സൂഫിയും സുജാതയും റിവ്യൂ
മലയാള സിനിമയിലെ ആദ്യത്തെ OTT റിലീസ് വഴി ചരിത്രം കുറിച്ചിരിക്കുകയാണ് 'സൂഫിയും സുജാതയും'. ആമസോൺ പ്രൈമിൽ ഇന്ന് ചിത്രം റിലീസ് ആയി. ഇന്നലെ രാത്രി തന്നെ പ്രൈം വീഡിയോ സിനിമ അപ്‌ലോഡ് ചെയ്തിരുന്നു. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യരുതെന്ന എതിർപ്പിനെ വകവെച്ചാണ് വിജയ് ബാബുവിന്റെ ഉറച്ച നിലപാടിൽ സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആവുന്നത്. കരി എന്ന ചിത്രത്തിന് ശേഷം നാരാണിപ്പുഴ ശ്രീകുമാർ സംവിധാനം ചെയ്ത്, ദേവ് മോഹൻ, അദിതി റാവു, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സൂഫിയും സുജാതയും'. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത മതക്കാരായ സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം തന്നെയാണ് ചിത്രത്തിന് വിഷയം. ഇവരുടെ പ്രണയം സൂഫി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. പറഞ്ഞു പഴകിയ ഒരു പ്രമേയം മികച്ച ഛായാഗ്രഹണത്തിലൂടെയും സംഗീതത്തിലൂടെയും അവതരിപ്പിച്ചു എന്നല്ലാതെ പുതുമയൊന്നും ചിത്രം സമ്മാനിക്കുന്നില്ല. ട്രെയ്ലറിലും പാട്ടുകളിലും കണ്ട് ഊഹിച്ച കഥ തന്നെ പ്രേക്ഷകന് സമ്മാനിക്കുമ്പോൾ അല്പം ആശ്വാസമാവുന്നത് ചിത്രത്തിന്റെ അവസാനത്തേ