാണ്
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തല അജിത്തിണ്റ്റെ 'മങ്കാത്ത' മാത്രമാണ് മികച്ച
വിജയം നേടിയ ചിത്രം.ഈ വര്‍ഷത്തെ ടോപ്പ് ഗ്രോസ്സര്‍ ആയി വിലയിരുത്തുന്ന ഈ വെങ്കട്
പ്രഭു ചിത്രം സണ്‍ പിക്ചേര്‍സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.40 കോടി മുടക്കിയ
ചിത്രം 130 കോടിയാണ് തിരിച്ചുപിടിച്ചത്.ജീവ അഭിനയിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍
'കോ' 15കോടി മുടക്കി 50 കോടി തിരിച്ചുപിടിച്ചു.കേരളത്തിലും മികച്ച വിജയം നേടിയ
'കോ' ഹിറ്റ്മേക്കര്‍ കെ.വി.ആനന്ദ് ആണ്‍ സംവിധാനം ചെയ്തത്.ജീവയുടെ കരിയര്‍ ഗ്രാഫ്
ഉയര്‍ത്തുന്നതില്‍ കോ മുഖ്യപങ്കുവഹിച്ചു.സൂര്യയുടെ 'ഏഴാം അറിവ് ' നല്ല കളക്ഷന്‍
നേടിയെങ്കിലും കാര്യമായ ലാഭം ഉണ്ടാക്കിയില്ല.എങ്കിലും 2011 ലെ ബ്ളോക്ക്ബസ്റ്ററ്‍ എന്ന
ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് മുരുകദാസിണ്റ്റെ ഏഴാം അറിവ്.മലയാളിതാരം അനന്യ
മികച്ച പ്രകടനം കാഴ്ച്ചവെച്ച 'എങ്കേയും എപ്പോതും' സൂപ്പറ്‍ഹിറ്റായി മാറി.
ധനുഷിന്
ദേശീയ അംഗീകാരം ലഭിച്ച 'ആടുകളം' ആണ് ജനുവരിയില്‍ ആദ്യം റിലീസ് ചെയ്ത
ചിത്രങ്ങളില്‍ ഒന്ന്.ചിത്രം ഒരു നല്ല സിനിമ എന്ന രീതിയില്‍ മികച്ച പ്രതികരണങ്ങള്‍
ലഭിച്ചെങ്കിലും ലാഭം കൊയ്യാന്‍ കഴിഞ്ഞില്ല.ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍
ചെയ്ത ധനുഷിണ്റ്റെ ആക്ഷന്‍ ചിത്രങ്ങളായ 'വെങ്കൈ','മാപ്പിള്ളൈ' എന്നിവ ഹിറ്റുകളുടെ
ഗണത്തില്‍ പെടുത്താവുന്നതാണ്.നന്ദനത്തിണ്റ്റെ തമിഴ് റീമേക്ക് 'സീദനില്‍' ഗസ്റ്റ്
റോളില്‍ വന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.അവസാനമായി ഇറങ്ങിയ 'മയക്കം
എന്ന' നല്ല ചിത്രം എന്ന പേരുനേടി. കാര്‍ത്തി അഭിനയിച്ച സിരുത്തൈ
പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല.മലയാളം ബോഡിഗാര്‍ഡിണ്റ്റെ റീമേക്കായി ഇറങ്ങിയ
വിജയ് ചിത്രം 'കാവലന്‍' തരക്കേടില്ലാത്ത വിജയം നേടി.വിജയുടെ രണ്ടാമത്തെ ചിത്രം
'വേലായുധവും' വിജയിച്ചെങ്കിലും വിജയ് ചിത്രങ്ങള്‍ നേടാറുണ്ടായിരുന്ന ബോക്സ് ഓഫീസ്
വിജയങ്ങളുടെ അടുത്തെത്താന്‍ പോലും ഈ ചിത്രങ്ങള്‍ക്കായില്ല.ചിമ്പുവിണ്റ്റെ 'വാനം',
വിക്രം മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച 'ദൈവതിരുമകള്‍' തുടങ്ങിയ ചിത്രങ്ങള്‍
ഹിറ്റുകളായി.
കലാമൂല്യമുള്ള ഒരുപാട് ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസായി.എന്നാല്‍ ഇവയ്ക്കൊന്നും വലിയ
വിജയം നേടാന്‍ സാധിക്കാതെ പോയി.യുദ്ധം സെയ്,പയാനം, ആരണ്യകാണ്ഡം,മുറാന്‍, പോരാളി
എന്നിവ സിനിമാപ്രേമികള്‍ സ്വീകരിച്ച തമിഴ് ചിത്രങ്ങളാണ്.റിലീസായതില്‍ ഭൂരിഭാഗം
സിനിമകളൂം ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി താഴെവീണ കാഴ്ച്ചയാണ് തമിഴകത്ത് കാണാന്‍
കഴിഞ്ഞത്.വന്താന്‍ വെണ്ട്രാന്‍, സീദന്‍ എന്നീ ചിത്രങ്ങളാണ്
പ്രതീക്ഷയോടെ ഇറങ്ങി പരാജയം രുചിച്ചത്.
ബ്ളോക്ക്ബസ്റ്ററ്‍ ചിത്രങ്ങള്‍
- മങ്കാത്ത
- ഏഴാം അറിവ്
സൂപ്പറ്‍ ഹിറ്റ് ചിത്രങ്ങള്‍
- കോ
- വേലായുധം
- ദൈവതിരുമകന്‍
- കാഞ്ചന
- എങ്കേയും എപ്പോതും
ഹിറ്റുകള്‍
- മയക്കം എന്ന
- ആടുകളം
- കാവലന്‍
- വാനം
- കുല്ലനരി കൂട്ടം
- പയാനം
ആവറേജ്
വിജയം നേടിയ ചിത്രങ്ങള്‍
- യുദ്ധം സെയ്
- രൌദ്രം
- സിങ്കം പുലി
- നടുനീസി നായ്ഗള്‍
- എങ്കെയും കാതല്‍
- വെടി
- ആരണ്യകാണ്ഡം
- 180
- വെങ്കൈ
- മാപ്പിള്ളൈ
- മുറാന്‍
- പോരാളി
- യുവാന്‍ യുവതി
- അവന്‍ ഇവന്‍
ഫ്ളോപ്പുകള്‍
- ആട് പുലി
- സിവപ്പ് സാമി
- സീദന്‍
- വന്താന്‍ വെണ്ട്രാന്‍
- ഭവാനി
- തൂങ്കാനഗരം
- വിത്തകന്‍
- നാ സിവാങ്കിറേന്‍
- തമ്പിക്കോട്ടൈ
അന്നച്ച്ചികളുടെ തകര്‍ന്ന ബോക്സോഫീസിനെ ഉയര്ത്തിയെടുക്കാന്‍ നമ്മള്‍ മലയാളികലുണ്ടല്ലോ. തമിഴ് പടങ്ങള്‍ ഒന്നൊഴിയാതെ നമ്മള്‍ വിജയിപ്പിച്ചു വിടുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഒക്കെ അതില്‍ നമ്മള്‍ മറക്കും.
ReplyDeleteമുല്ലപ്പെരിയാർ മറന്നു കഴിഞ്ഞല്ലോ.. !
ReplyDelete