കപ്പേള - റിവ്യൂ
'പാലേരിമാണിക്യത്തിൽ' തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനേതാവായി നിറഞ്ഞു നിന്ന മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ചിത്രമാണ് 'കപ്പേള'. മുസ്തഫ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഷ്ണു വേണു നിർമ്മിച്ചിരിക്കുന്ന കപ്പേളക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് സുഷീൻ ശ്യാമാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സുധി കോപ്പ, തൻവി റാം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാർച്ച് ആറിന് തിയേറ്ററിൽ ഇറങ്ങി നല്ല പ്രതികരണം ലഭിച്ച ചിത്രം ഹിറ്റ് ചാർട്ടിലേക്ക് നീങ്ങവേ ലോക്ക്ഡൗൺ തുടങ്ങുകയും തിയേറ്ററുകൾ അടയ്ക്കുകയും ചെയ്തു. എങ്കിലും വൻ തുകയ്ക്ക് നെറ്ഫ്ലിസ് 'കപ്പേള'യുടെ ഓൺലൈൻ റൈറ്സ് വാങ്ങിക്കുകയും ജൂൺ 22 ന് റീ റിലീസ് ചെയ്യുകയും ചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട് തുടങ്ങുന്ന പ്രണയവും അതിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും മികച്ച ഒരു മേക്കിങ്ങിലൂടെ അവതരിപ്പിക്കുകയാണ് മുസ്തഫ കപ്പേളയിലൂടെ. മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു കഥാതന്തുവിനെ ഏച്ചുകൂട്ടലുകളില്ലാതെ, ബോറടിപ്പിക്കാതെ തന്നെ