ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (Children of Heaven) (1997)
ഇറാനിയന്‍ സംവിധായകന്‍ മജീദി-മജീദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമാണ് 'ഹില്‍ഡ്രന്‍ ഓഫ് ഹെവന്‍'. .മജീദി-മജീദി തന്നെ രചന നിര്‍വ്വഹിച്ച ചിത്രം 'ബച്ചേഹാ-യെ-അസ്മാന്‍' എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ 1997 നു പുറത്തിറങ്ങി.ഒരു പൂര്‍ണ്ണ ഇറാനിയന്‍ ചലച്ചിത്രം.തുടര്‍ന്ന് ഏറെ പ്രശംസ നേടിയ ചിത്രം 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍' എന്ന പേരില്‍ ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍ നിറഞ്ഞാടി.പൂര്‍ണ്ണമായും കുട്ടികളെ ലക്ഷ്യമിട്ട സിനിമ പക്ഷെ വെള്ളിത്തിരയില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.ചലച്ചിത്രോത്സവങ്ങളില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ആ വര്‍ഷത്തെ മികച്ച വിദേശചിത്രത്തിനായുള്ള അക്കാദമി അവാര്‍ഡ് നോമിനേഷന്‍ നേടി.90 മിനിട്ടുകള്‍ കൊണ്ട് ഒരു കൊച്ചു ആശയത്തെ തന്‍മയത്തത്തോടെ ചിത്രീകരിച്ച സിനിമ പിന്നീട് അര്‍ജണ്റ്റീനിയന്‍ ഫിലിം ക്രിറ്റിക്സ് അവാര്‍ഡും,മോണ്ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിണ്റ്റെ 4 അവാര്‍ഡുകള്‍ ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ സ്വന്തമാക്കി കൊണ്ട് മജീദി-മജീദിയുടെ 17 സംവിധാ