Posts

Showing posts from 2010

മേരിക്കുണ്ടൊരു കുഞ്ഞാട്‌ (Merikundoru Kunjadu)

Image
ഷാഫി-ബെന്നി.പി.നായരമ്പലം-ദിലീപ്‌ സഖ്യം എട്ട്‌ വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ 'മേരിക്കുണ്ടൊരു കുഞ്ഞാട്‌'.കല്ല്യാണരാമനാണ്‌ ഇവരൊന്നിച്ച ആദ്യ ചിത്രം.ബെന്നി പിന്നീട്‌ ഷാഫിക്കു വേണ്ടി 'തൊമ്മനും മക്കളും','ലോല്ലിപോപ്പ്‌','ചട്ടമ്പിനാട്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി.ദിലീപിനായി 'മന്ത്രമോതിരം','ചാന്ത്പൊട്ട്‌' എന്നീ ചിത്രങ്ങല്‍ക്കു കഥയെഴുതിയതും ബെന്നിയായിരുന്നു.ഇതില്‍ ലാല്‍ജോസ്‌ സംവിധാനം ചെയ്ത ചാന്ത്പൊട്ട്‌ ദിലീപിണ്റ്റെ കരിയറിലെ നാഴികകല്ലായിരുന്നു.ദിലീപിനെ ജനപ്രിയനായകപദവിയിലേക്ക്‌ ഉയര്‍ത്തിയ കഥാപാത്രങ്ങളായ രാമന്‍ കുട്ടിയും,രാധയും ബെന്നിയുടെ തൂലികതുമ്പിലൂടെ ജനിച്ചവയായിരുന്നു.അതിനാല്‍ തന്നെ ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഷാഫിയുടെ 'കുഞ്ഞാട്‌' തെറ്റിച്ചില്ല എന്നാണ്‌ ആദ്യദിവസങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്‌.ഒരു മുഴുനീള തമാശചിത്രം മനോഹരമായ ഒരു തിരക്കഥയാല്‍ കെട്ടിപടൂര്‍ത്തിരിക്കയാണിവിടെ.&#

മലയാളസിനിമയിലെ മികച്ച വിജയം നേടിയ ചിത്രങ്ങള്‍(1980-2010)

Image
80's 1980 അങ്ങാടി-ജയന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍(ശങ്കറിണ്റ്റെ ആദ്യചിത്രം,വില്ലനായുള്ള മഹാനടന്‍ മോഹന്‍ലാലിണ്റ്റെ അരങ്ങേറ്റം)-ശങ്കര്‍,മോഹന്‍ലാല്‍ വില്‍ക്കാനുണ്ട്‌ സ്വപ്നങ്ങള്‍-സുകുമാരന്‍,മമ്മൂട്ടി 1981 തൃഷ്ണ-മമ്മൂട്ടി കോളിളക്കം-ജയന്‍ അട്ടിമറി-പ്രേം നസീര്‍ മേള-മമ്മൂട്ടി 1982 പടയോട്ടം-പ്രേം നസീര്‍,മധു,മോഹന്‍ലാല്‍,മമ്മൂട്ടി യവനിക-ഭരത്‌ ഗോപി,മമ്മൂട്ടി പൂ വിരിയും പുലരി-ശങ്കര്‍,മോഹന്‍ലാല്‍,മമ്മൂട്ടി ഇണ 1983 ആ രാത്രി(150 ദിവസം തിയേറ്ററുകളില്‍ ഓടി,മമ്മൂട്ടിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്‌ ഉയര്‍ത്തിയ സിനിമ)-മമ്മൂട്ടി കൂടെവിടെ-സുഹാസിനി,മമ്മൂട്ടി,റഹ്മാന്‍ എണ്റ്റെ മാമാട്ടികുട്ടിയമ്മക്ക്‌-ഭരത്‌ ഗോപി,മോഹന്‍ലാല്‍ ആട്ടക്കലാശം-പ്രേം നസീര്‍,മോഹന്‍ലാല്‍ താളം തെറ്റിയ താരാട്ട്‌-രാജ്കുമാര്‍ 1984 അതിരാത്രം(അക്കാലത്തെ റെക്കോര്‍ഡ്‌ കളക്ഷന്‍)-മമ്മൂട്ടി,മോഹന്‍ലാല്‍,ശങ്കര്‍ സന്ദര്‍ഭം-മമ്മൂട്ടി അടിയൊഴുക്കുകള്‍-മമ്മൂട്ടി,മോഹന്‍ലാല്‍ കാണാമറയത്ത്‌-മമ്മുട്ടി,ലാലു അലക്സ്‌ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇത്തിരിപൂവേ ചുവന്നപൂവേ-മമ്മൂട്ടി,റഹ്മാന്

ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍ (Children of Heaven) (1997)

Image
ഇറാനിയന്‍ സംവിധായകന്‍ മജീദി-മജീദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ്‌ 'ഹില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍'. .മജീദി-മജീദി തന്നെ രചന നിര്‍വ്വഹിച്ച ചിത്രം 'ബച്ചേഹാ-യെ-അസ്മാന്‍' എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ 1997 നു പുറത്തിറങ്ങി.ഒരു പൂര്‍ണ്ണ ഇറാനിയന്‍ ചലച്ചിത്രം.തുടര്‍ന്ന്‌ ഏറെ പ്രശംസ നേടിയ ചിത്രം 'ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍' എന്ന പേരില്‍ ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍ നിറഞ്ഞാടി.പൂര്‍ണ്ണമായും കുട്ടികളെ ലക്ഷ്യമിട്ട സിനിമ പക്ഷെ വെള്ളിത്തിരയില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.ചലച്ചിത്രോത്സവങ്ങളില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ആ വര്‍ഷത്തെ മികച്ച വിദേശചിത്രത്തിനായുള്ള അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ നേടി.90 മിനിട്ടുകള്‍ കൊണ്ട്‌ ഒരു കൊച്ചു ആശയത്തെ തന്‍മയത്തത്തോടെ ചിത്രീകരിച്ച സിനിമ പിന്നീട്‌ അര്‍ജണ്റ്റീനിയന്‍ ഫിലിം ക്രിറ്റിക്സ്‌ അവാര്‍ഡും,മോണ്ട്രിയല്‍ വേള്‍ഡ്‌ ഫിലിം ഫെസ്റ്റിണ്റ്റെ 4 അവാര്‍ഡുകള്‍ ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ സ്വന്തമാക്കി കൊണ്ട്‌ മജീദി-മജീദിയുടെ 17 സംവിധാ

എന്തിരന്‍ (Enthiran)

Image
അങ്ങനെ എന്തിരന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഒക്റ്റോബര്‍ ഒന്നിനു റിലീസ്‌ ആയി.മുതല്‍ മുടക്കിണ്റ്റെ കാര്യത്തില്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ശങ്കര്‍ ചിത്രം കേരളത്തിലെ 108 തിയേറ്ററുകളിലാണ്‌ പ്രദര്‍ശനത്തിനെത്തിയത്‌.സൂപ്പര്‍ സംവിധായകണ്റ്റെ കൂടെ സൂപ്പര്‍സ്റ്റാര്‍ രജനിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.കൂടാതെ ഐശ്വര്യാറായ്‌ ബച്ചന്‍,എ.ആര്‍.റഹ്മാന്‍,റസൂല്‍ പൂക്കുറ്റി എന്നിവരുടെ സാന്നിദ്ധ്യവും 'എന്തിരന്‌' റിലീസിനു മുന്‍പു തന്നെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തു.ഇതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ സിനിമയെ രജനി ഫാന്‍സ്‌ അടക്കമുള്ള ജനങ്ങള്‍ വരവേറ്റത്‌. പ്രതീക്ഷകള്‍ ഒന്നും 'എന്തിരന്‍' തെറ്റിച്ചില്ല.ശങ്കറിണ്റ്റെ മറ്റെല്ലാ സിനിമകളേയും പോലെ പ്രത്യേകതകളുള്ള 'എന്തിരന്‍' വിഷ്വല്‍ എഫക്ട്സിണ്റ്റെയും ഗ്രാഫിക്സിണ്റ്റെയും കാര്യത്തില്‍ പതിന്‍മടങ്ങു മുന്നില്‍ നില്‍ക്കുന്നു.ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച്ചകള്‍ വെള്ളിത്തിരയില്‍ ഒരുക്കി തന്നതിനു ശങ്കറിനു നന്ദി. കഥാതന്തു:സയണ്റ്റിസ്റ്റ്‌ രജനി തണ്റ്റെ പത്തുവര്‍ഷത്തെ കഠിനപ്ര

മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌ (Malarvadi Arts Club)

Image
കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ ഈണം പകര്‍ന്ന 'കസവിണ്റ്റെ തട്ടമിട്ട്‌' എന്ന ഗാനം സുജാതക്കൊപ്പം ആലപിച്ചായിരുന്നു വിനീത്‌ ശ്രീനിവാസന്‍ എന്ന വ്യത്യസ്തതയാര്‍ന്ന ശബ്ദത്തിനുടമയായ ചെറുപ്പക്കാരണ്റ്റെ അരങ്ങേറ്റം.പിന്നീട്‌ ഒരുപാട്‌ ഗാനങ്ങള്‍ പാടുകയും അവയെല്ലാം മലയാളികള്‍ നെഞ്ചിലേറ്റുകയും ചെയ്തു.ക്ളാസ്മേറ്റ്സ്‌ എന്ന സിനിമയിലെ 'എണ്റ്റെ ഖല്‍ബിലെ' എന്ന ഗാനം ക്യാംബസുകളില്‍ തരംഗമായി മാറി.തുടര്‍ന്ന്‌ ഷാന്‍ റഹ്മാന്‍ എന്ന യുവ സംഗീത സംവിധായകണ്റ്റെ കൂടെ ചേര്‍ന്ന്‌ ആല്‍ബങ്ങള്‍ തയ്യാറാക്കുകയും,ഈ മേഖലയില്‍ ഗാനരചയിതാവായി തിളങ്ങുകയും