എ സ്റ്റാറും ഗൗതമന്റെ രഥവും
എന്റെ കല്യാണത്തോട് അനുബന്ധിച്ചാണ് വീട്ടിൽ പുതിയ കാർ എടുക്കണം എന്ന ആലോചന വന്നത്. ഇപ്പൊ ഉള്ളത് എക്സ്ചേഞ്ച് ചെയ്‌ത് പുതിയത് വാങ്ങാം എന്ന അച്ഛന്റെ തീരുമാനത്തോട് വണ്ടിപ്രാന്തനായ മണിക്കുട്ടൻ (അനിയൻ) തെല്ലൊരു നിരാശയോടെ സമ്മതം മൂളി. 'എ സ്റ്റാർ ' (ആദ്യ വണ്ടി ) കൊടുക്കാൻ അവനു മനസ്സില്ലായിരുന്നു. അത് ചേട്ടൻ ഉപയോഗിച്ചോട്ടെ എന്ന് പറഞ്ഞു നോക്കിയെങ്കിലും ഗുണം ചെയ്തില്ല. എന് റെ ഭാഗത്തും തെറ്റുണ്ട്. 'വീട്ടിൽ വണ്ടി ഉണ്ടായിട്ടും ഓടിക്കാൻ അറിയാത്ത' ഞാൻ ഈ കാർ കൊണ്ട് നടന്നോളാം എന്ന് ആരോട് പറയാൻ, ആര് കേൾക്കാൻ. വല്യ മസിലുപിടുത്തം ഒന്നും ഇല്ലാണ്ട് കാറുകളെ പറ്റി വല്യ ധാരണ ഒന്നും ഇല്ലാത്ത ഞാൻ സമ്മതം മൂളി. 'നമ്മുടെ വീട്ടിലെ ആദ്യ കാർ ' വികാരം തന്നെ ആയിരുന്നു അമ്മയ്ക്കും. പിന്നെ വീട്ടിൽ മറ്റൊരാൾ കൂടെ വരുവല്ലേ, കുറെ അമ്പലങ്ങളിൽ ഒക്കെ പോവാനില്ലേ എന്നൊക്കെ പറഞ്ഞപ്പോൾ അമ്മ ഓ കെ പറഞ്ഞു. ഞാനും കുട്ടുവും (കസിൻ ) എ സ്റ്റാറിന്റെ കുറെ കിടിലൻ ഫോട്ടോ ഒക്കെ എടുത്ത് ഓ എൽ എക്‌സിൽ ഒരു പരസ്യം ഇറക്കി. 2011 മോഡൽ എ സ്റ്റാർ വില്പനയ്ക്ക്. വർഷങ്ങൾക്ക് മുൻപ് ഫ്രഷ് കാർ എന്ന മണിക്കുട്ടന്റെ സങ്കല്പത്തെ ചുരുട്ടിക്കൂ