ലാലേട്ടന്‍ vs മമ്മൂക്ക

ഇതുവരെ മോഹന്‍ലാലും മമ്മൂട്ടിയും 48 ഒാളം ചിത്രങ്ങളില്‍ ഒന്നിച്ചു.80 കളുടെ തുടക്കത്തില്‍ മലയാളസിനിമയില്‍ സജീവമായ ഇരുവരും തുടക്കത്തില്‍ ഒന്നിച്ചപ്പോള്‍ മിക്ക ചിത്രങ്ങളിലും മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങളില്‍ ആയിരുന്നു പ്രത്യക്ഷ്യപ്പെടാറ്.'രണ്ടാമൂഴ'ത്തില്‍ നേരെ തിരിച്ച് വരുന്നത് കൌതുകകരമായ വാര്‍ത്തയാണ്.80 കളില്‍ ഇരുവരും തുല്യപ്രാധാന്യമുള്ള ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു.ഊതിക്കാച്ചിയ പൊന്ന്,പടയോട്ടം,വിസ തുടങ്ങി നിരവധി ചിത്രങ്ങള്‍.പിന്നീട് തിരക്കുകളേറൂകയും ,ഇരുവരും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുകയും ചെയ്തതോടെ ഈ രണ്ട് അതുല്യപ്രതിഭകളുടെ സംഗമത്തിനായി മലയാളികള്‍ക്ക് ഒരുപാട് കാത്തിരിക്കേണ്ടിവന്നു.കാത്തിരിപ്പിനോടുവില്‍ വന്ന നമ്പര്‍ 20 മദ്രാസ് മെയില്‍, ഹരികൃഷ്ണന്‍സ് എന്നീ ചിത്രങ്ങള്‍ ആരാധകറ്‍ ആഘോഷമാക്കി.ഒടുവില്‍ വന്ന ട്വണ്റ്റി-ട്വണ്റ്റി വന്‍ വിജയമായിരുന്നു. ഇതിനിടയില്‍ ഇരുവരും ഐ.വി.ശശി-സീമ ദമ്പതികള്‍, സെഞ്ച്വറി കുഞ്ഞുമോന്‍ എന്നിവരുമായി ചേര്‍ന്ന് കസിനോ എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി.ആകെ നാല് ചിത്രങ്ങളാണ് കാസിനോ ഫിലിംസിണ്റ്റെ ബാനറില്‍ ചിത്രീകരിച്ചത്.അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ഗാന്ധിനഗറ്‍ സെക്കണ്റ്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്.മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട് നല്‍കിയ വിജയങ്ങളുടെ ചരിത്രത്തില്‍ ഇതും കൂടി ഉള്‍പ്പെടുന്നു.
ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍
- ഊതിക്കാച്ചിയ പൊന്ന്
- അഹിംസ
- പടയോട്ടം
- പൂവിരിയും പുലരി
- എന്തിനോ പൂക്കുന്ന പൂക്കള്‍
- ആ ദിവസം
- വിസ
- എണ്റ്റെ കഥ
- ഗുരു ദക്ഷിണ
- ഹിമവാഹിനി
- ശേഷം കാഴ്ച്ചയില്‍
- സന്ധ്യക്ക് വിരിഞ്ഞ പൂവ്
- ചക്രവാളം ചുവന്നപ്പോള്‍
- ഇനിയെങ്കിലും
- അസ്ത്രം
- ചങ്ങാത്തം
- നാണയം
- അക്കരെ
- ഒന്നാണ് നമ്മള്‍
- അതിരാത്രം
- പാവം പൂര്‍ണ്ണിമ
- ലക്ഷ്മണരേഖ
- ആള്‍ക്കൂട്ടത്തില് തനിയെ
- വേട്ട
- അറിയാത്ത വീഥികള്‍
- അടിയൊഴുക്കുകള്‍
- പിന്‍ നിലാവ്
- അവിടുത്തെ പോലെ ഇവിടെയും
- അനുബന്ധനം
- പറയാനും വയ്യ, പറയാതിരിക്കാനും വയ്യ
- കരിമ്പിന്‍ പൂവിനക്കരെ
- ഇടനിലങ്ങള്‍
- കണ്ടു, കണ്ടറിഞ്ഞു
- മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു
- കരിയിലക്കാറ്റു പോലെ
- വാര്‍ത്ത
- ഗീതം
- നേരം പുലരുമ്പോള്‍
- കാവേരി
- പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്
- പടയണി
- ഗാന്ധിനഗര്‍ സെക്കണ്റ്റ് സ്ട്രീറ്റ്
- അടിമകള്‍, ഉടമകള്‍
- മനു അങ്കിള്‍
- നമ്പര്‍ 20 മദ്രാസ് മെയില്‍
- ഹരികൃഷ്ണന്‍സ്
- നരസിംഹം
- ട്വണ്റ്റി-ട്വണ്റ്റി
11/11/11 ന് മറ്റൊരു ലാലേട്ടന്‍-മമ്മൂക്ക പോരിനുകൂടി മലയാളസിനിമ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്.ഇരുവരുടേയും പുതിയ ചിത്രങ്ങള്‍ ഈ ദിവസമാണ് റിലീസ് ചെയ്യാന്‍ പോകുന്നത്.മമ്മൂട്ടി ഷാഫിയുമായി ചട്ടമ്പിനാടിന് ശേഷം ഒന്നിക്കുന്ന 'വെനീസിലെ വ്യാപാരി', പ്രിയദര്‍ശന്‍ ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരുന്ന 'ഒരു മരുഭൂമിക്കഥ' എന്നീ ചിത്രങ്ങളാണ് റിലീസിന് തയ്യാറായിരിക്കുന്നത്.2004 ല്‍ സംവിധാനം ചെയ്ത 'വെട്ട'ത്തിന് ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ പ്രിയദര്‍ശന്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുകയാണ് പുത്തന്‍ ചിത്രത്തിലൂടെ.തമാശചിത്രങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ അറിയുന്ന ഇരു സംവിധായകരും തങ്ങളുടെ പുതിയ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

ചന്ദ്രലേഖ,കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങളുടെ ചുവടുവച്ചാണ് 'മരുഭൂമികഥ'യും ഒരുക്കിയിരിക്കുന്നത്.മോഹന്‍ലാലും മുകേഷും വീണ്ടും പ്രിയദര്‍ശം ചിത്രത്തിലൂടെ ഒന്നിക്കുകയാണിവിടെ.'അറബീം, ഒട്ടകോം പി.മാധവന്‍ നായരും' എന്ന പേരായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്നത്.അറബിനാട്ടില്‍ അകപ്പെടുന്ന പി.മാധവന്‍ നായരുടെ രസകരമായ കഥയാണ് 'ഒരു മരുഭൂമികഥ' പറയുന്നത്.അഭിലാഷ് മേനോണ്റ്റെ കഥയ്ക്ക് പ്രിയദര്‍ശന്‍ തിരക്കഥ രചിച്ചിരിക്കുന്നു.എം.ജി.ശ്രീകുമാറാണ് സംഗീതസംവിധാനം.മോഹന്‍ലാലിനേയും,മുകേഷിനേയും കൂടാതെ ചിത്രത്തില്‍ ലക്ഷ്മി റായ്,ഭാവന,ഇന്നസെണ്റ്റ്,മാമുക്കോയ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ട്.ഇതിനാല്‍ തന്നെ പ്രിയദര്‍ശണ്റ്റെ മറ്റൊരു മാസ്റ്റര്‍പീസായി ചിത്രം മാറുമെന്ന് പ്രതീക്ഷിക്കാം
.സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും വിജയമായി മാറിയെന്ന സവിശേഷതയുള്ള ഷാഫിയും പ്രിയദര്‍ശനും മാറ്റുരയ്ക്കുമ്പോള്‍ ആര് വിജയിക്കുമെന്ന് കണ്ടറിയാം.എന്തായാലും ദീപാവലിക്ക് വരാതിരുന്ന പ്രിയ സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും സ്ക്രീനില്‍ തെളിയുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.കഴിഞ്ഞ ഒരു മാസമായി അന്യഭാഷാചിത്രങ്ങള്‍ കയ്യേറിയ തിയേറ്ററുകളെ മലയാളസിനിമയുടെ വഴിക്ക് കൊണ്ടുവരാന്‍ ഈെ രണ്ട് പ്രതിഭകളുടെ ചിത്രങ്ങള്‍ വരുന്നു എന്നത് ശുഭകരമായ സൂചനയാണ്.തിയേറ്ററുകള്‍ കീഴടക്കാനും വീണ്ടും സിനിമാസ്വാദകരെ തിയേറ്ററുകളിലേക്ക് ആകറ്‍ഷിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഈ സിനിമകൾ നന്നാവട്ടെ എന്നാണെന്റെയും പ്രാർത്ഥന...!
ReplyDeleteഇതെങ്കിലും ക്ലച്ച് പിടിക്കട്ടെ
ReplyDelete