Posts

Showing posts from June, 2011

അവന്‍ ഇവന്‍ (Avan Ivan)

Image
ഇന്ത്യന്‍ ചലച്ചിത്രലോകത്ത്‌ തണ്റ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ്‌ ബാല.വെറും നാലു ചിത്രങ്ങള്‍ കൊണ്ട്‌ തന്നെ ഒരു ദേശീയപുരസ്കാരം ഉള്‍പ്പെടെ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ 5 തവണ നേടിയെടുത്ത ബാലയുടെ അഞ്ചാമത്തെ ചലചിത്രസംരംഭമാണ്‌ 'അവന്‍ ഇവന്‍'. മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്‌ സ്വന്തമാക്കിയ സേതു(1999) എന്ന ആദ്യ ചിത്രത്തിനു ശേഷം ഇദ്ദേഹം ചെയ്ത ചിത്രങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഒരോ ചിത്രങ്ങള്‍ക്ക്‌ ശേഷവും ബാല എന്ന സംവിധായകണ്റ്റെ,തിരക്കഥാകൃത്തിണ്റ്റെ വളര്‍ച്ച കാണാന്‍ സാധിക്കും.ഇതു തന്നെയാണ്‌ ബാലയെ ഒരു ദേശീയ പുരസ്കാരം വരെ എത്തിച്ചതും.തണ്റ്റെ മുന്‍ കാല ചിത്രങ്ങളില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സേതു,നന്ദ,ചിത്തന്‍(പിതാമഹന്‍),രുദ്രന്‍(നാന്‍ കടവുള്‍) തുടങ്ങിയവ വ്യത്യസ്തമായ ജീവിതശൈലിയുള്ളവരാണ്‌.തമിഴ്‌ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം രീതികളില്‍ നിന്നും ഇവര്‍ ഏറെ വേറിട്ട്‌ നില്‍ക്കുന്നു.ഇത്തരം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കുകയും അവരുടെ കഥ സ്ഥിരം തമിഴ്ചിത്രങ്ങളുടെ ചേരുവകളില്‍ നിന്നും വിഭിന്നമായി അവതരിപ്പിക്കുകയും ചെയ്യാന്‍ ധൈര്യം കാണിച്ച ബാ

ബദ്രിനാഥ്‌ (Badrinath)

Image
'ഹാപ്പി ഡേയ്സ്‌' എന്ന തെലുങ്ക്‌ ചിത്രം മലയാളത്തിലേക്ക്‌ മൊഴിമാറ്റപ്പെട്ട്‌ റിലീസ്‌ ചെയ്തു വിജയിച്ച ശേഷം കേരളത്തിലെ തിയേറ്ററുകളിലേക്ക്‌ തെലുങ്ക്‌ സിനിമകളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായി.ഇതില്‍ 'ആര്യ','ഹാപ്പി' എന്നീ ചിത്രങ്ങള്‍ കൊണ്ട്‌ തന്നെ യുവമലയാളി പ്രേക്ഷകരെ കയ്യിലെടുത്ത നടനാണ്‌ അല്ലു അര്‍ജ്ജുന്‍.മലയാളസൂപ്പര്‍സ്റ്റാറുകള്‍ക്ക്‌ ഒരു എതിരാളിയായി ഒരു കൂട്ടം യുവാക്കള്‍ അല്ലുവിനെ വാഴ്ത്തുകയും ചെയ്തു.പിന്നീട്‌ നിലവാരം കുറഞ്ഞ 'ബണ്ണി','ഹീറോ', 'വരന്‍' എന്നീ ചിത്രങ്ങളും തരക്കേടില്ലാതെ ഒാടി.'കൃഷ്ണ','ആര്യ 2' തുടങ്ങിയ ചിത്രങ്ങള്‍ അല്ലുവിണ്റ്റെ ഫാന്‍സുകളുടെ എണ്ണം കൂട്ടി.ഇത്‌ കണ്ടിട്ടാവണം 'ടോളിവുഡി'ലെ ഏറ്റവും ചിലവേറിയത്‌ എന്ന്‌ അവകാശപ്പെടുന്ന 'ബദ്രിനാഥ്‌' കേരളത്തില്‍ മൊഴിമാറ്റി ഏകദേശം ഒരു കോടി മുടക്കി റിലീസ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌. 'ധീരാ' എന്ന ചിത്രത്തിണ്റ്റെ സവിശേഷതകള്‍ മനസ്സില്‍ കണ്ട്‌ ഇതിനോട്‌ കിടപിടിക്കുമെന്ന ഒരൊറ്റ പ്രതീക്ഷയിലാണ്‌ തിയ്യേറ്ററില്‍ പോയി കാണാന്‍ ധൈര്യം കാണിച്ചത്‌.എന്നാല്‍ ന