മുല്ലപ്പെരിയാറിനായി വര്‍ണ്ണങ്ങള്‍ വിതറി മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്
ഡിസംബര്‍ 2,വെള്ളിയാഴ്ച കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വച്ച് നടന്ന ഓപ്പണ്‍ ക്യാന്‍
വാസ് പെയിണ്റ്റിംഗ് ജനശ്രദ്ധ പിടിച്ചുപറ്റി.മുല്ലപ്പെരിയാര്‍ കാമ്പെയ്നിണ്റ്റെ
ഭാഗമായി മോഡല്‍ എഞ്ചിനീയറീംഗ് കോളേജിലെ പരിസ്ഥിതി സംഘടനയായ ട്രീ ആണ് ഇത്തരമൊരു
സംഘടിതപ്രവര്‍ത്തനവുമായി മുമ്പോട്ട് വന്നത്.മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലേയും,
മോഡല്‍ ടെക്നിക്കല്‍ സ്കൂളിലെയും വിദ്യാര്‍ത്ഥികളും മറ്റ് പ്രമുഖരും തങ്ങളൂടെ
ആശയങ്ങളും,ആശങ്കകളൂം വരകളായും വര്‍ണ്ണങ്ങളായും100 മീറ്റര്‍ നീളമുള്ള ക്യാന്‍
വാസില്‍ കോറിയിട്ടു.
മുല്ലപെരിയാര്‍ ഡാം ഇന്ന് അപകടകരമായ പ്രശ്നങ്ങള്‍
നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളജനത ആശങ്കയിലാണ്. 112വര്‍ഷം
പഴക്കമുള്ള ഡാമില്‍ ദിവസേന കൂടിവരുന്ന ജലനിരപ്പും.തുടര്‍ന്നുണ്ടാകുന്ന വിള്ളലുകളൂം,
ഏത് നിമിഷവും തകരാന്‍ ഇടവരുത്തുന്ന രീതിയില്‍ തുടരെ സമീപപ്രദേശങ്ങളില്‍ ഉണ്ടാവുന്ന
ഭൂകമ്പവും മധ്യകേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.ഈയൊരു ദുരന്തം ഒഴിവാക്കാന്‍
പ്രക്ഷോപം തുടങ്ങിക്കഴിഞ്ഞിട്ടും പുതിയ ഡാം പണിയുന്നതിനോ, വിള്ളലുകള്‍
അടയ്ക്കുന്നതിനോ, ജലനിരപ്പ് താഴ്ത്തുന്നതിനോ കാര്യമായൊന്നും ചെയ്തു
തുടങ്ങിയിട്ടില്ല എന്ന വസ്തുത കണക്കിലെടുത്താണ് ഈ കലാലയത്തിലെ ഒരു പറ്റം
വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നിരിക്കുന്നത്.
പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍ 'വോയ്സ് ഓഫ് വോയ്സ്‌ലെസ്സ്' ഉത്ഘാടനം ചെയ്തു.കൊച്ചിയും മുംബൈയും ഇന്ത്യയുടെ സുപ്രധാന പ്രതിരോധകേന്ദ്രങ്ങളാണ്.ഇവിടെ ഉണ്ടാകുന്ന ദുരന്തം 34 ലക്ഷം വരുന്ന ജനങ്ങളെ മാത്രമല്ല,ഭാരതത്തിണ്റ്റെ സുരക്ഷയെ വരെ ബാധിക്കും.ഈ കാര്യങ്ങള്‍ മനസിലാക്കാതെ ഇന്ത്യയിലെ പല കോണിലുള്ള ജനങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഒരു പ്രദേശികപ്രശ്നം മാത്രമായി കണ്ട് മാറിനില്‍ക്കുന്നു'-എം.വി.ദേവന്‍ പറഞ്ഞു.ഇദ്ദേഹം ആലേഖനം ചെയ്ത ചിത്രം യുവജനതയ്ക്ക് ഭൂമീദേവിയെ അമ്മയെ പോലെ സ്നേഹിക്കുകയും എല്ലാ ദുരന്തങ്ങളില്‍ നിന്നും കൊടുംചെയ്തികളില്‍ നിന്നും അമ്മയെ രക്ഷിക്കണമെന്നുമുള്ള സന്ദേശം നല്‍കി.
ആധുനിക കാലത്ത് യുവജനത ഫേസ്ബുക്കിനും,ഇണ്റ്റര്‍നെറ്റിനും ഉള്ളില്‍
ചങ്ങലയ്ക്കിടുമ്പോഴും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ബന്ധനത്തില്‍ നിന്നും
പുറത്തിറങ്ങി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് തന്നില്‍ സന്തോഷം
ഉളവാക്കുന്നുവെന്ന് 'ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന കൂട്ടായ്മയിലെ അംഗമായ
ഡോ.ഷൈലജ മെനോന്‍ പറഞ്ഞു.ഈ ക്യാന്‍ വാസില്‍ ഇവരുടെ കാഴ്ച്ചപ്പാട് സര്‍ഗ്ഗശക്തിയായി
വിരിയട്ടെ എന്ന് ഡോ.ഷൈലജ കൂട്ടിചേര്‍ത്തു.
സിനിമാരംഗത്ത് നിന്നും മുല്ലപ്പെരിയാറിനായി ഉയര്‍ന്ന ആദ്യശബ്ദങ്ങളില്‍ ഒന്നായിരുന്നു ആഷിക് അബു(സംവിധായകന്‍-സാള്‍ട്ട് ആണ്റ്റ് പെപ്പര്‍, ഡാഡീ കൂള്‍) വിണ്റ്റേത്.ഇദ്ദേഹത്തിണ്റ്റെ സാന്നിദ്ധ്യം 'വോയ്സ് ഓഫ് വോയിസ്‌ലെസ്സിന്' കൂടുതല്‍ മിഴിവേകി.നിര്‍മ്മാതാവ് റിജോ സക്കറിയ(അന്‍ വര്‍), നടന്‍ കൈലാഷ്, ചിത്രകാരന്‍ കലാധരന്‍,നടന്‍ കൃഷ്ണ,റോസ്ബൌള്‍ ആങ്കര്‍ ശ്രീനാഥ് ഭാസി(ഭീര),ഏഷ്യാനെറ്റ് ആങ്കര്‍ തരുണ്‍ മാത്യൂ എന്നിവരും പങ്കാളിത്തം ആകര്‍ഷകമാക്കി.
ഇന്ത്യയിലേക്ക് വിനോദയാത്രക്ക് ഫ്രാന്‍സിലെ ലെ മാന്‍സില്‍ നിന്നും എത്തിച്ചേര്‍ന്ന കെവിന്‍ ഗുനീയും സോഫീ ലെറോയും വിദ്യാര്‍ത്ഥികളുടെ അഭിനിവേശം കണ്ട് അവരുടെ ചിത്രങ്ങള്‍ കൂടി വരച്ചുചേര്‍ത്തു.ക്യാന്‍ വാസില്‍ നിറഞ്ഞ പലവിധവര്‍ണ്ണത്തിലുള്ള ചിത്രങ്ങളും, സന്ദേശങ്ങളും 'വോയ്സ് ഓഫ് വോയ്സ്‌ലെസ്സിണ്റ്റെ' വിജയത്തെ സൂചിപ്പിച്ചു.
'കോളേജിലെ അധ്യാപകരുടെയും എല്ലാ വിദ്യാര്‍ത്ഥികളുടെയും പിന്തുണ ഇല്ലയിരുന്നെങ്കില്‍ ഈ പരിപാടി ഒരു വിജയമാക്കാന്‍ സാധിക്കില്ലയിരുന്നു' സംഘാടകരായ റെജുല്‍ ജയിംസും, എലിസബെത്ത് സണ്ണിയും പറഞ്ഞു.പാര്‍ലിമെണ്റ്റിലേക്ക് എല്ല കൊച്ചികാരെയും, മുല്ലപ്പെരിയാറിനായി ശബ്ദമുയര്‍ത്തുന്ന എം.പി.മാരുടെയും പങ്കാളിത്തത്തോടെ ഒരു ഈ 100 മീറ്റര്‍ ക്യാന്‍ വാസ് കൊണ്ടൂപോകുകയും,അവിടെ സ്ഥാപിക്കുകയും ചെയ്യണമെന്നതാണ് അടുത്ത ലക്ഷ്യം എന്ന് ട്രീ ചെയര്‍മാന്‍ അഖില്‍ ഷാന്‍ പറഞ്ഞു.കൂടാതെ മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ ബഹുമാന്യനായ പ്രിന്‍സിപ്പാള്‍ ടി.കെ.മാണി സാറിനും, തങ്ങളെ പിന്തുണച്ച ശ്രീനിവാസന്‍ സാറിനും സംഘാടകസമിതി നന്ദി പറഞ്ഞു. മോഡല്‍ എഞ്ചിനീയറിംഗ് കോളേജിനെ വിദ്യാര്‍ത്ഥികള്‍ കാണിച്ച ഈയൊരു മുന്നേറ്റം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പ്രചോദനമാവട്ടെയെന്ന് ആശംസിക്കുന്നു.
നിങ്ങളുടെ ബ്ലോഗ് എന്റെ സുഹൃതുക്കളും മയി പങ്കു വക്കുവെക്കുവാന്‍ താല്പര്യ പ്പെടുന്നുണ്ടോ ...?
ReplyDeleteകുടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ മെയില്‍ വഴി :നിങ്ങളുടെ ബ്ലോഗ് ലിങ്ക് താഴെ കാണുന്ന ഇമെയില്‍ അയക്കുക
email : admin@themusicplus.com
http://www.themusicplus.com/
great
ReplyDeleteസേവ് മുല്ലപ്പെരിയാന്‍
ReplyDeleteകേരളത്തെ രക്ഷിക്കൂ