Posts

Showing posts from March, 2017

ഒരു നാള്‍ ശുഭരാത്രി നേര്‍ന്ന് പോയി നീ...

ജോൺസൺ മാഷിനു സമർപ്പണം. 2011-ൽ കോളേജ് മാഗസിനിൽ എഴുതിയത്. രണ്ട് ദശാബ്ദക്കാലം മലയാളസംഗീതത്തിന് മലയാളമണ്ണിന്റെ സുഗന്ധം നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് ജോണ്‍സണ്‍ മാസ്റ്റര്‍ ഗന്ധര്‍വ്വ•ാരുടെ ലോകത്തേക്ക് യാത്രയായി. 80-കളില്‍, മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ സംഗീതത്തിന്റെ വസന്തം തീര്‍ത്ത അനശ്വരകലാകാരനാണ് അരങ്ങൊഴിയുന്നത്. സിനിമയുടെ ആത്മാവറിഞ്ഞ സംഗീതജ്ഞനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. ചെറുപ്പത്തില്‍ 'വോയ്‌സ് ഓഫ് തൃശ്ശൂര്‍' എന്ന സംഗീതട്രൂപ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ജോണ്‍സണ്‍, ഇതിനിടയിലാണ് പ്രശസ്ത സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി മാറി സംഗീതത്തെ നെഞ്ചിലേറ്റിയ ജോണ്‍സണ്‍ പിന്നീട് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് ചുവടു വയ്ക്കുകയായിരുന്നു. 1978-ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനാവുകയും, പിന്നീട് 23 വര്‍ഷത്തെ സംഗീത ജീവിതത്തിലൂടെ ഗുരുവിനോളം വളര്‍ന്ന സംഗീതസാമ്രാട്ടായി മാറുകയും ചെയ്തു ഇദ്ദേഹം. മലയാള സംഗീത ലോകത്തിന്, പ്രത്യേകിച്ച് സിനിമയുടെ റീ-റിക്കോര്‍ഡിങ്ങ് ചരിത്രത്തിന് ഇ