ബദ്രിനാഥ്‌ (Badrinath)


'ഹാപ്പി ഡേയ്സ്‌' എന്ന തെലുങ്ക്‌ ചിത്രം മലയാളത്തിലേക്ക്‌ മൊഴിമാറ്റപ്പെട്ട്‌ റിലീസ്‌ ചെയ്തു വിജയിച്ച ശേഷം കേരളത്തിലെ തിയേറ്ററുകളിലേക്ക്‌ തെലുങ്ക്‌ സിനിമകളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി.ഇതില്‍ 'ആര്യ','ഹാപ്പി' എന്നീ ചിത്രങ്ങള്‍ കൊണ്ട്‌ തന്നെ യുവമലയാളി പ്രേക്ഷകരെ കയ്യിലെടുത്ത നടനാണ്‌ അല്ലു അര്‍ജ്ജുന്‍.മലയാളസൂപ്പര്‍സ്റ്റാറുകള്‍ക്ക്‌ ഒരു എതിരാളിയായി ഒരു കൂട്ടം യുവാക്കള്‍ അല്ലുവിനെ വാഴ്ത്തുകയും ചെയ്തു.പിന്നീട്‌ നിലവാരം കുറഞ്ഞ 'ബണ്ണി','ഹീറോ', 'വരന്‍' എന്നീ ചിത്രങ്ങളും തരക്കേടില്ലാതെ ഒാടി.'കൃഷ്ണ','ആര്യ 2' തുടങ്ങിയ ചിത്രങ്ങള്‍ അല്ലുവിണ്റ്റെ ഫാന്‍സുകളുടെ എണ്ണം കൂട്ടി.ഇത്‌ കണ്ടിട്ടാവണം 'ടോളിവുഡി'ലെ ഏറ്റവും ചിലവേറിയത്‌ എന്ന്‌ അവകാശപ്പെടുന്ന 'ബദ്രിനാഥ്‌' കേരളത്തില്‍ മൊഴിമാറ്റി ഏകദേശം ഒരു കോടി മുടക്കി റിലീസ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌. 'ധീരാ' എന്ന ചിത്രത്തിണ്റ്റെ സവിശേഷതകള്‍ മനസ്സില്‍ കണ്ട്‌ ഇതിനോട്‌ കിടപിടിക്കുമെന്ന ഒരൊറ്റ പ്രതീക്ഷയിലാണ്‌ തിയ്യേറ്ററില്‍ പോയി കാണാന്‍ ധൈര്യം കാണിച്ചത്‌.എന്നാല്‍ നിരാശ മാത്രമാണ്‌ ചിത്രം പ്രേക്ഷകനു സമ്മാനിക്കുന്നത്‌.കടുത്ത അല്ലു അര്‍ജുന്‍ ഫാന്‍സ്‌ പോലും കൂക്കിവിളിച്ചാണ്‌ തിയേറ്റര്‍ വിട്ടത്‌.വരന്‍ പോലും സഹിച്ചിരുന്നു കണ്ട ഇത്തരക്കാര്‍ക്ക്‌ അസഹനീയമായിരുന്നു 'ബദ്രിനാഥ്‌'.

അല്ലു അരവിന്ദ്‌ നിര്‍മ്മിച്ച്‌ വി.വി.വിനായക്‌ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഖാദര്‍ ഹസ്സണ്റ്റെ രെദഖ്‌ ആര്‍ട്സ്‌ ആണ്‌ കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്‌.ഗീതാ ആര്‍ട്സിണ്റ്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിണ്റ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌ ചിന്നി കൃഷ്ണയാണ്‌. 'ബദ്രിനാഥ്‌' എന്ന ക്ഷേത്രത്തിണ്റ്റെ സംരക്ഷണം ഏറ്റെടുക്കുന്ന ആയോധനകലയില്‍ അഗ്രഗണ്യനായ 'ബദ്രി' എന്ന ചെറുപ്പക്കാരനായാണ്‌ അല്ലു അര്‍ജ്ജുന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌.ഭാരതത്തിലെ ക്ഷേത്രങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ഭീഷ്മനാരായണന്‍ എന്ന ആചാര്യന്‍(പ്രകാശ്‌ രാജ്‌) രൂപീകരിക്കുന്ന സേനയിലെ ഏറ്റവും വിശ്വസ്തനായ ശിഷ്യനെ തന്നെ ഈ മഹത്തായ ക്ഷേത്രത്തിണ്റ്റെ ചുമതല ഏല്‍പ്പിക്കുന്നു.ഇതേ ക്ഷേത്രത്തിലേക്ക്‌ 'അളകനന്ദ'(തമന്ന) എന്ന യുവതി തണ്റ്റെ കുടുംബവുമായി എത്തുന്നു.തുടര്‍ന്ന്‌ ദൈവവിശ്വാസം ഇല്ലാത്ത ഇവളെ ബദ്രി ഒരു വിശ്വാസിയാക്കി മാറ്റുന്നു.ഇതിനോടകം തന്നെ അളകനന്ദയ്ക്ക്‌ ബദ്രിയോട്‌ പ്രേമം തുടങ്ങിയിരുന്നു.എന്നാല്‍ തണ്റ്റെ അരുമശിഷ്യനെ തണ്റ്റെ പിന്‍ ഗാമിയാക്കി വാഴ്ത്താന്‍ ഒരുങ്ങുന്ന ഭീഷ്മനാരായണന്‍ ബദ്രിയെ ഒരു ബ്രഹ്മചാരിയാക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത അളകനന്ദയെ അസ്വസ്ഥയാക്കുന്നു.ഇതിനിടയില്‍ അളകനന്ദയെ തേടി വില്ലന്‍മാരും എത്തുന്നു.അളകനന്ദ തണ്റ്റെ ഭൂതകാലത്തില്‍ ഒപ്പിച്ച പണിയുടെ അനന്തരഫലമാണത്രെ ഈ വരവ്‌.ഇവരുടെ ആക്രമണത്തില്‍ നിന്ന്‌ ബദ്രി അളകനന്ദയെ രക്ഷിക്കാന്‍ ഒരുങ്ങുന്നു.രക്ഷാപ്രവര്‍ത്തനിടെ ബദ്രിക്ക്‌ കുത്തേല്‍ക്കുന്നു.തുടര്‍ന്ന്‌ അളകനന്ദയെ വില്ലന്‍മാര്‍ തട്ടിക്കൊണ്ടുപോകുന്നു.പിന്നീട്‌ ബദ്രി ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരികയും ക്ഷേത്രസംരക്ഷണം മറന്ന്‌ അളകനന്ദയെ രക്ഷിക്കാന്‍ പുറപ്പെടുന്നു.



പ്രേക്ഷര്‍ക്കെല്ലാം തലവേദന ശൃഷ്ടിച്ച്‌ ഒരു പിടി അസഹനീയമായ പാട്ടുകളുടെ പൂരമാണ്‌ പിന്നീട്‌.അല്ലുവിണ്റ്റെ വിവിധ സ്റ്റെപ്പുകളും,തമന്നയുടെ നൃത്തവും നന്നായി ബോറടിപ്പിക്കുന്നു.സംഘട്ടനരംഗങ്ങളില്‍ എന്തൊക്കെ നടക്കുന്നുവെന്ന്‌ സംവിധായകനു പോലും മനസ്സില്ലാക്കന്‍ പ്രയാസമാണ്‌.ഇതിനാണോ അല്ലു വിദേശപര്യടനം നടത്തി ആയോധനകലകള്‍ പഠിച്ചതെന്ന്‌ സംശയം തോന്നും.99 പേരെ കൊന്നു നൂറാമനെ തപ്പി നടക്കുന്ന സര്‍ക്കാര്‍ എന്ന വില്ലന്‍ വേഷത്തില്‍ കെല്ലി ഡോര്‍ജി അഭിനയിച്ചിരിക്കുന്നു.ഇയാളുടെ ഭാര്യയായി ഈ ചിത്രത്തില്‍ ഏറ്റവും മോശം അഭിനയം കാഴ്ച്ച വച്ചിരിക്കുന്നത്‌ അശ്വിനി ആണ്‌.പേട്ടയില്‍ നിന്നുള്ള 'ബാറ്റിംഗ്‌' സ്വാമികള്‍ വരുത്തി വയ്ക്കുന്ന തമാശാരംഗങ്ങള്‍ വെറും ആഭാസങ്ങളായി മാറുന്നു.ഗാനരംഗങ്ങള്‍ക്കായി ഒരുക്കിയ സെറ്റുകളടക്കം 22 സെറ്റുകളാണ്‌ ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്‌.ഇതാദ്യമായാണ്‌ ഇത്രയും സെറ്റുകള്‍ ഒരു തെലുങ്ക്‌ ചിത്രത്തിനായി ഒരുങ്ങിയത്‌.എം.എം.കീരവാണിയാണ്‌ സംഗീതം.രവി വര്‍മന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നു.

41 കോടി മുതല്‍ മുടക്കിയ ഈ ചിത്രം രണ്ട്‌ ഭാഷകളിലായി ഒരേ സമയം റിലീസ്‌ ചെയ്ത ആദ്യ തെലുങ്ക്‌ ചിത്രം എന്ന പ്രെത്യേകത കൈവരിച്ചിരിക്കുന്നു.തെലുങ്കിലെ അല്ലു പ്രേക്ഷകരെ മുന്നില്‍ക്കണ്ട്‌ ഇറക്കിയ ഈ ചിത്രം ഇതിനോടകം തന്നെ 28 കോടി തിരിച്ചുപിടിച്ചെങ്കിലും ലാഭം കൊയ്യാന്‍ സാധ്യത വളരെക്കുറവാണ്‌.ആദ്യദിവസം ഹൌസ്‌ ഫുള്‍ ആയി ഓടിയ സിനിമ തിയേറ്ററുകളില്‍ നിന്ന്‌ നീക്കപ്പെടുന്ന സമയം വിദൂരമല്ല.

റേറ്റിംഗ്‌ : 4/10

Comments

Post a Comment

Popular posts from this blog

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

ചരിത്രം തുടങ്ങുന്നു

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)