മയക്കം എന്ന (Mayakkam Enna)
ഒരു ദേശീയ അവാര്‍ഡ് നേടിയ നടന്‍ എന്നതിലുപരി 'വൈ ദിസ് കൊലവെരി ഡി' എന്ന ഗാനം പാടിയതിണ്റ്റെ പേരിലാവും ഇപ്പോള്‍ യുവനടന്‍ ധനുഷ് അറിയപ്പെടുന്നത്.ധനുഷിണ്റ്റെ റിലീസായ ഏറ്റവും പുതിയ ചിത്രമാണ് 'മയക്കം എന്ന'.
ജെമിനി ഫിലിംസിണ്റ്റെ ബാനറില്‍ ഓം പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ധനുഷ്-ശെല്‌വരാഘവന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് മയക്കം എന്നയിലൂടെ. സഹോദരന്‍മാരായ ധനുഷും, ശെല്‌വരാഘവനും തുള്ളുവതോ ഇളമെയ് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ അരങ്ങേറുന്നത്.ഈ ചിത്രം തമിഴില്‍ പുത്തന്‍ തരംഗം ശൃഷ്ടിച്ചു.പിന്നീട് ഇവര്‍ ഒന്നിച്ച കാതല്‍ കൊണ്ടേനും വ്യത്യസ്ത രീതിയിലുള്ള പ്രണയകഥ പറഞ്ഞ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.ശെല്‌വരാഘവന് ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.ഏറെ കാലത്തിന് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന 'മയക്കം എന്ന' പ്രതീക്ഷയോടെ സിനിമാലോകം കാത്തിരുന്ന ചിത്രമാണ്.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കെല്ലാം ഉയരെ പറന്ന് മനോഹരമായ ഒരു ചിത്രം സമ്മാനിച്ചിരിക്കുകയാണ് ശെല്‌വരാഘവന്‍ മയക്കം എന്നയിലൂടെ.
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാവാന്‍ കൊതിക്കുന്ന കാര്‍ത്തിക്കിണ്റ്റെ(ധനുഷ്) ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.സൌഹൃദം,പ്രണയം എന്നീ വികാരങ്ങളെ ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ചിത്രത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.ഫോട്ടോഗ്രാഫി ജീവിതമാര്‍ഗമായി കാണുന്ന കഴിവുള്ള ഫോട്ടോഗ്രാഫര്‍ ആണ് കാര്‍ത്തിക്.തണ്റ്റെ പ്രൊഫഷണല്‍ ജീവിതം നാട്ടിന്‍പുറത്തെ കല്യാണവീടുകളില്‍ ഫോട്ടോ എടുത്ത് നശിപ്പിക്കേണ്ടതല്ലെന്നുള്ള തിരിച്ചറിവ് കാര്‍ത്തിക്കിനുണ്ടായിരുന്നു.കാര്‍ത്തിക്കിണ്റ്റെ കഴിവ് അംഗീകരിക്കുന്ന സുഹൃത്തുക്കള്‍ അവനെ 'ജീനിയസ്' എന്നാണ് വിളിച്ചുപോരുന്നത്.വൈള്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ തണ്റ്റെ റോള്‍മോഡല്‍ മധേഷ് കൃഷ്ണസ്വമി(രവിപ്രകാശ്)യുടെ അസിസ്റ്റണ്റ്റ് ആയി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന കാര്‍ത്തിക് ഇദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞെങ്കിലും മധേഷ് പരിഹസിച്ചയച്ചു.ഇതിനിടയിലാണ് കാര്‍ത്തിക്കിണ്റ്റെ ഉറ്റസുഹൃത്ത് സുന്ദര്‍ (സുന്ദറ്‍ രാമു) തണ്റ്റെ കാമുകി യാമിനി(റിച്ച) യെ കാര്‍ത്തിക്കിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.ആദ്യത്തെ ഇഷ്ടക്കേടുകള്‍ക്ക് ശേഷം കാര്‍ത്തിക്കും യാമിനിയും അടുക്കുന്നു.കാര്‍ത്തിക്കിണ്റ്റെ ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ യാമിനി കാര്‍ത്തിക്കിന് ഒരു നല്ല ഫോട്ടോഷൂട്ട് തരപ്പെടുത്തിക്കൊടുക്കുന്നു.നിറ്‍ഭാഗ്യവശാല്‍ ഫോട്ടോകള്‍ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.ഈ ഒരു തിരിച്ചടിയില്‍ നിന്നും തനിക്ക് പറ്റിയ മേഘല വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫി ആണെന്ന് കാര്‍ത്തിക് തിരിച്ചറിയുന്നു. വീെണ്ടും മധേഷിനെ കാണുന്ന കാര്‍ത്തിക്കിന് മധേഷ് ഒരു ജോലി ഏല്‍പ്പിക്കുന്നു.വിജയിച്ചാല്‍ ഇയാളുടെ അസിസ്റ്റണ്റ്റ് ആകാമെന്ന ഉറപ്പ് പറഞ്ഞതിനാല്‍ കാര്‍ത്തിക് ദൌത്യനിറ്‍വ്വഹണത്തിനായി പുറപ്പെടുന്നു.കൂടെ സുന്ദറും,യാമിനിയും.ഈ യാത്രക്കിടയില്‍ യാമിനിയും കാര്‍ത്തിക്കുംതമ്മിലുള്ള സൌഹൃദം പിന്നീട് പ്രണയമായി മാറുന്നു.തുടറ്‍ന്നുള്ള സംഘറ്‍ഷഭരിതമായ നിമിഷങ്ങളും, കാര്‍ത്തിക്കിണ്റ്റെ ഫോട്ടോഗ്രാഫറ്‍ ജീവിതവും കോര്‍ത്തിണക്കി കഥ മുന്നോട്ട് പോകുന്നു.വികാരഭരിതമായ രംഗങ്ങള്‍ ചിത്രത്തിലുടനീളം കാണാം.
ധനുഷിണ്റ്റെ അഭിനയം കലക്കി.ആടുകളത്തിലെ അഭിനയത്തിന് ദേശീയ അവാറ്‍ഡ് കിട്ടിയെങ്കില്‍ ഈ വറ്‍ഷവും ഇതു ധനുഷിനു തന്നെ വരുന്ന ലക്ഷണങ്ങളാണ് കാണുന്നത്.ഫോട്ടോഗ്രാഫറുടെ ജീവിതത്തിലെ പല നിമിഷങ്ങള്‍ അതിണ്റ്റേതായ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട് മനോഹരമായി ധനുഷ് അവതരിപ്പിച്ചു.ജീവിതത്തിലെ പല ഘട്ടങ്ങള്‍ ആണ് മയക്കം എന്നയിലൂടെ ധനുഷ് അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്.ധനുഷിണ്റ്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊന്‌തൂവലാണ് മയക്കം എന്നയിലെ കാര്‍ത്തിക്. റിച്ച എന്ന തെലുങ്കന്‍ സുന്ദരിയുടെ ആദ്യ തമിഴ് പടമാണ് മയക്കം എന്ന.ആദ്യചിത്രം തന്നെ ഇത്രയും വ്യത്യസ്തമായൊരു റോള്‍ കിട്ടിയത് ഈ നടിയുടെ ഭാഗ്യമാണ്.ഗൌരവക്കാരിയായ യാമിനിയുടെ വേഷം ഗൌരവം ഒട്ടും ചോരാതെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച റിച്ച ചിത്രത്തിണ്റ്റെ അവസാനഭാഗങ്ങളില്‍ പ്രേക്ഷകരെ തണ്റ്റെ അഭിനയ മികവിനാല്‍ കയ്യിലെടുത്തു.ചിത്രം അവസാനിച്ചപ്പോള്‍ ഉണ്ടായ കരഘോഷം റിച്ചയ്ക്കും കൂടി ഉള്ളതായിരുന്നു.ധനുഷും റിച്ചയും പലയിടങ്ങളിലും മത്സരിച്ചഭിനയിക്കുന്നതായി തോന്നി.കുറച്ച് പേരെ ചിത്രത്തില്‍ കാര്യമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളു.അവരെല്ലം തന്നെ തങ്ങളുടെ വേഷം മനോഹരമാക്കി.ഒരു വൈള്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥയായതിനാല്‍ ഫോട്ടോഗ്രാഫിക്ക് അമിതപ്രധാന്യം ചിത്രത്തിണ്റ്റെ ഓരോ ഫ്രയിമിലും നിറഞ്ഞു നില്‍ക്കണം.ഈയൊരു മഹത്തായ ചുമതല ശെല്‌വരാഘവന്‍ ഏല്‍പ്പിച്ചത് ചായാഗ്രാഹകന്‍ റാംജിയെയാണ്.തണ്റ്റെ ആയിരത്തില്‍ ഒരുവനിലും റാംജിയായിരുന്നു ഈ റോള്‍ നിറ്‍വ്വഹിച്ചത്.തന്നെ ഏല്‍പിച്ച ജോലിയോട് റാംജി ഏറെക്കുറേ നീതിപുലറ്‍ത്തി.ഫോട്ടോഗ്രാഫുകളേക്കാള്‍ മനോഹരമായിരുന്നു ഓരോ ഫ്രയിമും.കൊല ഭാസ്കറ്‍ ആണ് എഡിറ്റിംഗ് നിറ്‍വഹിച്ചത്.ജി.വി.പ്രകാശിണ്റ്റെ സംഗീതം ആണ് എടുത്തുപറയേണ്ട മറ്റൊരുവസ്തുത.'നാന്‍ സൊന്നതും മഴൈ', 'പിറൈതേടും' എന്നീ ഗാനങ്ങള്‍ കേട്ടിരിക്കാം.സന്ദറ്‍ഭോചിതമായ വേറെ രണ്ട് പാട്ടുകളും ചിത്രത്തിലുണ്ട്.ഇതില്‍ 'വൊഡ വൊഡ', 'കാതല്‍ എന്‍ കാതല്‍' എന്നീ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ധനുഷ് ആണ്.അവസരോചിതമായ പശ്ചാത്തലസംഗീതം ചിത്രത്തെ കൂടുതല്‍ സുന്ദരമാക്കി.
വളരെ പതുക്കെ സഞ്ചരിക്കുന്നു എന്നത് ചിത്രത്തിണ്റ്റെ ഒരു പോരായ്മയായി ചൂണ്ടികാണിക്കാം.ചില ഭാഗങ്ങളില്‍ അഭിനയപ്രകടനം കുറച്ച് അമിതമായിപോയെന്ന് തോന്നി.പൂറ്‍ണ്ണതയ്ക്ക് വേണ്ടി ചില തമിഴ് സിനിമകളില്‍ ഈ അമിതാഭിനയം കാണാറുള്ളതാണ്.പാട്ടുകളില്‍ കടന്നുവരുന്ന ഡപ്പാംകൂത്ത് നൃത്തം,കല്ലുകടിയായി തോന്നുന്ന ചിലരംഗങ്ങള്‍ എന്നിവ ഒഴിവാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നി.പക്ഷേ തമിഴ്ചിത്രത്തെ ഇങ്ങനെ വിലയിരുത്തുന്നത് ശരിയല്ല എന്നതാണ് വാസ്തവം. ഈ പ്രശ്നങ്ങള്‍ മാറ്റിനിറ്‍ത്തിയാല്‍ മയക്കം എന്ന ഒരു മനോഹരചിത്രമാണ്.'എ ബ്യൂട്ടിഫുള്‍ മൈണ്റ്റ്' എന്ന ഹോളിവുഡ് ചിത്രത്തോട് സാമ്യതതോന്നുമെങ്കിലും കഥാപരമായി പൂര്‍ണ്ണവ്യത്യസ്ഥമാണ് 'മയക്കം എന്ന'.പലവിധസന്ദേശങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്ന ചിത്രം എന്തായാലും കാണേണ്ട ചിത്രം തന്നെയാണ്. സംവിധായകനും,അഭിനേതാക്കള്‍ക്കും,മറ്റ് അണിയറപ്രവര്‍ത്തകറ്‍ക്കും ഭാവുകങ്ങള്‍!!!
റേറ്റിംഗ് : 7/10
Comments
Post a Comment