ട്രാഫിക്‌ (Traffic)


മലയാളസിനിമാചരിത്രത്തിണ്റ്റെ ഏടുകളില്‍ സുവര്‍ണ്ണലിപിയാല്‍ മറ്റൊരു ചിത്രം കൂടി എഴുതിചേര്‍ക്കപ്പെടുന്നു,'ട്രാഫിക്‌'.ക്ളാസ്സിക്‌ എന്ന വിശേഷണത്തോട്‌ വളരേയധികം ചേര്‍ന്ന്‌ നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറുകളുടെ ചവിട്ട്‌ നാടകങ്ങളില്ലാത്ത 'ട്രാഫിക്‌' സൂപ്പര്‍ഹിറ്റിലേക്ക്‌ മുന്നേറിക്കൊണ്ടിരിക്കുകയാണ്‌.'ക്രൌഡ്‌ പുള്ളിംഗ്‌' ആയ ചേരുവകളല്ല മറിച്ച്‌ ദൃഢമായി കെട്ടിയുയര്‍ത്തിയ തിരക്കഥയാണ്‌ ഒരു ചിത്രത്തെ അതിണ്റ്റെ ഉന്നതമായ ആസ്വാധനമുഹൂര്‍ത്തങ്ങളിലേക്കെത്തിക്കുന്നതെന്ന്‌ ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്‌.അതിനാല്‍ തന്നെ ഇതിണ്റ്റെ തിരക്കഥ വളരെ മനോഹരമായി തയ്യാറാക്കിയ സഞ്ജയ്‌-ബോബി സഹോദരങ്ങളാണ്‌ ഈ സിനിമയിലേ യദ്ധാര്‍ത്ഥ താരം.
എണ്റ്റെ വീട്‌ അപ്പൂണ്റ്റേം എന്ന ഒറ്റചിത്രം കൊണ്ടുതന്നെ പ്രശംസപിടിച്ചുപറ്റിയ തിരക്കഥാകൃത്തുക്കളാണിവര്‍.സീരിയല്‍ രംഗത്ത്‌ നിന്ന്‌ സിനിമയിലേക്കു കടന്നു വന്ന ഇവര്‍ പിന്നീട്‌ 'നോട്ട്ബുക്ക്‌' എന്ന റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തിലൂടെ തിരക്കഥ താരമാകുന്ന കാഴ്ച്ച വീണ്ടും കാണിച്ച്‌ തന്നു.റോഷന്‍ ആന്‍ഡ്രൂസിണ്റ്റെ തന്നെ മോഹന്‍ലാല്‍ ചിത്രം 'കാസനോവ' ക്കു വേണ്ടി തിരക്കഥയെഴുതിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടു.ഈയൊരു കാലയളവിലാണ്‌ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ;രാജേഷ്‌ പിള്ള' സഞ്ജയ്‌-ബോബിയെ കണ്ടുമുട്ടുന്നത്‌.സിനിമയുടെ മറ്റൊരു തലത്തിലേക്ക്‌ ഈ സംവിധായകണ്റ്റെ ചിന്താശേഷി കടന്നുപോവുന്നതും ഇതിനു ശേഷമാണ്‌.ഈയൊരു സൌഹൃദം ഒരു സിനിമയിലേക്ക്‌ കൂടി ചേര്‍ന്നതോടെ മലയാളസിനിമയിലെ ത്രില്ലറുകളിലൊന്നായി വിലയിരുത്തപ്പെടുന്ന 'ട്രാഫിക്‌' ജനിക്കുകയായിരുന്നു.
പന്ത്രണ്ട്‌ മണിക്കൂറ്‍,വെറും പന്ത്രണ്ട്‌ മണിക്കൂറ്‍.ഇതിനിടയില്‍ സംഭവിക്കുന്ന ചില നാടകീയ മുഹൂര്‍ത്തങ്ങള്‍.ഒരു നിമിഷത്തിണ്റ്റെ വൈകിപ്പോകല്‍,അല്ലെങ്കില്‍ ഒരു നോട്ടം തെറ്റല്‍.അത്‌ മാറ്റിമറിക്കുന്ന ഒരുപാട്‌ ജീവിതങ്ങള്‍.അവരെ ഒരൊറ്റ നൂലില്‍ കോര്‍ത്തിണക്കുകയാണിവിടെ.ഒരു നാലും കൂടിയ ജംഗ്ഷനില്‍ ട്രാഫിക്‌ സിഗ്നല്‍ കാത്തുകിടക്കുന്ന ഒരു കൂട്ടം ആളുകള്‍.ഇവര്‍ക്കിടയിലൂടെ എല്ലാ സിഗ്നലുകളും ഭേദിച്ച്‌ കടന്നുപോകുന്ന ഒരു കാര്‍ വരുത്തിവയ്ക്കുന്ന അപകടം.ഈ അപകടം.ഈയൊരപകടം ഒരു സൂപ്പര്‍സ്റ്റാറിനെ,ഒരുപാട്‌ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന ജേര്‍ണലിസ്റ്റിനെ അവണ്റ്റെ സുഹൃത്തിനെ,ഒരു ഡൊക്ടറെ,ഒരു ട്രാഫിക്‌ കോണ്‍സ്റ്റബിളിനെ ഒന്നിപ്പിക്കുന്നു.ഇവരില്‍ ചിലര്‍ ഒരു മഹത്തായ ലക്ഷ്യത്തിനായി കൈകോര്‍ക്കുന്നു.ഇങ്ങനെ പോകുന്നു ചിത്രത്തിണ്റ്റെ കഥാസാരം.
സെപ്റ്റംബര്‍ 17,തണ്റ്റെ ആദ്യചിത്രത്തിണ്റ്റെ റിലീസിനൊരുങ്ങുന്ന ബന്ധപ്പെട്ട്‌ ഇന്ത്യാവിഷന്‍ ചാനലിന്‌ ഇണ്റ്റര്‍വ്യു നല്‍കാന്‍ തിരക്കിട്ടോടുന്ന സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ത്ഥ്‌(റഹ്മാന്‍), ഇന്ത്യാവിഷനില്‍ തണ്റ്റെ ജേര്‍ണലിസ്റ്റ്‌ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സിദ്ധാര്‍ത്ഥിനെ ഇണ്റ്റര്‍വ്യൂ ചെയ്യാന്‍ തണ്റ്റെ പ്രിയ ചങ്ങാതി രാജീവുമൊത്ത്‌(ആസിഫ്‌ അലി) ബൈക്കില്‍ പോകുന്ന രേഹാന്‍(വിനീത്‌ ശ്രീനിവാസന്‍),സസ്പെന്‍ഷനില്‍ നിന്നും തിരിച്ച്‌ വരുന്ന ട്രാഫിക്‌ കോണ്‍സ്റ്റബിള്‍ സുദേവന്‍(ശ്രീനിവാസന്‍),ഭാര്യയ്ക്ക്‌ വിവാഹവാര്‍ഷികസമ്മാനമായ കാര്‍ സമ്മാനിക്കാന്‍ പോകുന്ന ഡോ.ഏബല്‍(കുഞ്ചാക്കോ ബോബന്‍) എന്നിവര്‍ അന്നേ ദിവസം ഒരു നാലും കൂടിയ ജംഗ്ഷനില്‍ കൂടി ചേരുന്നു.ഒരു അപകടം ഇവരില്‍ ചിലരെ മറ്റൊരു മഹത്തായ ലക്ഷ്യത്തിനായി ഒന്നിപ്പിക്കുന്നു.പിന്നീട്‌ ഇടുങ്ങിയതും,വളവുകളുമുള്ള വഴികളിലൂടെ വേഗതയോടെയും ,വഴിത്തെറ്റലുകളുമായി സിനിമ മുന്നോട്ട്‌ പോകുന്നു.ഒടുവില്‍ പ്രായഭേദമന്യേ പ്റേക്ഷകര്‍ എഴുന്നേറ്റ്‌ കയ്യടിക്കുന്നതിനു സാക്ഷ്യം വഹിച്ച്‌ ചിത്രം അവസാനിക്കുന്നു.പ്രേക്ഷകരെ പിടിച്ച്‌ നിര്‍ത്തുന്ന മറ്റൊരു ഘടകം തകര്‍പ്പന്‍ പശ്ചാത്തലസംഗീതമാണ്‌.മെജോ ജോസഫാണ്‌ ഇതിണ്റ്റെ പിന്നില്‍.ചിത്രത്തിലെ ഗാനങ്ങളും ഇതിനകം തന്നെ ശ്രദ്ധ പിടിച്ച്‌ പറ്റി കഴിഞ്ഞു.ഷൈജു ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.
പഴയകാല വില്ലന്‍ 'ജോസ്‌ പ്രകാശ്‌' ചിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.കൂടാതെ അനൂപ്‌ മേനോന്‍ മലയാളസിനിമയിലെ അഭിഭാജ്യഘടകമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ.വിനീത്‌ ശ്രീനിവാസണ്റ്റെ കാമുകിയായി സന്ധ്യ അഭിനയിച്ചിരിക്കുന്നു.റോമ,സായ്‌ കുമാര്‍.ലെന എന്നിവരും മറ്റ്‌ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. നമുക്കൊരു ഡ്രൈവിനു പോകാം.ചുവപ്പ്‌ വെളിച്ചത്തിണ്റ്റെ തടസ്സങ്ങളില്ലാതെ,ബ്ളോക്കുകളില്ലാതെ,വിജനമായ വഴികളിലൂടെ,ഏറ്റവും വേഗതയില്‍...ട്രാഫിക്കിലൂടെ.
റേറ്റിംഗ്‌:8.0/10

Comments

  1. താങ്കൾ നല്ല സിനിമകൾ അധികമൊന്നും കണ്ടിട്ടില്ല എന്നു തോന്നുന്നു.

    നിലവാരം കുറഞ്ഞ നിരൂപണം (?) ആയി പോയി ഇത്‌..

    ഒരു IPSകാരനു തീരുമാനം എടുക്കാൻ ഒരു പോലീസ്‌ കോൺസ്റ്റബിൾ വേണ്ടി വരിക! (അയാളെന്തു IPS കാരനാണ്‌?!)

    ഇത്രയും പ്രാധാനപ്പെട്ട ഒരു കാര്യത്തിനു പോകുന്ന വാഹനത്തിനു ഒരു അകമ്പടി പോലും ഇല്ലാതിരിക്കുക! (ഒരു മുൻ മുഖ്യമന്ത്രി ഇതിലും വേഗത്തിൽ പോയിരുന്നു നമ്മുടെ സംസ്ഥാനത്തിലൂടെ എന്ന കാര്യം ഇവിടെ ഓർക്കാവുന്നതാണ്‌). അകമ്പടി പോയിരുന്നങ്കിൽ ഈ 'സാഹസം' ഒന്നും തന്നെ വേണ്ടി വരില്ലായിരുന്നു :)

    അവസാനം ആ കോളനിക്കകത്തൂടെ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആളെ ഓടിക്കുന്ന സീൻ.. അപാരം!!
    അപ്പ‍ാൾ ഒരു ബാക്ക്ഗ്രൗണ്ട്‌ പാട്ടുണ്ട്‌..അതു അതിലും ഗംഭീരം!!

    ചുരുക്കത്തിൽ ഒരു വളിപ്പ്‌ പടമായി മാത്രമേ തോന്നിയുള്ളൂ!!..

    സിനിമയുടെ ക്ലൈമാക്സ്‌ തുടക്കത്തിലെ മനസ്സിലാവും.. അതു കൊണ്ട്‌ ഒരു ഉദ്ദ്വേഗവും തോന്നിയിരുന്നില്ല..

    പത്മരാജനും, ഭരതനും മറ്റു പ്രതിഭകളും മരിച്ചു പോയതു കൊണ്ട്‌ ഈ മാതിരി പടങ്ങൾ ഉണ്ടാകുന്നു അത്രയേ ഉള്ളൂ.. ഇപ്പോൾ നിലവിൽ വളരെ കുറച്ച്‌ നല്ല സിനിമകൾ മാത്രമേ മലയാളത്തിൽ ഉണ്ടാകുന്നുള്ളൂ..അതൊന്നും ആരും കാണുന്നുമില്ല.. അതിനിടയിൽ ഈ മാതിരി ഒരു പടം ഹിറ്റായതിൽ ഒരു അതിശയവും ഇല്ല എന്നതാണ്‌ സത്യം..

    ReplyDelete

Post a Comment

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)