എന്തിരന്‍ (Enthiran)
അങ്ങനെ എന്തിരന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഒക്റ്റോബര്‍ ഒന്നിനു റിലീസ് ആയി.മുതല്‍ മുടക്കിണ്റ്റെ കാര്യത്തില്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ശങ്കര്‍ ചിത്രം കേരളത്തിലെ 108 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.സൂപ്പര്‍ സംവിധായകണ്റ്റെ കൂടെ സൂപ്പര്‍സ്റ്റാര്‍ രജനിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.കൂടാതെ ഐശ്വര്യാറായ് ബച്ചന്‍,എ.ആര്‍.റഹ്മാന്‍,റസൂല്‍ പൂക്കുറ്റി എന്നിവരുടെ സാന്നിദ്ധ്യവും 'എന്തിരന്' റിലീസിനു മുന്‍പു തന്നെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തു.ഇതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ രജനി ഫാന്‍സ് അടക്കമുള്ള ജനങ്ങള്‍ വരവേറ്റത്. പ്രതീക്ഷകള്‍ ഒന്നും 'എന്തിരന്‍' തെറ്റിച്ചില്ല.ശങ്കറിണ്റ്റെ മറ്റെല്ലാ സിനിമകളേയും പോലെ പ്രത്യേകതകളുള്ള 'എന്തിരന്‍' വിഷ്വല്‍ എഫക്ട്സിണ്റ്റെയും ഗ്രാഫിക്സിണ്റ്റെയും കാര്യത്തില്‍ പതിന്‍മടങ്ങു മുന്നില്‍ നില്‍ക്കുന്നു.ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച്ചകള്‍ വെള്ളിത്തിരയില്‍ ഒരുക്കി തന്നതിനു ശങ്കറിനു നന്ദി. കഥാതന്തു:സയണ്റ്റിസ്റ്റ് രജനി തണ്റ്റെ പത്തുവര്‍ഷത്തെ കഠിനപ്രയത്നത്താല്‍ തണ്റ്റെ അതേ രൂപത്തില്‍ ഒരു റോബോട്ടിനെ ഉണ്ടാക്കുന്നു.ലോകത്തിലെ എല്ലാ തരം ഭാഷകളും,നൃത്തവും ആയോധനകലയും അറിയുന്ന,യന്ത്രമനുഷ്യന്‍,ചിട്ടി.ഈ റോബോട്ടിനെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്.ചതിയും,പ്രണയവും ഇതിനിടയില്‍ വിഷയങ്ങളാകുന്നു.സംങ്കട്ടനരങ്ങള്‍ വ്യത്യസ്തമാക്കാന്‍ ശങ്കര്‍ ശ്രമിച്ചിട്ടുണ്ട്.ഇതിനകം ഹിറ്റായ എ.ആര്‍.റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗിച്ചിരിക്കുന്നു.രജനികാന്തിണ്റ്റെ അഭിനയമാണ് ചിത്രത്തിണ്റ്റെ പ്ളസ് പോയണ്റ്റ്.'ചിട്ടി' എന്ന റോബോട്ടിനെ വളരെ തന്‍മയത്തത്തോടെ രജനി അവതരിപ്പിച്ചിരിക്കുന്നു.സൂപ്പര്‍ സ്റ്റാറിണ്റ്റെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവലായി 'എന്തിരന്‍' മാറിക്കഴിഞ്ഞു.മണ്‍മറഞ്ഞു പോയ മലയാളനടന്‍ കൊച്ചിന്‍ ഹനീഫ ഒരു ചെറിയ റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.മറ്റൊരു മലയാളി സാന്നിദ്ധ്യമായി കലാഭവന്‍ മണിയും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.കേരളത്തില്‍ നല്ല പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.'എന്തിരന്‍' കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേധിക്കുമെന്നതില്‍ സംശയമില്ല.അവതരണരീതിയില്‍ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന എന്തിരന്‍ വാന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നു.യന്തിരനെ അവതരിപ്പിച്ച ശങ്കറിനും അണിയറപ്രവര്‍ത്തകര്‍ക്കും വിജയാശംസകള്‍.
റേറ്റിംഗ്:7.0/10
നല്ല അഭിപ്രായങ്ങളാണ് കേട്ടത്
ReplyDelete