മലര്‍വാടി ആര്‍ട്സ് ക്ളബ്ബ് (Malarvadi Arts Club)
കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ ഈണം പകര്‍ന്ന 'കസവിണ്റ്റെ തട്ടമിട്ട്' എന്ന ഗാനം സുജാതക്കൊപ്പം ആലപിച്ചായിരുന്നു വിനീത് ശ്രീനിവാസന്‍ എന്ന വ്യത്യസ്തതയാര്‍ന്ന ശബ്ദത്തിനുടമയായ ചെറുപ്പക്കാരണ്റ്റെ അരങ്ങേറ്റം.പിന്നീട് ഒരുപാട് ഗാനങ്ങള്‍ പാടുകയും അവയെല്ലാം മലയാളികള്‍ നെഞ്ചിലേറ്റുകയും ചെയ്തു.ക്ളാസ്മേറ്റ്സ് എന്ന സിനിമയിലെ 'എണ്റ്റെ ഖല്‍ബിലെ' എന്ന ഗാനം ക്യാംബസുകളില്‍ തരംഗമായി മാറി.തുടര്‍ന്ന് ഷാന്‍ റഹ്മാന്‍ എന്ന യുവ സംഗീത സംവിധായകണ്റ്റെ കൂടെ ചേര്‍ന്ന് ആല്‍ബങ്ങള്‍ തയ്യാറാക്കുകയും,ഈ മേഖലയില്‍ ഗാനരചയിതാവായി തിളങ്ങുകയും ചെയ്തു.അതിനു പിറകെ സൈക്കിള്‍ എന്ന സിനിമയില്‍ പ്രധാനവേഷങ്ങളൊന്ന് കൈകാര്യം ചെയ്ത് അഭിനയത്തിലേക്കും ചുവട് വച്ചു.ഈ ചിത്രവും തണ്റ്റെ അച്ചണ്റ്റെ കൂടെ അഭിനയിച്ച മകണ്റ്റെ അച്ചനും ഹിറ്റുകളായതോടെ തൊട്ടതെല്ലാം പൊന്നാക്കിയ ചെരുപ്പക്കാരനായി മാറി വിനീത്.എന്നാല്‍ കഴിവുകള്‍ ഇതിലൊന്നും ഒതുങ്ങുന്നില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍ 'മലര്‍വാടി ആര്‍ട്സ് ക്ളബ്ബ്' എന്ന സിനിമയിലൂടെ.വിനീത് സംവിധാനം ചെയ്ത ആദ്യത്തെ സിനിമയാണ് 'മലര്‍വാടി ആര്‍ട്സ് ക്ളബ്ബ്'.തികച്ചും പുതുമുഖങ്ങളായ കുറച്ച് ചെറുപ്പക്കാരെ വച്ചാണ് വിനീത് തണ്റ്റെ പ്രഥമസംരംഭം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏറെ കാലത്തിനു ശേഷം മലയാളത്തിലിറങ്ങിയ ഒരു നല്ല സിനിമയായി ഈ സിനിമയെ വിശേഷിപ്പിക്കാം.സൌഹൃദത്തിണ്റ്റെ ആഴവും കെട്ടുറപ്പും ഹൃദ്യമായി കാണിച്ച് തരുന്ന ചിത്രം,പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം മലര്‍വാടി ആര്‍ട്സ് ക്ളബ്ബിലേക്കും കൊണ്ടുപോകുന്നു.സിനിമ കണ്ടിറങ്ങുന്ന ഒാരോരുത്തരും ഒരു നിമിഷമെങ്കിലും ഇങ്ങനെയൊരു മലര്‍വാടി കൂട്ടത്തില്‍ അംഗമായിരുന്നെങ്കില്‍ എന്നാശിച്ചുപോകും. മലര്‍വാടി പിള്ളേരെന്നറിയപ്പെടുന്ന അഞ്ചു കൂട്ടുകാരുടെ സ്നേഹബന്ധത്തിണ്റ്റെ കഥയാണ് മലര്‍വാടി ആര്‍ട്സ് ക്ളബ്ബ്.ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും വളരേ തന്‍മയത്തത്തോടെ തന്നെ പറഞ്ഞിരിക്കുന്നു.പുതുമുഖങ്ങളായ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.ഇവര്‍ക്കെല്ലം തന്നെ ശോഭനമായ ഭാവി മലയാള സിനിമയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.ഷാന്‍ രഹ്മാനാണ് സംഗീതം.'മാന്യമഹാ ജനങ്ങളേ' എന്ന ഗാനം ചിത്രീകരണത്തിണ്റ്റെ വ്യത്യസ്തത കൊണ്ടു ഭംഗിയാക്കിയിരിക്കുന്നു.സൌഹൃദത്തിണ്റ്റെ നേര്‍ത്ത മഴയാണ് 'ഇന്നൊരീ മഴയില്‍' എന്ന ഗാനം.സന്ദര്‍ഭോചിതവും അല്‍പ്പം രസകരവുമായ പശ്ചാത്തല സംഗീതം ആണ് ചിത്രത്തിണ്റ്റെ പ്ളസ് പോയണ്റ്റ്.ചിലയിടങ്ങളില്‍ സംവിധാനത്തിണ്റ്റെ പാളിച്ചകള്‍ കാണാമെങ്കിലും ആദ്യ ചിത്രം തന്നെ ഞാനടക്കമുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കപ്പുറം ഉയര്‍ന്നത് കൊണ്ട് വിനീത് ശ്രീനിവാസന് ഏറെ അഭിമാനിക്കാം.കൂടാതെ ഒരാഴ്ച മുന്‍പ് ഇറങ്ങിയ അച്ചണ്റ്റെ തിരക്കഥാസൃഷ്ടിയെ കടത്തിവെട്ടി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയും ചെയ്തു ഈ അച്ചണ്റ്റെ മകന്‍.മലയാളസിനിമയുടെ മാറുന്ന മുഖമാണ് മലര്‍വാടി ആര്‍ട്സ് ക്ളബ്ബ്.കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും അഭിനയപൂര്‍ണ്ണതയും ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു.ഇതിനകം തന്നെ ചിത്രത്തെ മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു,ഈ മലര്‍വാടി കൂട്ടം ഒരു സൂപ്പര്‍ ഹിറ്റായി മാറട്ടെ എന്നാശംസിക്കുന്നു.മലര്‍വാടി ആര്‍ട്സ് ക്ളബ്ബിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
Lesham perfection kudi aakkamaayirunnu.....Chila scene kal repeated ayi....esp Jagathy....bt a good movie too....6/10
ReplyDeleteവളരെ സന്തോഷം വിനീതിന്റെ മലര്‍വാടി നല്ല നിലയില്‍ മുന്നോട്ടു പോകുന്നു എന്ന് അറിയുന്നതില്‍. 'കസവിന്റെ തട്ടമിട്ട' എന്ന ഗാനം ഉദയനാണ് താരത്തിലെതല്ല. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെതാണ്.
ReplyDelete@pathiramanal റേറ്റിംഗ് നല്‍കിയതിനു നന്ദി..
ReplyDelete@ആളവന്‍താന്‍ തെറ്റ് മനസ്സിലാക്കി തിരുത്തിയിട്ടുണ്ട്.ഒരായിരം നന്ദി...
സൂപ്പരുകളില്ലാത്ത ഫാന്സുകാരുടെ ചവിട്ടു നാടകം ഇല്ലാത്ത ഒരു സിനിമ വിജയിക്കട്ടെ.പുതിയ ചെറുപ്പക്കാര്‍ ഉയര്‍ന്നു വരട്ടെ. വിനീതിന് ആശംസകള്‍.
ReplyDelete