Posts

അവന്‍ ഇവന്‍ (Avan Ivan)

Image
ഇന്ത്യന്‍ ചലച്ചിത്രലോകത്ത്‌ തണ്റ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ്‌ ബാല.വെറും നാലു ചിത്രങ്ങള്‍ കൊണ്ട്‌ തന്നെ ഒരു ദേശീയപുരസ്കാരം ഉള്‍പ്പെടെ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ 5 തവണ നേടിയെടുത്ത ബാലയുടെ അഞ്ചാമത്തെ ചലചിത്രസംരംഭമാണ്‌ 'അവന്‍ ഇവന്‍'. മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ സ്വന്തമാക്കിയ സേതു(1999) എന്ന ആദ്യ ചിത്രത്തിനു ശേഷം ഇദ്ദേഹം ചെയ്ത ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഒരോ ചിത്രങ്ങള്‍ക്ക്‌ ശേഷവും ബാല എന്ന സംവിധായകണ്റ്റെ,തിരക്കഥാകൃത്തിണ്റ്റെ വളര്‍ച്ച കാണാന്‍ സാധിക്കും.ഇതു തന്നെയാണ്‌ ബാലയെ ഒരു ദേശീയ പുരസ്കാരം വരെ എത്തിച്ചതും.തണ്റ്റെ മുന്‍ കാല ചിത്രങ്ങളില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സേതു,നന്ദ,ചിത്തന്‍(പിതാമഹന്‍),രുദ്രന്‍(നാന്‍ കടവുള്‍) തുടങ്ങിയവ വ്യത്യസ്തമായ ജീവിതശൈലിയുള്ളവരാണ്‌.തമിഴ്‌ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം രീതികളില്‍ നിന്നും ഇവര്‍ ഏറെ വേറിട്ട്‌ നില്‍ക്കുന്നു.ഇത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കുകയും അവരുടെ കഥ സ്ഥിരം തമിഴ്ചിത്രങ്ങളുടെ ചേരുവകളില്‍ നിന്നും വിഭിന്നമായി അവതരിപ്പിക്കുകയും ചെയ്യാന്‍ ധൈര്യം കാണിച്ച ബാ...

ബദ്രിനാഥ്‌ (Badrinath)

Image
'ഹാപ്പി ഡേയ്സ്‌' എന്ന തെലുങ്ക്‌ ചിത്രം മലയാളത്തിലേക്ക്‌ മൊഴിമാറ്റപ്പെട്ട്‌ റിലീസ്‌ ചെയ്തു വിജയിച്ച ശേഷം കേരളത്തിലെ തിയേറ്ററുകളിലേക്ക്‌ തെലുങ്ക്‌ സിനിമകളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി.ഇതില്‍ 'ആര്യ','ഹാപ്പി' എന്നീ ചിത്രങ്ങള്‍ കൊണ്ട്‌ തന്നെ യുവമലയാളി പ്രേക്ഷകരെ കയ്യിലെടുത്ത നടനാണ്‌ അല്ലു അര്‍ജ്ജുന്‍.മലയാളസൂപ്പര്‍സ്റ്റാറുകള്‍ക്ക്‌ ഒരു എതിരാളിയായി ഒരു കൂട്ടം യുവാക്കള്‍ അല്ലുവിനെ വാഴ്ത്തുകയും ചെയ്തു.പിന്നീട്‌ നിലവാരം കുറഞ്ഞ 'ബണ്ണി','ഹീറോ', 'വരന്‍' എന്നീ ചിത്രങ്ങളും തരക്കേടില്ലാതെ ഒാടി.'കൃഷ്ണ','ആര്യ 2' തുടങ്ങിയ ചിത്രങ്ങള്‍ അല്ലുവിണ്റ്റെ ഫാന്‍സുകളുടെ എണ്ണം കൂട്ടി.ഇത്‌ കണ്ടിട്ടാവണം 'ടോളിവുഡി'ലെ ഏറ്റവും ചിലവേറിയത്‌ എന്ന്‌ അവകാശപ്പെടുന്ന 'ബദ്രിനാഥ്‌' കേരളത്തില്‍ മൊഴിമാറ്റി ഏകദേശം ഒരു കോടി മുടക്കി റിലീസ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌. 'ധീരാ' എന്ന ചിത്രത്തിണ്റ്റെ സവിശേഷതകള്‍ മനസ്സില്‍ കണ്ട്‌ ഇതിനോട്‌ കിടപിടിക്കുമെന്ന ഒരൊറ്റ പ്രതീക്ഷയിലാണ്‌ തിയ്യേറ്ററില്‍ പോയി കാണാന്‍ ധൈര്യം കാണിച്ചത്‌.എന്നാല്‍ ന...

ജനപ്രിയന്‍ (Janapriyan)

Image
നവാഗതസംവിധായകന്‍ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്‌ 'ജനപ്രിയന്‍'.കൃഷ്ണ പൂജപ്പുര രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.ഭാമയാണ്‌ നായിക.ഇവരെ കൂടാതെ മനോജ്‌ കെ ജയനും പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.സ്പോട്ട്‌ ലൈറ്റ്‌ വിഷന്‍സിണ്റ്റെ ബാനറില്‍ മാമ്മെന്‍ ജോണും റീന എം ജോണും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. അച്ചണ്റ്റെ മരണത്തിന്‌ ശേഷം അച്ചണ്റ്റെ ജോലി കിട്ടിയെങ്കിലും മനസ്സില്‍ ഒരുപാട്‌ സിനിമാസ്വപ്നങ്ങളുമായി നടക്കുന്നവനാണ്‌ 'വൈശാഖന്‍'(മനോജ്‌ കെ ജയന്‍).പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങി തണ്റ്റെ തിരക്കഥ നാട്ടുകാരനായ ധനികന്‍ അച്ചായനെ (ജഗതി) കേള്‍പ്പിച്ചുകൊടുക്കുന്നിടത്താണ്‌ സിനിമ തുടങ്ങുന്നത്‌.എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാത്ത അച്ചായന്‍ ഇയാളെ പറഞ്ഞു വിടുന്നു.അച്ചണ്റ്റെ ആഗ്രഹത്താല്‍ ഏറ്റെടുത്ത താലൂക്ക്‌ ഓഫീസിലെ ജോലി മനസ്സില്ലാമനസ്സോടെ ചെയ്യുന്ന വൈശാഖന്‍ ഓഫീസിലെ സ്റ്റാഫുകള്‍ക്കിറ്റയിലും പരിഹാസകഥാപാത്രമാണ്‌.ജോലിയില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത വൈശാഖനു ന...

2010ലെ മികച്ച 10 മലയാളചലച്ചിത്രഗാനങ്ങള്‍

Image
എണ്ണം പറഞ്ഞ മികച്ച ഗാനങ്ങളെ 2010 ല്‍ മലയാളത്തിന്‌ സ്വന്തമായുള്ളു.സ്ഥിരമായി ഹിറ്റുകള്‍ സമ്മാനിക്കുന്ന വിദ്യാസാഗര്‍,ഇളയരാജ,എം.ജയചന്ദ്രന്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്ക്‌ നിരാശയുടെ വര്‍ഷമാണ്‌ കടന്ന്‌ പോയത്‌.വിദ്യാസാഗര്‍ ഈണമിട്ട അപൂര്‍വ്വരാഗത്തിലേയും,പാപ്പി അപ്പച്ചയിലേയും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല.കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട്‌ ചിത്രം ഹിറ്റായി മാറിയെങ്കിലും ഗാനങ്ങള്‍ ഇളയരാജയുടെ സ്ഥിരം മാജിക്കുകളോട്‌ കിടപിടിക്കുന്നതായിരുന്നില്ല.ശിക്കാറിലെ ഗാനങ്ങള്‍ മാത്രമാണ്‌ എം.ജയചന്ദ്രന്‌ ആ ശ്വസിക്കാന്‍ വക നല്‍കിയത്‌.'യേ ദോസ്തി' എന്ന ഷോലേയിലെ നിത്യഹരിതഗാനം റീമിക്സ്‌ ചെയ്ത്‌ അവതരിപ്പിച്ചതും ജയചന്ദ്രന്‍ ആയിരുന്നു,ചിത്രം:ഫോര്‍ ഫ്രണ്ട്സ്‌.മലയാളസിനിമയ്ക്ക്‌ മികച്ച സംഭാവനകള്‍ നല്‍കിയ രാജാമണി,ബേണി-ഇഗ്നേഷ്യസ്‌ എന്നീ സംഗീതസംവിധായകരുടെ തിരിച്ചുവരവ്‌ കണ്ട വര്‍ഷമാണ്‌ 2010.ഇരുവരും രണ്ട്‌ ചിത്രങ്ങള്‍ക്ക്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചു.മൂന്ന്‌ ചിത്രങ്ങള്‍ക്ക്‌ ഈണങ്ങള്‍ നല്‍കി അതില്‍ ഏറെ ഗാനങ്ങളും ഹിറ്റാക്കി മാറ്റിയ ഔസേപ്പച്ചന്‍ അഭിമാനത്തോടെ മുന്നില്‍ നില്‍ക്കുന്നു. 10-മണിക്കിനാവ...

ട്രാഫിക്‌ (Traffic)

Image
മലയാളസിനിമാചരിത്രത്തിണ്റ്റെ ഏടുകളില്‍ സുവര്‍ണ്ണലിപിയാല്‍ മറ്റൊരു ചിത്രം കൂടി എഴുതിചേര്‍ക്കപ്പെടുന്നു,'ട്രാഫിക്‌'.ക്ളാസ്സിക്‌ എന്ന വിശേഷണത്തോട്‌ വളരേയധികം ചേര്‍ന്ന്‌ നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറുകളുടെ ചവിട്ട്‌ നാടകങ്ങളില്ലാത്ത 'ട്രാഫിക്‌' സൂപ്പര്‍ഹിറ്റിലേക്ക്‌ മുന്നേറിക്കൊണ്ടിരിക്കുകയാണ്‌.'ക്രൌഡ്‌ പുള്ളിംഗ്‌' ആയ ചേരുവകളല്ല മറിച്ച്‌ ദൃഢമായി കെട്ടിയുയര്‍ത്തിയ തിരക്കഥയാണ്‌ ഒരു ചിത്രത്തെ അതിണ്റ്റെ ഉന്നതമായ ആസ്വാധനമുഹൂര്‍ത്തങ്ങളിലേക്കെത്തിക്കുന്നതെന്ന്‌ ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്‌.അതിനാല്‍ തന്നെ ഇതിണ്റ്റെ തിരക്കഥ വളരെ മനോഹരമായി തയ്യാറാക്കിയ സഞ്ജയ്‌-ബോബി സഹോദരങ്ങളാണ്‌ ഈ സിനിമയിലേ യദ്ധാര്‍ത്ഥ താരം. എണ്റ്റെ വീട്‌ അപ്പൂണ്റ്റേം എന്ന ഒറ്റചിത്രം കൊണ്ടുതന്നെ പ്രശംസപിടിച്ചുപറ്റിയ തിരക്കഥാകൃത്തുക്കളാണിവര്‍.സീരിയല്‍ രംഗത്ത്‌ നിന്ന്‌ സിനിമയിലേക്കു കടന്നു വന്ന ഇവര്‍ പിന്നീട്‌ 'നോട്ട്ബുക്ക്‌' എന്ന റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തിലൂടെ തിരക്കഥ താരമാകുന്ന കാഴ്ച്ച വീണ്ടും കാണിച്ച്‌ തന്നു.റോഷന്‍ ആന്‍ഡ്രൂസിണ്റ്റെ തന്നെ മോഹന്‍ലാല്‍ ചിത...

മേരിക്കുണ്ടൊരു കുഞ്ഞാട്‌ (Merikundoru Kunjadu)

Image
ഷാഫി-ബെന്നി.പി.നായരമ്പലം-ദിലീപ്‌ സഖ്യം എട്ട്‌ വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ 'മേരിക്കുണ്ടൊരു കുഞ്ഞാട്‌'.കല്ല്യാണരാമനാണ്‌ ഇവരൊന്നിച്ച ആദ്യ ചിത്രം.ബെന്നി പിന്നീട്‌ ഷാഫിക്കു വേണ്ടി 'തൊമ്മനും മക്കളും','ലോല്ലിപോപ്പ്‌','ചട്ടമ്പിനാട്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി.ദിലീപിനായി 'മന്ത്രമോതിരം','ചാന്ത്പൊട്ട്‌' എന്നീ ചിത്രങ്ങല്‍ക്കു കഥയെഴുതിയതും ബെന്നിയായിരുന്നു.ഇതില്‍ ലാല്‍ജോസ്‌ സംവിധാനം ചെയ്ത ചാന്ത്പൊട്ട്‌ ദിലീപിണ്റ്റെ കരിയറിലെ നാഴികകല്ലായിരുന്നു.ദിലീപിനെ ജനപ്രിയനായകപദവിയിലേക്ക്‌ ഉയര്‍ത്തിയ കഥാപാത്രങ്ങളായ രാമന്‍ കുട്ടിയും,രാധയും ബെന്നിയുടെ തൂലികതുമ്പിലൂടെ ജനിച്ചവയായിരുന്നു.അതിനാല്‍ തന്നെ ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഷാഫിയുടെ 'കുഞ്ഞാട്‌' തെറ്റിച്ചില്ല എന്നാണ്‌ ആദ്യദിവസങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്‌.ഒരു മുഴുനീള തമാശചിത്രം മനോഹരമായ ഒരു തിരക്കഥയാല്‍ കെട്ടിപടൂര്‍ത്തിരിക്കയാണിവിടെ....

മലയാളസിനിമയിലെ മികച്ച വിജയം നേടിയ ചിത്രങ്ങള്‍(1980-2010)

Image
80's 1980 അങ്ങാടി-ജയന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍(ശങ്കറിണ്റ്റെ ആദ്യചിത്രം,വില്ലനായുള്ള മഹാനടന്‍ മോഹന്‍ലാലിണ്റ്റെ അരങ്ങേറ്റം)-ശങ്കര്‍,മോഹന്‍ലാല്‍ വില്‍ക്കാനുണ്ട്‌ സ്വപ്നങ്ങള്‍-സുകുമാരന്‍,മമ്മൂട്ടി 1981 തൃഷ്ണ-മമ്മൂട്ടി കോളിളക്കം-ജയന്‍ അട്ടിമറി-പ്രേം നസീര്‍ മേള-മമ്മൂട്ടി 1982 പടയോട്ടം-പ്രേം നസീര്‍,മധു,മോഹന്‍ലാല്‍,മമ്മൂട്ടി യവനിക-ഭരത്‌ ഗോപി,മമ്മൂട്ടി പൂ വിരിയും പുലരി-ശങ്കര്‍,മോഹന്‍ലാല്‍,മമ്മൂട്ടി ഇണ 1983 ആ രാത്രി(150 ദിവസം തിയേറ്ററുകളില്‍ ഓടി,മമ്മൂട്ടിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്‌ ഉയര്‍ത്തിയ സിനിമ)-മമ്മൂട്ടി കൂടെവിടെ-സുഹാസിനി,മമ്മൂട്ടി,റഹ്മാന്‍ എണ്റ്റെ മാമാട്ടികുട്ടിയമ്മക്ക്‌-ഭരത്‌ ഗോപി,മോഹന്‍ലാല്‍ ആട്ടക്കലാശം-പ്രേം നസീര്‍,മോഹന്‍ലാല്‍ താളം തെറ്റിയ താരാട്ട്‌-രാജ്കുമാര്‍ 1984 അതിരാത്രം(അക്കാലത്തെ റെക്കോര്‍ഡ്‌ കളക്ഷന്‍)-മമ്മൂട്ടി,മോഹന്‍ലാല്‍,ശങ്കര്‍ സന്ദര്‍ഭം-മമ്മൂട്ടി അടിയൊഴുക്കുകള്‍-മമ്മൂട്ടി,മോഹന്‍ലാല്‍ കാണാമറയത്ത്‌-മമ്മുട്ടി,ലാലു അലക്സ്‌ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇത്തിരിപൂവേ ചുവന്നപൂവേ-മമ്മൂട്ടി,റഹ്മാന്...