വീരം
തമിഴകം ഇപ്പോൾ പൊങ്കൽ റിലീസുകൾ ആഘോഷിക്കുകയാണ്. ഏറെ കാലത്തിനു ശേഷം വിജയ്- അജിത്ത് പോരാട്ടമാണ് ഇത്തവണത്തെ സവിശേഷത. ഇളയദളപതിക്കൊപ്പം ലാലേട്ടൻ ഒത്തുചേർന്നപ്പോൾ, ഒറ്റയ്ക്കാണ് തലയുടെ വരവ്. ‘വീരം’ നാല് അനിയന്മാരുടെയും, അവർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടന്റെയും കഥയാണ്. ‘തല’ അജിത്ത് ഫാൻസിനു വേണ്ടി ഒരുക്കിയ വീരം ഒരു മാസ്സ് എന്റർട്രെയിനർ എന്നതിലുപരി മറ്റൊന്നും തന്നെ പ്രേക്ഷകനു സമ്മാനിക്കുന്നില്ല. സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന എല്ലാം തന്നെ ഇവിടെയും കാണാം. അജിത്തിന്റെ സ്ക്രീൻ പ്രസൻസും, ഡയലോഗുകളിൽ പ്രകടമാകുന്ന ശബ്ദഗാംഭീര്യവും മാത്രമാണ് കുറച്ചെങ്കിലും ചിത്രത്തെ വേറിട്ട് നിർത്തുന്നത്. നാട്ടിലെ പ്രമുഖരാണ് വിനായകനും അനിയന്മാരും. നാട്ടിലെ എല്ലാ പ്രശ്നങ്ങളും ഗുണ്ടായിസ്സം കൊണ്ട് ഒതുക്കുന്നവർ. അവിടുത്തെ കളക്ടർ വിനായകന്റെ കളിക്കൂട്ടുകാരനാണ്. അതുകൊണ്ട് നിയമപരമായ തടസ്സങ്ങൾ ഒന്നും ഇല്ല. പോലീസ് കേസുകൾ ഒതുക്കാൻ സ്വന്തമായി വക്കീലും. ഇങ്ങനെ കൊണ്ടും കൊടുത്തും ജീവിക്കുന്ന ഈ അണ്ണൻ-തമ്പികൾ ആടിത്തിമിർക്കുന്ന ഒരു ഗാനത്തോടെ ഇവരുടെ സ്നേഹബന്ധം കാണിച്ചുതരുന്നുണ്ട് ചിത്രത്തിൽ. ജീവിതത്തിൽ കല്യാണം കഴിഞ്ഞാൽ ജീവിതം തീർന്