ട്രാഫിക് (Traffic)
മലയാളസിനിമാചരിത്രത്തിണ്റ്റെ ഏടുകളില്‍ സുവര്‍ണ്ണലിപിയാല്‍ മറ്റൊരു ചിത്രം കൂടി എഴുതിചേര്‍ക്കപ്പെടുന്നു,'ട്രാഫിക്'.ക്ളാസ്സിക് എന്ന വിശേഷണത്തോട് വളരേയധികം ചേര്‍ന്ന് നില്ക്കുന്ന സൂപ്പര്‍സ്റ്റാറുകളുടെ ചവിട്ട് നാടകങ്ങളില്ലാത്ത 'ട്രാഫിക്' സൂപ്പര്‍ഹിറ്റിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്.'ക്രൌഡ് പുള്ളിംഗ്' ആയ ചേരുവകളല്ല മറിച്ച് ദൃഢമായി കെട്ടിയുയര്‍ത്തിയ തിരക്കഥയാണ് ഒരു ചിത്രത്തെ അതിണ്റ്റെ ഉന്നതമായ ആസ്വാധനമുഹൂര്‍ത്തങ്ങളിലേക്കെത്തിക്കുന്നതെന്ന് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.അതിനാല്‍ തന്നെ ഇതിണ്റ്റെ തിരക്കഥ വളരെ മനോഹരമായി തയ്യാറാക്കിയ സഞ്ജയ്-ബോബി സഹോദരങ്ങളാണ് ഈ സിനിമയിലേ യദ്ധാര്‍ത്ഥ താരം. എണ്റ്റെ വീട് അപ്പൂണ്റ്റേം എന്ന ഒറ്റചിത്രം കൊണ്ടുതന്നെ പ്രശംസപിടിച്ചുപറ്റിയ തിരക്കഥാകൃത്തുക്കളാണിവര്‍.സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കു കടന്നു വന്ന ഇവര്‍ പിന്നീട് 'നോട്ട്ബുക്ക്' എന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലൂടെ തിരക്കഥ താരമാകുന്ന കാഴ്ച്ച വീണ്ടും കാണിച്ച് തന്നു.റോഷന് ആന്‍ഡ്രൂസിണ്റ്റെ തന്നെ മോഹന്‍ലാല്‍ ചിത