ഏഴാം അറിവ് (7-aum Arivu)
ഗജിനി എന്ന ഒറ്റചിത്രം കൊണ്ട് പ്രസിദ്ധനായ സംവിധായകനാണ് എ.ആര്‍.മുരുഗദാസ്.വിഖ്യാത ഹോളിവുഡ് സംവിധായകനായ 'ക്രിസ്റ്റഫര്‍ നൊലാന്‍' സംവിധാനം ചെയ്ത ' മെമണ്റ്റോ ' എന്ന ക്ളാസ്സിക് ചിത്രത്തിനെ ആസ്പദമാക്കിയായിരുന്നു ഗജിനിയ്ക്ക് ഇദ്ദേഹം തിരകഥ രചിച്ചത്.വ്യത്യസ്തമായ തിരക്കഥയിലൂടെയും സംവിധാനമികവിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ 'ഗജിനി'യിലൂടെ ഇദ്ദേഹത്തിന് കഴിഞ്ഞു.ആദ്യം ഇറങ്ങിയ ഗജിനിയുടെ തമിഴ് പതിപ്പില്‍ സൂര്യയായിരുന്നു നായകന്‍.സൂര്യയുടെ കരിയര്‍ ഗ്രാഫ് ഈ ചിത്രത്തിന് ശേഷം കുത്തനെ ഉയരുകയും തമിഴകത്തെ താരസിംഹാസനം സൂര്യ കീഴടക്കുകയും ചെയ്തു.ഏറെക്കാലത്തിനു ശേഷം മുരുഗദാസ് സൂര്യയുമായി വീണ്ടും ഒന്നിക്കുകയാണ് ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ.കമലഹാസണ്റ്റെ മകള്‍ ശ്രുതി ഹാസന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി ഉള്ള ഈ ചിത്രം സിങ്കത്തിനു ശേഷം സൂര്യ ഫാന്‍സിണ്റ്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദീപാവലിദിനത്തില്‍ റിലീസ് ആയി. എന്നാല്‍ ഏഴാം അറിവിന് പ്രതീക്ഷയ്കൊത്ത് ഉയരാന്‍ സാധിച്ചില്ല. തിരക്കഥയിലെ പാളിച്ചകളും അനാവശ്യമായി കടന്ന് വരു