സെക്കന്‍റ് ഷോ (Second Show)
ഒരു കൂട്ടം പുതുമുഖങ്ങളുടെ സിനിമ.കഥയും തിരക്കഥയും അഭിനയവും തൊട്ട് സംവിധായകര്‍ വരെ എല്ലാം പുതുമുഖങ്ങള്‍.. അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ലാതെ വന്ന സിനിമ.മമ്മുട്ടിയുടെ മകന്‍ ദുല്ഖറിന്‍റെ കന്നി ചിത്രം എന്നതില്‍ ഉപരി മറ്റൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ കണ്ടു മടുത്ത സിനിമ വ്യാകരണങ്ങള്‍ക്ക് നേരെ ചാട്ടുളി പോലുള്ള മറുപടിയായി മാറുകയാണ് സെക്കന്‍റ് ഷോ. ലാലു(ദുല്ഖര്‍ സല്‍മാന്‍))) ) എന്ന കേന്ദ്ര കഥാപാത്രവും അവന്‍റെ ചെറിയ(പിന്നീട് വലുതായി മാറുന്ന) ലോകവും ആണ് സിനിമ പറയുന്നത്.കഥാപാത്രത്തിന്‍റെ വികാര വിചാരങ്ങള്‍ കൃത്യമായി ഒപ്പി എടുക്കാന്‍ എന്നോണ്ണം കഥാ നായകന്‍ കഥ പറയുന്ന തരത്തില്‍ ആണ് കഥ പുരോഗമിക്കുന്നത്.ലാലുവും അവന്‍റെ സുഹൃത്ത് കുരുടി എന്ന്‍ വിളിക്കുന്ന നെല്‍സണ്‍ മണ്ടേല(സണ്ണി)യും അവരുടെ സുഹൃത്തുക്കളും “എങ്ങനെയും പണമുണ്ടാക്കുക” എന്ന ഇന്നിന്‍റെ യുവത്വത്തിന്‍റെ ചിന്തയുടെ പ്രതിഫലനങ്ങള്‍ ആണ്.അതിനായി അവര്‍ എത്തി പെടുന്നത് വിഷ്ണു ബുദ്ധന്‍( എന്ന ഡ്രഗ് ഡീലറുടെ അടുത്തും.അവര്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ തെറ്റാണെന്ന്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകി പോകുന്നു.അവിടെ നിന്നാണ് സെക