ഡോണ്‍ 2:ദി കിംഗ് ഇസ് ബാക്ക് (Don 2: The king is back)
1978-ല്‍ പുറത്തിറങ്ങിയ 'ഡോണ്‍' എന്ന അമിതാഭ് ബച്ചന്‍ ചിത്രത്തിണ്റ്റെ റീമേക്ക്
ആയിട്ടാണ് ഷാറൂഖ് ഖാന്‍ അഭിനയിച്ച 'ഡോണ്‍' 2006-ല്‍ റിലീസ്
ചെയ്യുന്നത്.യുവസംവിധായകനും അഭിനേതാവുമായ ഫര്‍ഹാന്‍ അക്തര്‍ ആയിരുന്നു ചിത്രം
സംവിധാനം ചെയ്തത്.ഫര്‍ഹാന്‍ അക്തറും അച്ചന്‍ ജാവേദ് അക്തറും ചേര്‍ന്നെഴുതിയ
തിരക്കഥയില്‍ പഴയ ഡോണില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയ ഡോണ്‍
മികച്ച വിജയം നേടി.ചിത്രത്തിലെ ഡോണ്‍ എന്ന കഥാപാത്രത്തിണ്റ്റെ പുതിയ കഥ പറയുകയാണ്
'ഡോണ്‍-2:ദി കിംഗ് ഇസ് ബാക്ക്' എന്ന ചിത്രത്തിലൂടെ.ഫര്‍ഹാന്‍ അക്തര്‍ തന്നെ
സംവിധാനം ചെയ്യുന്ന ഡോണ്‍-2 ഹോളീവുഡ് ചിത്രങ്ങളോട് കിടപിടിക്കുന ആക്ഷന്‍
ത്രില്ലര്‍ എന്ന അഭിപ്രായം ഇതിനകം തന്നെ നേടികഴിഞ്ഞു.ബോളീവുഡിലെ എല്ലാ കളക്ഷന്‍
റെക്കോര്‍ഡുകളേയും തകര്‍ത്തെറിയുമെന്ന സൂചന നല്‍കിക്കൊണ്ട് ഡോണ്‍-2 മുന്നേറുന്നു.
ഷാറൂഖിണ്റ്റെ പലവിധ ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്.കഴിഞ്ഞ കുറേ കാലമായി
തായ്ലാണ്റ്റ് കള്ളക്കടത്ത് ചെയ്യുന്ന ഡോണ്‍ തണ്റ്റെ ബിസ്സിനസ്സ് തകര്‍ക്കാന്‍
ശ്രമിക്കുന്ന ഡ്രഗ് ഡീലേഴ്സുമായി നടത്തുന്ന സംഘട്ടനരംഗങ്ങളിലൂടെയാണ് ചിത്രം
തുടങ്ങുന്നത്.അവിടെ വച്ച് എല്ലാവരേയും കീഴ്പ്പെടുത്തുന്ന ഡോണ്‍ മലേഷ്യയില്‍
തനിക്കായി അന്വേഷണം നടത്തുന്ന റോമ(പ്രിയങ്കാ ചോപ്ര), ഇന്‍സ്പെക്ടര്‍ മാലിക്(ഓം
പുരി) എന്നീ പോലീസ് ഓഫീസര്‍മാര്‍ക്ക് മുന്നില്‍
കീഴടങ്ങുന്നു.ജയിലിലടയ്ക്കപ്പെടുന്ന ഡോണ്‍, അവിടെവച്ച് തണ്റ്റെ മുഖ്യശത്രു
വരദാനെ(ബോമന്‍ ഇറാനി) കണ്ടുമുട്ടുന്നു.ഫ്ളാഷ്ബാക്കില്‍ വരദാന്‍ എങ്ങനെ ജയിലിലായി
എന്ന ദൃശ്യം ഡോണ്‍ എന്ന ചിത്രം കാണാത്തവര്‍ക്കായി
കാണിച്ചുതരുന്നുണ്ട്.തുടര്‍ന്ന് ഡോണും വരദാനും ജയില്‍ ചാടുന്നു. പിന്നീട്
സ്വിറ്റ്സര്‍ലാണ്റ്റില്‍ എത്തുന്ന ഡോണ്‍, തണ്റ്റെ കൂട്ടുകാരി അയിഷ(ലാറാ ദത്ത)യും
വരദാനുമായി ചേര്‍ന്ന് വരദാണ്റ്റെ ലോക്കറിലുള്ള ടേപ്പ് കൈപ്പറ്റുന്നു.ഇതില്‍
ഡി.സെഡ്.ബി എന്ന യൂറോപ്രിണ്റ്റിംഗ് ബാങ്കിണ്റ്റെ വൈസ് പ്രസിഡണ്റ്റ് ആയ
ദിവാനെ(അലി ഖാന്‍) ബ്ളാക്ക്‌മെയ്ല്‍ ചെയ്യാനുള്ള രേഖകളയിരുന്നു.തുടര്‍ന്ന് ഇയാളെ
ബ്ളാക്ക്മെയ്ല്‍ ചെയ്യുകയും യൂറോ പ്രിണ്റ്റ് ചെയ്യുന്ന പ്ളേറ്റ്സ് കൈക്കലാക്കാന്‍
നടത്തുന്ന സാഹസികമായ നീക്കങ്ങളാണ് ഡോണ്‍-2 പറയുന്നത്.ഇതിനായി കമ്പ്യൂട്ടര്‍
ഹാക്കര്‍ ആയ സമീര്‍(കുനാല്‍ കപൂറ്‍) ഡോണിണ്റ്റെ കൂടെയുണ്ട്.ഇഴഞ്ഞു നീങ്ങുന്ന
ഒന്നാം പകുതി ഇത്തരം ഡോണിണ്റ്റെ തയ്യാറെടുപ്പുകളും,റോമ ഡോണിനെ പിടികൂടാന്‍ പെടാപാടുപെടുന്നതുമോക്കെയായി മുന്നോട്ട് പോകുന്നു.ഇടയ്ക്ക് കയറിവരുന്ന ഹൃതിക്
റോഷണ്റ്റെ ഗസ്റ്റ് അപ്പിയറന്‍സ് അത്ഭുതപ്പെടുത്തിയില്ല.ഷാറൂഖിണ്റ്റെ പഞ്ച്
ഡയലോഗുകളില്‍ ആവര്‍ത്തവിരസത അനുഭവപ്പെട്ടു.പേരിനു മാത്രമ്മുള്ള 3-ഡി എഫക്റ്റ്സും
നിരാശപ്പെടുത്തി. രണ്ടാം പകുതി കഥപറച്ചിലിനു കുറേ കൂടി വേഗത കൂടിയതായി തോന്നി.
ബാങ്ക് കൊള്ളയും, ഡോണിനെയും, വരദാനിനെയും പിടികൂടാന്‍ പോലീസ് നടത്തുന്ന
നീക്കങ്ങളും ഒക്കെയായി ചടുലമായി നീങ്ങിയെങ്കിലും ഡോണിനെ പോലീസ്
പിടികൂടുന്നതും,തണ്റ്റെ പഴയ ഇഷ്ടം കാണിക്കുന്ന രംഗങ്ങളും ഒക്കെയായി വീണ്ടും കുറച്ച് നേരം ബോറടിപ്പിച്ചു.എന്നാല്‍ അവസാനനിമിഷങ്ങള്‍ പ്രേക്ഷകരെ
കയ്യിലെടുത്തു.ഡോണ്‍ തണ്റ്റെ ശത്രുക്കളെ കീഴ്പ്പെടുത്തുകയും തണ്റ്റേതായ ലോകത്ത്
രാജാവായി വാഴുകയും ചെയ്യുന്നതാണ് കഥാവസാനം.
ഡോണ്‍ എന്ന ആദ്യചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ഡോണ്‍-2 വിലും മുഖം
കാണിക്കുന്നുണ്ട്.എല്ലാ കഥാപാത്രങ്ങളും ചിത്രത്തിണ്റ്റെ കഥാഗതിയില്‍
തുല്യപ്രാധാന്യം അര്‍ഹിക്കുന്നു.ഇന്‍സ്പെക്ടറ്‍ മാലിക്, റോമ,വരദാന്‍ തുടങ്ങിയ
കഥാപാത്രങ്ങള്‍ ഡോണിണ്റ്റെ ആദ്യ പതിപ്പ് കണ്ടവറ്‍ക്ക് മറക്കാന്‍ കഴിയാത്ത
കഥാപാത്രങ്ങളാണ്. ഡോണ്‍ എന്ന ചിത്രത്തില്‍ നിന്നും ഡോണ്‍-2 വിലേക്ക് വരുമ്പോള്‍ ഷാറൂഖ് ഖാന്‍
കുറച്ചുകൂടി അമിതാഭിനയം കാഴ്ച്ചവെച്ചതായി അനുഭവപ്പെട്ടു.സ്റ്റൈലിഷ് ആയി
കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി ആയിരിക്കും ഇതെന്നു തോന്നുന്നു.കാര്യമായ
അഭിനയമുഹൂര്‍ത്തങ്ങളൊന്നും ഇല്ലാതിരുന്ന ചിത്രത്തില്‍ ഷാറൂഖിണ്റ്റെ ആരാധകരോട്
നീതിപുലര്‍ത്തുന്ന പ്രകടനമാണ് കിംഗ് ഖാന്‍ കാഴ്ചവെച്ചത്.വരദാനായി ബൊമാന്‍ ഇറാനി
കയ്യടി നേടി.പ്രിയങ്ക ചോപ്ര,ഓം പുരി, കുനാല്‍ കപൂറ്‍ എന്നിവരും
മികച്ചുനിന്നു.ഫര്‍ഹാന്‍ അക്തര്‍, അമീത് മെഹ്ത, അമരീഷ് ഷാ എന്നിവര്‍
ചേര്‍ന്നെഴുതിയ തിരക്കഥയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഡോണ്‍ എന്ന
കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കാന്‍ ഇവര്‍ക്കായി. ഗാനങ്ങള്‍ ഡോണിനോട്
കിടപിടീക്കുന്നതല്ല. ഡോണിലെ യേ മേരാ ദില്‍,മേ ഹൂ ഡോണ്‍,ആജ് കീ രാത്ത് എന്നീ
ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചവയായിരൂന്നു.പശ്ചാത്തലസംഗീതത്തില്‍
പുതുമയൊന്നും കാണാന്‍ സാധിച്ചില്ല. ശങ്കര്‍-എഹ്സാന്‍-ലോയ് ആണ് സംഗീതസംവിധാനം
നിര്‍വ്വഹിച്ചത്. ഡോണിണ്റ്റെ സംഗീതവും ഇവരായതിനാലാവാം ആ ചിത്രത്തിലെ പല സംഗീതവും
ഇവിടെ കടമെടുത്തിട്ടുണ്ട്. ജേസണ്‍ വെസ്റ്റിണ്റ്റെ ചായാഗ്രഹണം മനോഹരമായി.ഹോളിവുഡ്
ചിത്രങ്ങളില്‍ കണ്ടുമറന്ന പല ആക്ഷന്‍ രംഗങ്ങളും ഡോണ്‍-2 വില്‍ കാണാം.
146
മിനിട്ടുകള്‍ ദൈര്‍ഘ്യമുള്ള ഈ ആക്ഷന്‍ ത്രില്ലര്‍ റിലയന്‍സ്
ഏണ്റ്റര്‍ടെയ്ന്‍മണ്റ്റ് ആണ് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.ഫര്‍ഹാന്‍
അക്തര്‍, ഷാറൂഖ് ഖാന്‍,രിതേഷ് സിധ്വാനി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച
ചിത്രം, ജെര്‍മ്മനി,മലേഷ്യ എന്നീ രാജ്യങ്ങളില്‍ വച്ച് 75 കോടി മുതല്‍മുടക്കി
ചിത്രീകരിച്ചിരിക്കുന്നു.വെറും ആറു ദിവസങ്ങള്‍ കൊണ്ട് മുതല്‍മുടക്ക്
തിരിച്ചുപിടിച്ചിരിക്കുകയാണ് ഡോണ്‍-2.സല്‍മാന്‍ ഖാണ്റ്റെ ദബാങ്ങിണ്റ്റെ കളക്ഷന്‍
വെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഡോണ്‍-2 വിണ്റ്റെ അണിയറപ്രവര്‍ത്തകര്‍.ഡോണ്‍-2
ദിവസവും നേടുന്ന കളക്ഷന്‍ കണക്കുകള്‍ സല്‍മാന്‍ നേരിട്ട് അന്വേഷിക്കുന്നു എന്ന
വാറ്‍ത്ത ഇപ്പോള്‍ തന്നെ ബോളിവുഡില്‍ ചൂടുള്ള ചറ്‍ച്ചയായി മാറിക്കഴിഞ്ഞു.എല്ലാ തരം
പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഡോണ്‍-2, ഇനി ഈയടുത്ത കാലത്തൊന്നും
ബോളിവുഡ്ഡില്‍ തരംഗം ശൃഷ്ടിക്കുന്ന ചിത്രങ്ങള്‍ വരാനില്ല എന്നിരിക്കെ
എതിരാളികളില്ലാതെ ഏറെ കാലം മുന്നോട്ട് പോകുമെന്ന് വിശ്വസിക്കാം.
റേറ്റിംഗ് : 7.5 / 10
Comments
Post a Comment