ഏഴാം അറിവ് (7-aum Arivu)
ഗജിനി എന്ന ഒറ്റചിത്രം കൊണ്ട് പ്രസിദ്ധനായ സംവിധായകനാണ് എ.ആര്‍.മുരുഗദാസ്.വിഖ്യാത ഹോളിവുഡ് സംവിധായകനായ 'ക്രിസ്റ്റഫര്‍ നൊലാന്‍' സംവിധാനം ചെയ്ത 'മെമണ്റ്റോ' എന്ന ക്ളാസ്സിക് ചിത്രത്തിനെ ആസ്പദമാക്കിയായിരുന്നു ഗജിനിയ്ക്ക് ഇദ്ദേഹം തിരകഥ രചിച്ചത്.വ്യത്യസ്തമായ തിരക്കഥയിലൂടെയും സംവിധാനമികവിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ 'ഗജിനി'യിലൂടെ ഇദ്ദേഹത്തിന് കഴിഞ്ഞു.ആദ്യം ഇറങ്ങിയ ഗജിനിയുടെ തമിഴ് പതിപ്പില്‍ സൂര്യയായിരുന്നു നായകന്‍.സൂര്യയുടെ കരിയര്‍ ഗ്രാഫ് ഈ ചിത്രത്തിന് ശേഷം കുത്തനെ ഉയരുകയും തമിഴകത്തെ താരസിംഹാസനം സൂര്യ കീഴടക്കുകയും ചെയ്തു.ഏറെക്കാലത്തിനു ശേഷം മുരുഗദാസ് സൂര്യയുമായി വീണ്ടും ഒന്നിക്കുകയാണ് ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ.കമലഹാസണ്റ്റെ മകള്‍ ശ്രുതി ഹാസന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി ഉള്ള ഈ ചിത്രം സിങ്കത്തിനു ശേഷം സൂര്യ ഫാന്‍സിണ്റ്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദീപാവലിദിനത്തില്‍ റിലീസ് ആയി.
എന്നാല്‍ ഏഴാം അറിവിന് പ്രതീക്ഷയ്കൊത്ത് ഉയരാന്‍ സാധിച്ചില്ല. തിരക്കഥയിലെ പാളിച്ചകളും അനാവശ്യമായി കടന്ന് വരുന്ന ഗാനരംഗങ്ങളും , ഏച്ചുകെട്ടിയ പ്രണയകഥയും ചിത്രത്തിണ്റ്റെ ഒഴുക്കിനെ താളം തെറ്റിച്ചു. തരക്കേടില്ലാത്ത ഒരു കഥാതന്തുവിനെ തിരക്കഥയിലൂടെ പരഞ്ഞുഫലിപ്പിക്കാന്‍ കഴിയാതെപോയതാണ് ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത.എങ്കിലും ഒരു വട്ടമെങ്കിലും കണ്ടിരിക്കാന്‍ പറ്റിയ ചേരുവകളെല്ലാം കൂടിച്ചേര്‍ന്നതാണ് ഏഴാം അറിവ്.നാം അറിയാതെ പോയ ചരിത്രവസ്തുതകളും മറ്റും ഇവിടെ മുരുഗദാസ് കാണിച്ചുതരുന്നുണ്ട്.
ചരിത്രം പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്. പതിനാറാം നൂറ്റാണ്ടിണ്റ്റെ ആദ്യം ജീവിച്ചിരുന്ന ബോധിധര്‍മ്മന്‍(സൂര്യ) ആയോധനകലയില്‍ നൈപുണ്യന്യനാണ്.തണ്റ്റെ അറിവുകള്‍ എല്ലം ഒരു ഗ്രന്ഥത്തില്‍ പകര്‍ത്തി ഏല്‍പ്പിച്ച് അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് ചൈനയിലേക്ക് പോകുന്നു.ഇവിടെ ഒരു ഗ്രാമത്തില്‍ ഇദ്ദേഹം താമസിക്കുന്നു.ആ ഗ്രാമത്തില്‍ സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് ബോധിധര്‍മ്മന്‍ രക്ഷകനാവുന്നു. ഗ്രാമത്തെ ആക്രമിച്ച ആക്രമികളെ 'നോക്കുമര്‍മ്മം' എന്ന എഴാം ഇന്ദ്രിയം കൊണ്ട് തുരത്തിയോടികുകയും കൂടി ചെയ്യുന്നതോടെ ഇദ്ദേഹം ഈ നാടിണ്റ്റെ രക്ഷകനായി വാഴ്ത്തപ്പെട്ടു. പിന്നീട് ഇദ്ദേഹം ഷാവോലിന്‍ കുങ്ങ്ഫുവിണ്റ്റെ പിതാവായി അറിയപ്പെടുന്നു. മനോഹരമായി ചിത്രീകരിച്ച ഈ രംഗങ്ങള്‍ക്ക് ശേഷം ചിത്രം ഇന്നത്തെ കഥയാണ് പറയുന്നത്. 'അരവിന്ദ്'(സൂര്യ) എന്ന സര്‍ക്കസ് അഭ്യാസിയില്‍ ബോധിധര്‍മ്മനോട് സാമ്യതയുള്ള ഡി.എന്‍.എ ഉണ്ടെന്നും അരവിന്ദനില്‍ ചില പരീക്ഷണങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ ബോധധര്‍മ്മനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നുള്ള തിരിച്ചറിവില്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്ന മെഡിക്കല്‍ സ്റ്റുഡണ്റ്റ് ആണ് സുഭ(ശ്രുതി ഹാസന്‍) . സുഭ ഒന്നരവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അരവിന്ദിനെ കണ്ടെത്തുന്നു. ഇതിനിടയില്‍ ചൈന ഇന്ത്യയുമായി ജൈവയുദ്ധം തുടങ്ങാന്‍ തീരുമാനിക്കുന്നു. മാരകരോഗം പരത്തുന്ന വൈറസ് ഇന്ത്യയിലെ ചെന്നൈയില്‍ നിക്ഷേപിക്കാനും ബോധിധര്‍മ്മനെ അരവിന്ദിലൂടെ പുനര്‍ജനിപ്പിക്കാനൊരുങ്ങുന്ന സുഭയെ വധിക്കാനുമായി ഡോങ്ഗ് ലീ(ജോണി) എന്ന ആയോധനാഭ്യാസിയെ നിയമിക്കുന്നു.മറ്റുള്ളവരുടെ മസ്തിഷ്കം നിയന്ത്രിക്കുന്ന 'നോക്കുമര്‍മ്മം' എന്ന എഴാം ഇന്ദ്രിയം ഉപയോഗിക്കാന്‍ കഴിവുള്ള ഇയാള്‍ ഇന്ത്യയില്‍ എത്തി വൈറസ് പടര്‍ത്താന്‍ തുടങ്ങുന്നു. സുഭയുടെ ഗവേഷണം ജൈവയുദ്ധത്തിനുമേല്‍ വിജയിക്കുമോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രത്തിണ്റ്റെ രണ്ടാം പകുതി പറയുന്നത്.
മുരുഗദാസ് സൂര്യയെ വേണ്ടത്ര ഉപയോഗിച്ചില്ല എന്നുവേണം പറയാന്‍.'ബോധിധര്‍മ്മന്‍' എന്ന കഥാപാത്രത്തെ എല്ല വിധ ഭാവങ്ങളും ഉള്‍ക്കൊണ്ട് അവതരിപ്പിച്ച സൂര്യക്ക് പക്ഷേ 'അരവിന്ദ്' ആയി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല . തണ്റ്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മാത്രം പോന്ന നാല് ഗാനരംഗങ്ങളിലെ പ്രകടനം മാത്രമായി ഒതുങ്ങിപ്പോയതായി തോന്നി. 'ഗജിനി'യില്‍ മുരുഗദാസ് കൊണ്ടുവന്ന ശക്തമായ പ്രണയകഥ ഈ ചിത്രത്തിന് അന്യമായി.ആദ്യനോട്ടത്തില്‍ നായകന് പൊട്ടിമുളയ്ക്കുന്ന പ്രണയം വിരസമായി. പിന്നിട് ഇവരുടെ അടുപ്പം കാണിക്കാന്‍ മറ്റൊരു ഗാനം. നായിക തണ്റ്റെ ഇഷ്ടത്തെ അവഗണിച്ചപ്പോള്‍ ഉണ്ടായ ഒരു വിരഹഗാനം. ഒടുവില്‍ കഥാസന്ദര്‍ഭത്തിനു ഒട്ടും യോജിക്കാത്തതരത്തില്‍ മറ്റൊരു പ്രണയഗാനം.ഇതില്‍ ഒതുങ്ങിപ്പോയ പ്രണയകഥ.
ക്ഷണിക്കാതെ കടന്നുവന്ന ഗാനങ്ങളായി എല്ലാം. 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സൂര്യയോടൊപ്പം നൃത്തം ചെയ്യുന്ന ഗാനം ബോംബെ സര്‍കസ്സിണ്റ്റെ പരസ്യം പോലെയായി.ഗാനരംഗങ്ങളിലെ സൂര്യയുടെ വസ്ത്രങ്ങള്‍ ആദവനിലെ ഗാനരംഗങ്ങളേ ഓര്‍മ്മപ്പെടുത്തി. ജോണി ചെയ്ത വില്ലന്‍ വേഷം നിരാശപ്പെടുത്തിയില്ല. ഒരു വിദേശനടണ്റ്റെ എല്ലാ കഴിവുകളും മുരുഗദാസ് ഇവിടെ പ്രയോജനപ്പെടുത്തി .എന്നല്‍ പ്രതിയോഗികളെ 'ഡോങ്ഗ് ലീ' കീഴ്പ്പെടുത്തുന്ന രംഗങ്ങള്‍ ആവര്ത്തനത്താല്‍ വിരസമായിപ്പോയി.ആക്ഷന്‍ രംഗങ്ങള്‍ മികച്ചുനിന്നു. പീറ്റര്‍ ഹെയ്ന്‍സ് ആണ് സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.എന്നാല്‍ സംഘട്ടനരംഗങ്ങളില്‍ സൂര്യക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായില്ല.പലയിടങ്ങളിലും വില്ലന്‍ നായകനെക്കാള്‍ കയ്യടി വാങ്ങിക്കുന്ന രീതിയിലായിപ്പോയി സംഘട്ടനരംഗങ്ങള്‍.നായികയായെത്തിയ ശ്രുതി ഹാസന്‍ നിരാശപ്പെടുത്തി.പ്രണയരംഗങ്ങളില്‍ തീര്‍ത്തും നിറം മങ്ങിപ്പോയതായി തോന്നി.അഭിനത്തിണ്റ്റെ ഊര്‍ജ്ജമില്ലായ്മ്മ പലയിടങ്ങളിലും പ്രത്യേകിച്ച് അവസാനരംഗങ്ങളില്‍ പ്രകടമായിരുന്നു.അരവിന്ദണ്റ്റെ സുഹൃത്തായി വേഷമിട്ട ഗിന്നസ്സ് പക്രു കൈയ്യടി നേടി. ആദ്യപകുതിയില്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ട് മികച്ച അഭിനയം കാഴ്ചവെച്ചു.
സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ഹാരിസ് ജയരാജ് ആണ്.'മുന്‍ അന്തി'. 'അമ്മാ അമ്മാ ' എന്നീ ഗാനങ്ങള്‍ കേട്ടിരിക്കാം. ആകെ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ഇതില്‍ ഒരു ചൈനീസ് ഗാനവും ഉള്‍പ്പെടും. എല്ലാ ഗാനങ്ങളും മുന്‍പെങ്ങോ കേട്ടുമറന്ന പോലെ തോന്നും.'വാരണം ആയിരം','അയന്‍' തുടങ്ങിയ ഹാരിസ് ജയരാജ് ഹിറ്റുകളോട് പോലും ഈ താരതമ്യപ്പെടുത്താന്‍ ഗാനങ്ങളില്ല എന്നത് വാസ്തവം.രവിചന്ദ്രന്‍ ആണ് ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്.ചായാഗ്രഹണം മനോഹരമാക്കാന്‍ രവിചന്ദ്രനു സാദ്ധിച്ചു.
84 കോടി മുടക്കി ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തി.നാം മറന്നുപോയ നമ്മുടെ പൈതൃകത്തെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു സന്ദേശം ചിത്രം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും അത് വെള്ളിത്തിരയില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ തിരക്കഥയ്ക്ക് കഴിയാതെ പോയി.
സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ഹാരിസ് ജയരാജ് ആണ്.'മുന്‍ അന്തി'. 'അമ്മാ അമ്മാ ' എന്നീ ഗാനങ്ങള്‍ കേട്ടിരിക്കാം. ആകെ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ഇതില്‍ ഒരു ചൈനീസ് ഗാനവും ഉള്‍പ്പെടും. എല്ലാ ഗാനങ്ങളും മുന്‍പെങ്ങോ കേട്ടുമറന്ന പോലെ തോന്നും.'വാരണം ആയിരം','അയന്‍' തുടങ്ങിയ ഹാരിസ് ജയരാജ് ഹിറ്റുകളോട് പോലും ഈ താരതമ്യപ്പെടുത്താന്‍ ഗാനങ്ങളില്ല എന്നത് വാസ്തവം.രവിചന്ദ്രന്‍ ആണ് ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്.ചായാഗ്രഹണം മനോഹരമാക്കാന്‍ രവിചന്ദ്രനു സാദ്ധിച്ചു.
84 കോടി മുടക്കി ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല.പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തി.നാം മറന്നുപോയ നമ്മുടെ പൈതൃകത്തെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു സന്ദേശം ചിത്രം ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും അത് വെള്ളിത്തിരയില്‍ വ്യക്തമായി അവതരിപ്പിക്കാന്‍ തിരക്കഥയ്ക്ക് കഴിയാതെ പോയി.
സൂര്യയുടേ ആരാധകരും തമിഴ് സിനിമാസ്വാദകരും ചിത്രത്തെ എങ്ങനെ സമീപിക്കും എന്നത് പ്രവചനാതീതം മാത്രമാണ്.ഇളയദളപതി വിജയ് നായകനായി ദിപാവലി റിലീസ് 'വേലായുധം' മികച്ച പ്രതികരണങ്ങള്‍ ഇതിനോടകം നേടിക്കഴിഞ്ഞത് ചിലപ്പോള്‍ ഏഴാം അറിവിണ്റ്റെ മുന്നോട്ടുള്ള യാത്രയില്‍ തടസ്സങ്ങളായേക്കാം .തമിഴ് പതിപ്പിണ്റ്റെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമോ എന്ന് കണ്ടറിയാം. ഇപ്പോള്‍ റീമേക്കിനാണല്ലോ മാര്‍ക്കറ്റ്!!!
റേറ്റിംഗ് :6 / 10
സിനിമ കണ്ടിറങ്ങിയപ്പോള്‍ ഓര്‍മ്മയില്‍ ബോധിധര്‍മനും ഡോങ്ഗ് ലീയും മാത്രം...കുറെ ആക്ഷന്‍ രംഗങ്ങളും!!!
ReplyDeletesurya-murugadas kootukett pratheekshakal thakartthu
ReplyDeleteasamsakal
പടത്തിനു മൊത്തത്തില്‍ ഒരു നെഗറ്റീവ് റിപ്പോര്ടാണല്ലോ.Ra one കഥ പോരാ.പിന്നെ പടം കണ്ടിരിക്കാം
ReplyDeletera one enganund.....?
ReplyDeletetell something abt ra one..........?
ReplyDeleteand abt velayudham....
ReplyDelete