ട്രിവാണ്ട്രം ലോഡ്ജ് (Trivandrum Lodge)
“ ബ്യുട്ടിഫുള്‍ ” എന്ന ബ്യുട്ടിഫുള്‍ ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന സിനിമ എന്നത് കൊണ്ട് പ്രേക്ഷക വൃന്ദം പുലര്‍ത്തിയ പ്രതീക്ഷ അണുവിട തെറ്റിച്ചില്ല ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയും.സംവിധായകനായി V.K.P എന്ന വി.കെ.പ്രകാശും നടനായി ജയസൂര്യയും എഴുത്തുകാരനും അഭിനേതാവും ആയി അനൂപ് മേനോനും ഇത്തവണ നമ്മുടെ അടുത്തെത്തുന്നത് വളരെ റിയാലിസ്റിക് ആയ ഒരു പിടി കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും ആയിട്ടാണ്. അതുകൊണ്ട് തന്നെ 2 മണിക്കൂര്‍ നീളുന്ന ' ട്രിവാന്‍ഡ്രം ലോഡ്‍ജ് ' വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെതന്നെ ഒരു ലോഡ്ജും അതിലെ അന്തെവാസികളിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത്.മലയാള സിനിമകളില്‍ കണ്ടു വരാറുള്ള ഒരു സ്റ്റോറി ലൈനിംഗ് അപ്പ് സമ്പ്രദായമല്ല ചിത്രത്തിലുള്ളത്.മറിച്ച് ലോഡ്‍ജുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില ജീവിതങ്ങളിലൂടെ പ്രണയം,കാമം തുടങ്ങി മലയാളി എന്നും പറയാന്‍ മടിച്ച ചില ശക്തമായ മാനസിക അവസ്ഥകളെ നര്‍മ്മത്തിന്‍റെ മേന്‍പൊടിചേര്‍ത്ത് അവതരിപ്പിക്കുകയാണ് സംവിധായകനും എഴുത്ത്കാരനും