എന്നൈ അറിന്താൽ
തമിഴ് ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപിച്ച സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. സൂര്യ എന്ന അഭിനേതാവിന്റെ താരമൂല്യം ഉയർത്തിയ കാക്കാ കാക്കാ, ഉലകനായകന്റെ വേട്ടയാട് വിളയാട് എന്നീ പൊലീസ് ചിത്രങ്ങൾക്ക് ശേഷം ‘കോപ്പ് ട്രളജി’ ഗണത്തിലേക്ക് പെടുത്താവുന്ന ചിത്രമാണ് എന്നൈ അറിന്താൽ. ‘തല’ അജിത്ത് നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണെങ്കിൽകൂടി ട്രയിലറുകളും, ഗൗതം വാസുദേവ് മേനോന്റെ മറ്റു പോലീസ് ചിത്രങ്ങളിൽ കണ്ടുവന്നിട്ടുള്ള ചില സാമ്യതകളും കണക്കിലെടുത്ത് ചിത്രത്തിന്റെ കഥാഗതി ഏകദേശം ഊഹിച്ചെടുക്കാം. അതിനാൽ തന്നെ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ എല്ലാം പ്രേക്ഷകന്റെ കണക്കുകൂട്ടലുകളിൽ നിന്നും ഒട്ടും വ്യതിചലിക്കുന്നില്ല. പ്രതീക്ഷിതമായ കഥ, എണ്ണിയാൽ തീരാത്തത്ര എന്‌കൗണ്ടറുകൾ, നായകന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന മുടി നീട്ടിയ വില്ലൻ, ഇടയ്ക്കെവിടെയോ വെച്ച് കൊല്ലപ്പെടുന്ന നായിക, ഇങ്ങനെ എത്രയോ കഥാസന്ദർഭങ്ങൾ ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങളിൽ തന്നെ കണ്ടുമറന്നവയാണ്. ഇവയൊക്കെ വീണ്ടും ‘സത്യദേവ്’ എന്ന പോലീസ് ഓഫീസറിലൂടെ തിരിച്ചുവരുമ്പോഴും സിനിമാപ്